പ​ശ്ചി​മേ​ഷ്യ​ൻ പ്ര​തി​സ​ന്ധി; ഇ​ന്ധ​ന​വി​ല ഉ​യ​ർ​ന്നേ​ക്കു​മെ​ന്ന് റി​സ​ർ​വ് ബാ​ങ്ക് ഗ​വ​ർ​ണ​ർ

മും​ബൈ: പ​ശ്ചി​മേ​ഷ്യ​യി​ലെ പ്ര​തി​സ​ന്ധി നീ​ണ്ടു​പോ​യാ​ൽ രാ​ജ്യ​ത്ത് പെ​ട്രോ​ളി​ന്‍റെ​യും ഡീ​സ​ലി​ന്‍റെ​യും വി​ല ഉ​യ​ർ​ന്നേ​ക്കു​മെ​ന്ന് റി​സ​ർ​വ് ബാ​ങ്ക് ഗ​വ​ർ​ണ​ർ സ​ഞ്ജ​യ് മ​ൽ​ഹോ​ത്ര.

ഇ​റ​ക്കു​മ​തി​ച്ചെ​ല​വ് ഉ​യ​രു​ന്ന​തു​വ​ഴി​യു​ള്ള പ​ണ​പ്പെ​രു​പ്പ​ഭീ​തി രൂ​ക്ഷ​മാ​കു​ന്ന സാ​ഹ​ച​ര്യ​ത്തി​ലാ​ണ് അ​ദ്ദേ​ഹം ഇ​ക്കാ​ര്യം സൂ​ചി​പ്പി​ച്ച​ത്. ആ​ഗോ​ള​ത​ല​ത്തി​ൽ ഊ​ർ​ജ​വി​പ​ണി​യി​ലെ പ്ര​തി​സ​ന്ധി അ​നി​ശ്ചി​ത​മാ​യി തു​ട​ർ​ന്നാ​ൽ പെ​ട്രോ​ൾ, ഡീ​സ​ൽ ചി​ല്ല​റ​വി​ല ഉ​യ​ർ​ത്താ​തെ പി​ടി​ച്ചു​നി​ൽ​ക്കാ​നാ​കി​ല്ല.
വ​ർ​ധ​ന​യു​ടെ ഒ​രു​ഭാ​ഗം ആ​ളു​ക​ളി​ലേ​ക്കു കൈ​മാ​റേ​ണ്ടി​വ​രു​മെ​ന്നും സ്വി​റ്റ്സ​ർ​ല​ൻ​ഡി​ൽ സ്വി​സ് നാ​ഷ​ണ​ൽ ബാ​ങ്കും അ​ന്താ​രാ​ഷ്ട്ര നാ​ണ​യ​നി​ധി​യും സം​യു​ക്ത​മാ​യി സം​ഘ​ടി​പ്പി​ച്ച സ​മ്മേ​ള​ന​ത്തി​ൽ അ​ദ്ദേ​ഹം പ​റ​ഞ്ഞു.

ഹോ​ർ​മു​സ് ക​ട​ലി​ടു​ക്കു​വ​ഴി​യു​ള്ള ച​ര​ക്കു​നീ​ക്ക​ത്തി​ലെ ത​ട​സം ഇ​ന്ത്യ​യെ സാ​ര​മാ​യി ബാ​ധി​ച്ചി​ട്ടു​ണ്ട്. ലോ​ക​ത്തി​ൽ ഏ​റ്റ​വും​വ​ലി​യ മൂ​ന്നാ​മ​ത്തെ എ​ണ്ണ ഉ​പ​ഭോ​ക്തൃ രാ​ജ്യ​മാ​ണ് ഇ​ന്ത്യ. ഉ​പ​യോ​ഗി​ക്കു​ന്ന എ​ണ്ണ​യു​ടെ 89 ശ​ത​മാ​ന​വും ഇ​റ​ക്കു​മ​തി ചെ​യ്യു​ന്നു.
ഈ ​സാ​ഹ​ച​ര്യ​ത്തി​ൽ എ​ണ്ണ​വി​ല​യി​ലെ വ​ർ​ധ​ന സ​മ്പ​ദ് വ്യ​വ​സ്ഥ​യി​ൽ വ​ലി​യ ആ​ഘാ​ത​മു​ണ്ടാ​ക്കും.

Related posts

Leave a Comment