മൂ​ന്ന് വി​വാ​ഹം ക​ഴി​ച്ച​പ്പോ​ൾ ത​നി​ക്ക് ന​ഷ്ട​പ്പെ​ട്ട​ത്; ഒ​ര​ൽ​പം ശ്ര​ദ്ധി​ച്ചി​രു​ന്നെ​ങ്കി​ൽ പ​ല​തും നേ​ടാ​മാ​യി​രു​ന്നെ​ന്ന് മീ​രാ വാ​സു​ദേ​വ​ൻ

ന​ടി മീ​ര വാ​സു​ദേ​വ​ൻ, 2003ൽ ​മി​ലി​ന്ദ് സോ​മ​ന്‍റെ നാ​യി​ക​യാ​യി റൂ​ൾ​സ്: പ്യാ​ർ കാ ​സൂ​പ്പ​ർ​ഹി​റ്റ് ഫോ​ർ​മു​ല’ എ​ന്ന ഹി​ന്ദി ചി​ത്ര​ത്തി​ലൂ​ടെ​യാ​ണ് ശ്ര​ദ്ധേ​യ​യാ​യ​ത്. തു​ട​ർ​ന്നു​ള്ള വ​ർ​ഷ​ങ്ങ​ളി​ൽ മ​ല​യാ​ള സി​നി​മ​യി​ലാ​ണ് ത​ന്‍റെ സി​നി​മ ജീ​വി​തം കെ​ട്ടി​പ്പ​ടു​ത്ത​ത്.

ത​ന്‍റെ മൂ​ന്ന് പ​രാ​ജ​യ​പ്പെ​ട്ട വി​വാ​ഹ​ങ്ങ​ൾ ക​രി​യ​റി​ൽ പൂ​ർ​ണ്ണ​മാ​യ സാ​ധ്യ​ത​ക​ൾ പ്ര​യോ​ജ​ന​പ്പെ​ടു​ത്തു​ന്ന​തി​ൽ ത​ട​സ​മാ​യെ​ന്ന് താ​രം വെ​ളി​പ്പെ​ടു​ത്തി. ത​ന്നെ ഒ​രി​ക്ക​ലും ഗൗ​ര​വ​മാ​യി കാ​ണാ​ത്ത​വ​ർ​ക്കാ​യി ത​ന്‍റെ വി​ല​പ്പെ​ട്ട സ​മ​യം പാ​ഴാ​ക്കി​യ​തി​ൽ 44കാ​രി​യാ​യ ത​ന്മാ​ത്ര താ​രം ഖേ​ദം പ്ര​ക​ടി​പ്പി​ച്ചു.

പ​രാ​ജ​യ​പ്പെ​ട്ട മൂ​ന്ന് വി​വാ​ഹ​ങ്ങ​ളി​ലാ​യി ത​ന്‍റെ ജീ​വി​ത​ത്തി​ലെ 17 വ​ർ​ഷ​ങ്ങ​ൾ ന​ഷ്ട​പ്പെ​ടു​ത്തി​യെ​ന്നും, ആ ​സ​മ​യം സി​നി​മ​യി​ലോ ഫി​റ്റ്‌​ന​സി​ലോ ന​ല്ലൊ​രു സു​ഹൃ​ദ്‌​വ​ല​യം കെ​ട്ടി​പ്പ​ടു​ക്കു​ന്ന​തി​ലോ ശ്ര​ദ്ധി​ച്ചി​രു​ന്നെ​ങ്കി​ൽ ബു​ദ്ധി​പൂ​ർ​വ്വം പ​ല​തും നേ​ടി​യെ​ടു​ക്കാ​മാ​യി​രു​ന്നു​വെ​ന്നും താ​രം പ​റ​ഞ്ഞു. ത​ന്‍റെ അ​ച്ഛ​നും അ​മ്മ​യ്ക്കും സ​ഹോ​ദ​രി​ക്കു​മൊ​പ്പം ചി​ല​വ​ഴി​ക്കേ​ണ്ട സ​മ​യം ത​ന്നെ ബ​ഹു​മാ​നി​ക്കാ​ത്ത ആ​ളു​ക​ൾ​ക്കാ​യി പാ​ഴാ​ക്കി​യെ​ന്നും അ​വ​ർ കൂ​ട്ടി​ച്ചേ​ർ​ത്തു.

മീ​ര ത​ന്‍റെ മു​മ്പും വി​വാ​ഹ​ജീ​വി​ത​ത്തെ​ക്കു​റി​ച്ച് തു​റ​ന്നു​പ​റ​ഞ്ഞി​ട്ടു​ണ്ട്. ത​നി​ക്ക് തെ​റ്റു​ക​ൾ പ​റ്റി​യി​ട്ടു​ണ്ടെ​ന്നും അ​ത് മ​റ​ച്ചു​വെ​ക്കാ​നി​ല്ലെ​ന്നും പ​റ​ഞ്ഞ താ​രം, ഇ​പ്പോ​ൾ ക​രി​യ​റി​ൽ ശ്ര​ദ്ധ കേ​ന്ദ്രീ​ക​രി​ച്ച് ജീ​വി​ത​ത്തി​ലെ ഏ​റ്റ​വും മ​നോ​ഹ​ര​മാ​യ ഘ​ട്ട​ത്തി​ലൂ​ടെ​യാ​ണ് ക​ട​ന്നു​പോ​കു​ന്ന​തെ​ന്നും വ്യ​ക്ത​മാ​ക്കി.

2005ൽ ​വി​ശാ​ൽ അ​ഗ​ർ​വാ​ളു​മാ​യു​ള്ള ആ​ദ്യ വി​വാ​ഹം 2010ൽ ​അ​വ​സാ​നി​ച്ചു. പി​ന്നീ​ട് 2012ൽ ​ന​ട​ൻ ജോ​ൺ കൊ​ക്ക​നെ വി​വാ​ഹം ക​ഴി​ച്ചെ​ങ്കി​ലും 2016ൽ ​ആ ബ​ന്ധ​വും വേ​ർ​പി​രി​ഞ്ഞു. ഇ​വ​ർ​ക്ക് ഒ​രു മ​ക​നു​ണ്ട്. തു​ട​ർ​ന്ന് 2024 മെ​യ് മാ​സ​ത്തി​ൽ ഛായാ​ഗ്രാ​ഹ​ക​ൻ വി​പി​ൻ പു​തി​യ​ങ്ക​ത്തെ വി​വാ​ഹം ക​ഴി​ച്ചെ​ങ്കി​ലും 2025 ഓ​ഗ​സ്റ്റി​ൽ ഇ​വ​ർ വേ​ർ​പി​രി​ഞ്ഞു. 2005ൽ ​മോ​ഹ​ൻ​ലാ​ലി​നൊ​പ്പം അ​ഭി​ന​യി​ച്ച ത​ന്മാ​ത്ര​യി​ലൂ​ടെ പ്ര​ശ​സ്ത​യാ​യ മീ​ര, ഒ​രു​വ​ൻ, ഏ​കാ​ന്തം, കു​ട്ടി​മാ​മ, താ​ക്കോ​ൽ, പാ​യ​ക്ക​പ്പ​ൽ തു​ട​ങ്ങി നി​ര​വ​ധി ചി​ത്ര​ങ്ങ​ളി​ൽ ശ്ര​ദ്ധേ​യ​മാ​യ വേ​ഷ​ങ്ങ​ൾ ചെ​യ്തി​ട്ടു​ണ്ട്.

Related posts

Leave a Comment