വ്യാ​ജ പാ​സ്പോ​ട്ട് ക​ണ്ടെ​ത്താ​ൻ 15 സെ​ക്ക​ൻ​ഡു​ക​ൾ മ​തി​! ദു​ബാ​യ് വി​മാ​ന​ത്താ​വ​ള​ത്തി​ൽ എത്തുന്നവര്‍ ശ്രദ്ധിക്കുക…

ദു​ബാ​യ്: മൂ​ന്നു വ​ർ​ഷ​ത്തി​നു​ള്ളി​ൽ 2599 വ്യാ​ജ പാ​സ്പോ​ർ​ട്ടു​ക​ൾ പി​ടി​ച്ചെ​ടു​ത്ത​താ​യി ദു​ബാ​യ് ജി​ഡി​ആ​ർ​എ​ഫ്എ വെ​ളി​പ്പെ​ടു​ത്തി.

സം​ശ​യം തോ​ന്നി വി​ശ​ദ​മാ​യി പ​രി​ശോ​ധി​ച്ച 60622 പാ​സ്പോ​ർ​ട്ടു​ക​ളി​ൽ നി​ന്നാ​ണ് ഇ​ത്ര​യ​ധി​കം വ്യാ​ജ നി​ർ​മി​ത പാ​സ്പോ​ർ​ട്ട് പി​ടി​ച്ചെ​ടു​ത്ത​ത്.

ദ​ശ​ല​ക്ഷ​ക്ക​ണ​ക്കി​നു യാ​ത്ര​ക്കാ​ർ വ​ന്നു പോ​കു​ന്ന ദു​ബാ​യ് വി​മാ​ന​ത്താ​വ​ള​ത്തി​ൽ ഏ​തെ​ങ്കി​ലും ഒ​രു പാ​സ്പോ​ർ​ട്ടി​ന്‍റെ കാ​ര്യ​ത്തി​ൽ സം​ശ​യം തോ​ന്നി​യാ​ൽ വെ​റും 15 സെ​ക്ക​ൻ​ഡു​ക​ൾ കൊ​ണ്ട് അ​ത് വ്യാ​ജ​മാ​ണോ എ​ന്ന് തി​രി​ച്ച​റി​യു​ന്ന സം​വി​ധാ​നം ജെ​ഡി​ആ​ർ​എ​ഫ്എ​യു​ടെ ഡോ​ക്യു​മെ​ന്‍റ് എ​ക്സാ​മി​നേ​ഷ​ൻ സെ​ന്‍റ​റി​ൽ ഉ​ണ്ടെ​ന്നു അ​ധി​കൃ​ത​ർ വെ​ളി​പ്പെ​ടു​ത്തി.

എ​ല്ലാ രാ​ജ്യ​ങ്ങ​ളി​ലെ​യും പാ​സ്പോ​ർ​ട്ടു​ക​ളി​ൽ അ​ട​ങ്ങി​യി​രി​ക്കു​ന്ന സു​ര​ക്ഷാ ഘ​ട​ക​ങ്ങ​ളെ​യും പ​രി​ശോ​ധ​ന​ക്ക് വി​ധേ​യ​മാ​ക്കി​യാ​കും വ്യാ​ജന്മാ​രെ ക​ണ്ടെ​ത്തു​ന്ന​ത്.

റി​പ്പോ​ർ​ട്ട്: അ​നി​ൽ സി. ​ഇ​ടി​ക്കു​ള

Related posts

Leave a Comment