ഇ​രു ദി​ശ​ക​ളി​ലേ​ക്കും ആ​റു​വ​രി വീ​ത​മു​ള്ള മൂ​ന്നു പാ​ലങ്ങള്‍! ദെ​യ്റ ദ്വീപിലേക്കൊരു ഇടനാഴി

ദു​ബാ​യ് ദെ​യ്റ ഐ​ല​ൻ​ഡി​ലേ​ക്കു​ള്ള പാ​ല​ത്തി​ന്‍റെ നി​ർ​മാ​ണം 75 ശ​ത​മാ​നം പൂ​ർ​ത്തി​യാ​യ​താ​യി റോ​ഡ്സ് ആ​ൻ​ഡ് ട്രാ​ൻ​സ്പോ​ർ​ട്ട് അ​ഥോ​റി​റ്റി (ആ​ർ​ടി​എ) അ​റി​യി​ച്ചു. ഇ​രു ദി​ശ​ക​ളി​ലേ​ക്കും ആ​റു​വ​രി വീ​ത​മു​ള്ള മൂ​ന്നു പാ​ല​ങ്ങ​ളു​ടെ നി​ർ​മാ​ണ​മാ​ണ് പു​രോ​ഗ​മി​ക്കു​ന്ന​ത്.

ഷി​ൻ​ദ​ഗ ഇ​ട​നാ​ഴി പ​ദ്ധ​തി​യു​മാ​യി ബ​ന്ധി​പ്പി​ക്കു​ന്ന റോ​ഡു​ക​ളും ഇ​തോ​ട​നു​ബ​ന്ധി​ച്ച് പൂ​ർ​ത്തി​യാ​ക്കാ​ൻ യുഎഇ വൈ​സ് പ്ര​സി​ഡ​ന്‍റും പ്ര​ധാ​ന​മ​ന്ത്രി​യും ദു​ബാ​യ് ഭ​ര​ണാ​ധി​കാ​രി​യു​മാ​യ ശൈ​ഖ് മു​ഹ​മ്മ​ദ് ബി​ൻ റാ​ഷി​ദ് അ​ൽ മ​ക്തൂം നി​ർ​ദേ​ശം ന​ൽ​കി​യി​രു​ന്നു.

വാ​ട്ട​ർ ക​നാ​ലി​നു കു​റു​കെ ന​ഗ​ര​ത്തെ ദ്വീ​പു​മാ​യി ബ​ന്ധി​പ്പി​ക്കു​ന്ന പാ​ല​ങ്ങ​ളു​ടെ നി​ർ​മാ​ണം ജൂ​ണി​ൽ പൂ​ർ​ത്തി​യാ​കുമെന്നാണ് കരുതുന്നത്. ന​ഖീ​ലി​ന്‍റെ സ​ഹ​ക​ര​ണ​ത്തോ​ടെ​യാ​ണ് നി​ർ​മാ​ണം.

പാ​ലം യാ​ഥാ​ർ​ഥ്യ​മാ​കു​ന്ന​തോ​ടെ അ​ൽ​ഖ​ലീ​ജ്, അ​ബൂ​ബ​ക്ക​ർ അ​ൽ സി​ദ്ധി​ഖ് സ്ട്രീ​റ്റു​ക​ളി​ൽ​നി​ന്ന് ദെ​യ്റ ഐ​ല​ൻ​ഡി​ലേ​ക്കും തി​രി​ച്ചു​മു​ള്ള യാ​ത്ര സു​ഗ​മ​മാ​കും.

1.6 കി​ലോ​മീ​റ്റ​ർ ദൈ​ർ​ഘ്യ​ത്തി​ലു​ള്ള പാ​ല​ത്തോ​ടൊ​പ്പം 140 മീ​റ്റ​ർ സ്ലി​പ് റോ​ഡും നി​ർ​മി​ക്കു​ന്നു​ണ്ട്.

Related posts

Leave a Comment