ദ​ക്ഷി​ണകേ​ര​ള​ത്തി​ലെ യാ​ത്രാസൗ​ക​ര്യ വി​ക​സ​നം; അ​നു​കൂ​ല തീ​രു​മാ​ന​വു​മാ​യി ഡി​ആ​ർ​എം

പ​ര​വൂ​ർ: റെ​യി​ൽ​വേ വി​ക​സ​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ട വി​വി​ധ നി​ർ​ണാ​യ​ക വി​ഷ​യ​ങ്ങ​ൾ ച​ർ​ച്ച ചെ​യ്യു​ന്ന​തി​ന് ദ​ക്ഷി​ണ റെ​യി​ൽ​വേ തി​രു​വ​ന​ന്ത​പു​രം ഡി​വി​ഷ​ണ​ൽ മാ​നേ​ജ​ർ ദി​വ്യ​കാ​ന്ത് ച​ന്ദ്ര​കാ​ർ, മ​റ്റ് റെ​യി​ൽ​വേ ഉ​ന്ന​ത ഉ​ദ്യോ​ഗ​സ്ഥ​ർ എ​ന്നി​വ​രു​മാ​യി ഡി​വി​ഷ​ൻ ആ​സ്ഥാ​ന​ത്ത് യോ​ഗം വി​ളി​ച്ചു​കൂ​ട്ടി വി​ശ​ദ​മാ​യ ച​ർ​ച്ച ന​ട​ത്തി.

ദ​ക്ഷി​ണ കേ​ര​ള​ത്തി​ലെ യാ​ത്രാ​സൗ​ക​ര്യ വി​ക​സ​ന​ത്തി​ന് വ​ലി​യ പ്രാ​ധാ​ന്യ​മു​ള്ള നി​ര​വ​ധി ആ​വ​ശ്യ​ങ്ങ​ളി​ൽ അ​നു​കൂ​ല തീ​രു​മാ​ന​ങ്ങ​ൾ യോ​ഗ​ത്തി​ൽ കൈ​ക്കൊ​ണ്ടു. തി​രു​വ​ന​ന്ത​പു​രം പേ​ട്ട​യി​ൽ വ​ഞ്ചി​നാ​ട് എ​ക്സ്പ്ര​സി​ന് സ്ഥി​രം സ്റ്റോ​പ്പ് അ​നു​വ​ദി​ക്കു​ന്ന​തും, ക​ഴ​ക്കൂ​ട്ട​ത്ത് ആ​ല​പ്പു​ഴ വ​ഴി​യു​ള്ള ട്രെ​യി​നു​ക​ൾ​ക്ക് സ്റ്റോ​പ്പ് ല​ഭ്യ​മാ​ക്കു​ന്ന​തി​നു​ള്ള ന​ട​പ​ടി​ക​ൾ ആ​രം​ഭി​ക്കു​ന്ന​തും യോ​ഗ​ത്തി​ലെ പ്ര​ധാ​ന തീ​രു​മാ​ന​ങ്ങ​ളി​ലൊ​ന്നാ​ണ്.

പു​ന​ലൂ​ർ-ക​ന്യാ​കു​മാ​രി/​നാ​ഗ​ർ​കോ​വി​ൽ ട്രെ​യി​ൻ രാ​മേ​ശ്വ​ര​ത്തേ​ക്ക് നീ​ട്ടു​ന്ന​തും, കൊ​ല്ലം-തെ​ങ്കാ​ശി-തി​രു​നെ​ൽ​വേ​ലി റൂ​ട്ടി​ൽ പു​തി​യ മെ​മു സ​ർ​വീ​സ് ആ​രം​ഭി​ക്കു​ന്ന​തും പ​രി​ഗ​ണ​ന​യി​ൽ ഉ​ൾ​പ്പെ​ടു​ത്തി. മെ​യി​ന്‍റന​ൻ​സ് പി​റ്റി​ന്‍റെ ല​ഭ്യ​ത​ക്കു​റ​വ് മൂ​ലം സ്ഥി​ര​മാ​യി വൈ​കി​യോ​ടി​ക്കൊ​ണ്ടി​രി​ക്കു​ന്ന കൊ​ല്ലം-ഈ​റോ​ഡ് എ​ക്സ്പ്ര​സ് മേ​ട്ടു​പ്പാ​ള​യ​ത്തേ​ക്ക് നീ​ട്ടു​ന്ന കാ​ര്യ​വും അ​നു​കൂ​ല​മാ​യി പ​രി​ഗ​ണി​ക്കാ​മെ​ന്ന് അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.

ആ​യി​ര​ക്ക​ണ​ക്കി​ന് സ്ഥി​രം യാ​ത്ര​ക്കാ​ർ​ക്ക് ഗു​ണ​ക​ര​മാ​കു​ന്ന നി​ല​മ്പൂ​ർ റോ​ഡ്-കോ​ട്ട​യം എ​ക്സ്പ്ര​സ് കൊ​ല്ല​ത്തേ​ക്ക് നീ​ട്ടു​ന്ന​തി​ന് നി​ല​വി​ലു​ള്ള ത​ട​സ​ങ്ങ​ൾ അ​ടി​യ​ന്ത​ര​മാ​യി പ​രി​ഹ​രി​ക്ക​ണ​മെ​ന്ന് യോ​ഗ​ത്തി​ൽ ക​ർ​ശ​ന നി​ർ​ദേ​ശം ന​ൽ​കി. റെ​യി​ൽ​വേ ബോ​ർ​ഡ് അ​നു​കൂ​ല​മാ​യി തീ​രു​മാ​ന​മെ​ടു​ത്തി​ട്ടു​ള്ള പ​ശ്ചാ​ത്ത​ല​ത്തി​ൽ ഡി​വി​ഷ​ന്‍റെ നി​ല​പാ​ടാ​ണ് ഇ​പ്പോ​ൾ ത​ട​സം. ആ​ല​പ്പു​ഴ-ധ​ൻ​ബാ​ദ് ട്രെ​യി​ൻ തി​രു​വ​ന​ന്ത​പു​രം നോ​ർ​ത്തി​ലേ​ക്ക് നീ​ട്ടു​ന്ന​തി​നും ത​ത്വ​ത്തി​ൽ തീ​രു​മാ​ന​മാ​യി.

മാ​വേ​ലി, മം​ഗ​ലാ​പു​രം-തി​രു​വ​ന​ന്ത​പു​രം എ​ക്സ്പ്ര​സ് എ​ന്നീ ട്രെ​യി​നു​ക​ൾ​ക്ക് ശാ​സ്താം​കോ​ട്ട​യി​ൽ സ്റ്റോ​പ്പ് ല​ഭ്യ​മാ​ക്കു​ന്ന​തി​നും, ഇ​ന്‍റർ​സി​റ്റി​ക്ക് ത​ക​ഴി​യി​ലും, വി​വേ​ക് വേ​രാ​വ​ൽ എ​ക്സ്പ്ര​സു​ക​ൾ​ക്ക് ച​ങ്ങ​നാ​ശേ​രി​യി​ലും വ​ന്ദേ ഭാ​ര​ത് എ​ക്സ്പ്ര​സി​ന് കാ​യം​കു​ള​ത്തും ജ​ന​ശ​താ​ബ്ദി എ​ക്സ്പ്ര​സി​ന് ഹ​രി​പ്പാ​ടും സ്റ്റോ​പ്പ് അ​നു​വ​ദി​ക്കു​ന്ന​തി​നു​ള്ള ന​ട​പ​ടി​ക​ൾ വേ​ഗ​ത്തി​ലാ​ക്കാ​ൻ നി​ർ​ദേ​ശം ന​ൽ​കി.

കൂ​ടാ​തെ എ​ല്ലാ സ്പെ​ഷ​ൽ ട്രെ​യി​നു​ക​ൾ​ക്കും ശാ​സ്താം​കോ​ട്ട​യി​ൽ സ്റ്റോ​പ്പ് ഉ​റ​പ്പാ​ക്ക​ണ​മെ​ന്നും ഓ​പ്പ​റേ​ഷ​ൻ​സ് വി​ഭാ​ഗ​ത്തോ​ട് നി​ർ​ദേ​ശി​ച്ചു. പ്ര​തി​ദി​നം 7000-ത്തി​ൽ അ​ധി​കം യാ​ത്ര​ക്കാ​ർ ഉ​പ​യോ​ഗി​ക്കു​ന്ന ശാ​സ്താം​കോ​ട്ട റെ​യി​ൽ​വേ സ്റ്റേ​ഷ​നി​ൽ അ​ടി​യ​ന്തര​മാ​യി എ​ടി​വി​എം സ്ഥാ​പി​ക്കു​ന്ന​തി​നു​ള്ള ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കാ​ൻ ആ​വ​ശ്യ​പ്പെ​ട്ടു. ഇ​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ ടെ​ൻ​ഡ​ർ ഉ​ട​ൻ ക്ഷ​ണി​ക്കു​മെ​ന്നും ഡി​വി​ഷ​ണ​ൽ റെ​യി​ൽ​വേ മാ​നേ​ജ​ർ യോ​ഗ​ത്തി​ൽ അ​റി​യി​ച്ചു.

മാ​വേ​ലി​ക്ക​ര, ചെ​ങ്ങ​ന്നൂ​ർ, ച​ങ്ങ​നാ​ശേ​രി ന​ഗ​ര​സ​ഭ​ക​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട റെ​യി​ൽ​വേ വി​ഷ​യ​ങ്ങ​ൾ ന​ഗ​ര​സ​ഭാ ചെ​യ​ർ​മാ​ൻ​മാ​രു​ടെ സാ​ന്നി​ധ്യ​ത്തി​ൽ ച​ർ​ച്ച ചെ​യ്ത് വി​വി​ധ വി​ക​സ​ന പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് ആ​വ​ശ്യ​മാ​യ എ​ൻ​ഒ​സി​ക​ൾ റെ​യി​ൽ​വേ ന​ൽ​കാ​ൻ യോ​ഗ​ത്തി​ൽ തീ​രു​മാ​ന​മാ​യി. ശാ​സ്താം​കോ​ട്ട, ചെ​റി​യ​നാ​ട് റെ​യി​ൽ​വേ സ്റ്റേ​ഷ​നു​ക​ളു​ടെ നി​ർ​മാ​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് ക​രാ​ർ ന​ൽ​കി​യ​താ​യും, ഉ​ട​ൻ നി​ർ​മാ​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ആ​രം​ഭി​ക്കു​മെ​ന്നും റെ​യി​ൽ​വേ അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.

മ​ൺ​റോ​ത്തു​രു​ത്തി​ൽ നി​ർ​മാ​ണ​ത്തി​ലി​രി​ക്കു​ന്ന ഫൂ​ട്ട് ഓ​വ​ർ ബ്രി​ഡ്ജി​ന്‍റെ നി​ർ​മാ​ണം ജൂ​ൺ അ​വ​സാ​ന​ത്തോ​ടെ പൂ​ർ​ത്തി​യാ​ക്കും. റെ​യി​ൽ​വേ​യു​ടെ അ​ധീ​ന​ത​യി​ലു​ള്ള സ്ഥ​ല​ത്ത് പൊ​തു​സ്വ​കാ​ര്യ പ​ങ്കാ​ളി​ത്ത​ത്തോ​ടെ ടൂ​റി​സം പ​ദ്ധ​തി യാ​ഥാ​ർ​ഥ്യ​മാ​ക്കു​ന്ന​തും, ചെ​റി​യ​നാ​ട് റെ​യി​ൽ നീ​ർ പ്ലാ​ന്‍റ് സ്ഥാ​പി​ക്കു​ന്ന​തി​നു​ള്ള ന​ട​പ​ടി​ക​ൾ ആ​രം​ഭി​ക്കു​ന്ന​തും യോ​ഗ​ത്തി​ൽ തീ​രു​മാ​ന​മാ​യി. വി​വി​ധ മേ​ൽ​പാ​ല​ങ്ങ​ളു​ടെ നി​ർ​മാ​ണ പു​രോ​ഗ​തി വി​ല​യി​രു​ത്തു​ന്ന​തി​ല പ്ര​ത്യേ​ക യോ​ഗം വി​ളി​ച്ചു​ചേ​ർ​ക്കാ​നും തീ​രു​മാ​ന​മാ​യി. പു​ന​ലൂ​രി​ൽനി​ന്നു രാ​വി​ലെ ആ​രം​ഭി​ക്കു​ന്ന ട്രെ​യി​ൻ സ​ർ​വീ​സ് തി​രു​വ​ന​ന്ത​പു​ര​ത്ത് വൈ​കി​യെ​ത്തു​ന്ന സാ​ഹ​ച​ര്യം ഒ​ഴി​വാ​ക്കാ​ൻ ക​ർ​ശ​ന നി​ർ​ദേ​ശ​വും ബ​ന്ധ​പ്പെ​ട്ട ഉ​ദ്യോ​ഗ​സ്ഥ​ർ​ക്ക് ന​ൽ​കി​യി​ട്ടു​ണ്ട്.

Related posts

Leave a Comment