വെള്ളത്തിന്‍റെ പുറത്താണെ… മ​ദ്യ​ല​ഹ​രി​യി​ൽ തമ്മിലടിച്ച് യുവതികൾ; അമ്പരന്ന് നാട്ടുകാർ

സ്ത്രീ​ക​ൾ മ​ദ്യ​പി​ക്കു​ന്ന​ത് ഇ​ക്കാ​ല​ത്ത് അ​ത്ര അ​സാ​ധാ​ര​ണ​സം​ഭ​വ​മ​ല്ല. എ​ന്നാ​ൽ പാ​ർ​ട്ടി​ക്കി​ടെ മ​ദ്യ​ല​ഹ​രി​യി​ൽ യു​വ​തി​ക​ൾ അ​ടി​പി​ടി കൂ​ടു​ന്ന​ത് അ​ത്ര സാ​ധാ​ര​ണ​മാ​യി​ട്ടി​ല്ല. അ​തു​കൊ​ണ്ടു​ത​ന്നെ ല​ക്നൗ​വി​ൽ​നി​ന്നു പു​റ​ത്തു​വ​ന്ന ഒ​രു വീ​ഡി​യോ ആ​ളു​ക​ളെ അ​ന്പ​രി​പ്പി​ച്ചി​രി​ക്കു​ക​യാ​ണ്.

പാ​ർ​ട്ടി​ക്കി​ടെ മ​ദ്യ​പി​ച്ചു ല​ക്കു​കെ​ട്ട യു​വ​തി​ക​ൾ ത​മ്മി​ൽ വാ​ക്കു​ത​ർ​ക്ക​മു​ണ്ടാ​കു​ക​യും അ​ടി​പി​ടി കൂ​ടു​ന്ന​തു​മാ​ണു ദൃ​ശ്യ​ങ്ങ​ളി​ലു​ള്ള​ത്. ല​ക്‌​നൗ​വി​ലെ ഫീ​നി​ക്‌​സ് പ​ലാ​സി​യോ മാ​ളി​ലെ ഒ​രു ക്ല​ബി​നു പു​റ​ത്താ​യി​രു​ന്നു യു​വ​തി​ക​ളു​ടെ പ​രാ​ക്ര​മം.

പാ​തി​രാ​ത്രി​യി​ൽ തു​ട​ങ്ങി​യ വ​ഴ​ക്ക് ഏ​റെ​നേ​രം നീ​ണ്ടു​നി​ന്നു. ഇ​വ​രു​ടെ ആ​ൺ​സു​ഹൃ​ത്തു​ക്ക​ൾ പി​ടി​ച്ചു​മാ​റ്റാ​ൻ ശ്ര​മി​ച്ചെ​ങ്കി​ലും അ​തൊ​ന്നും യു​വ​തി​ക​ൾ ചെ​വി​ക്കൊ​ണ്ടി​ല്ല. ഉ​ന്തി​ലും ത​ള്ളി​ലും മ​റ്റു​ള്ള​വ​രും അ​ക​പ്പെ​ട്ടു.

വ​ള​രെ​നേ​രം സം​ഘ​ർ​ഷം തു​ട​ർ​ന്നി​ട്ടും സു​ര‍​ക്ഷാ ഉ​ദ്യോ​ഗ​സ്ഥ​ർ ന​ട​പ​ടി​യെ​ടു​ക്കാ​തെ കാ​ഴ്ച​ക്കാ​രാ​യി നി​ൽ​ക്കു​ന്ന​തും വീ​ഡി​യോ​യി​ൽ കാ​ണാം. ര​ണ്ടു മി​നി​റ്റി​ല​ധി​കം ദൈ​ർ​ഘ്യ​മു​ള്ള വീ​ഡി​യോ​യ്ക്ക് വ​ൻ വി​മ​ർ​ശ​ന​ങ്ങ​ളാ​ണു സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ ഉ​യ​ർ​ന്ന​ത്. രാ​ത്രി വൈ​കി ന​ട​ക്കു​ന്ന ഇ​ത്ത​രം പാ​ർ​ട്ടി​ക​ളി​ൽ ല​ഹ​രി ഉ​പ​യോ​ഗം ന​ട​ക്കു​ന്നി​ല്ലെ​ന്ന് ഉ​റ​പ്പാ​ക്കണ​മെ​ന്നു ചി​ല​ർ അ​ഭി​പ്രാ​യ​പ്പെ​ട്ടു.

Related posts

Leave a Comment