ഇടം കൈ ഒടിഞ്ഞെങ്കിലും രണ്ടുപേരെ വലം കൈയിൽ പൂട്ടി; കൊ​ലക്കേ​സ് പ്ര​തി​ക​ളെ പി​ടി​കൂ​ടു​ന്ന​തി​നി​ട​യി​ൽ എ​സ്ഐ​യെ ആക്രമിച്ച അ​ഞ്ചു പേ​ർ അ​റ​സ്റ്റി​ൽ

നെ​ടു​മ​ങ്ങാ​ട്: കൊ​ല​ക്കേ​സ് പ്ര​തി​ക​ളെ പി​ടി​കൂ​ടാ​നെ​ത്തി​യ പോ​ലീ​സി​ന് നേ​രെ ഗു​ണ്ടാ ആ​ക്ര​മ​ണം.​ ആ​ക്ര​മ​ണ​ത്തി​ൽ എ​സ്ഐ​യു​ടെ കൈ ​ഒ​ടി​ഞ്ഞു. നെ​ടു​മ​ങ്ങാ​ട് സ്റ്റേ​ഷ​നി​ലെ പ്രി​ൻ​സി​പ്പ​ൽ എ​സ്ഐ സു​നി​ൽ ഗോ​പി​യാ​ണ് ആ​ക്ര​മ​ണ​ത്തി​നി​ര​യാ​യ​ത്.

ക​ഴി​ഞ്ഞ ദി​വ​സം വൈ​കു​ന്നേ​രം ക​ര​കു​ളം മു​ല്ല​ശേ​രി തോ​പ്പി​ൽ ഭാ​ഗ​ത്താ​ണ് സം​ഭ​വം. പൊ​തു​സ്ഥ​ല​ത്ത് ബോം​ബെ​റി​ഞ്ഞ് ഭീ​തി പ​ര​ത്തി​യ ശേ​ഷം നാ​ട്ടു​കാ​രെ വ​ടി​വാ​ൾ വീ​ശി ഭീ​ഷ​ണി​പ്പെ​ടു​ത്തി​യ സം​ഘ​ത്തെ പി​ടി​കൂ​ടാ​നാണ് നെ​ടു​മ​ങ്ങാ​ട് പോ​ലീ​സ് എ​ത്തി​യ​ത്.

അ​റ​സ്റ്റ് ചെ​യ്യു​ന്ന​തി​നി​ടെ എ​സ്ഐ​യെ ആ​ക്ര​മി​ച്ചു പ​രി​ക്കേ​ൽ​പ്പി​ച്ച് ര​ക്ഷ​പ്പെ​ട്ട അ​ഞ്ചം​ഗ ക്രി​മി​ന​ൽ സം​ഘ​ത്തെ മി​നി​റ്റു​ക​ൾ​ക്കു​ള്ളി​ൽ നെ​ടു​മ​ങ്ങാ​ട് പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്യു​ക​യും ചെ​യ്തു.

കൊ​ല​പാ​ത​ക കേ​സു​ക​ളി​ൽ ഉ​ൾ​പ്പ​ടെ പ്ര​തി​ക​ളാ​യ ഷൈ​ജു,രാ​ഹു​ൽ, അ​നു​രാ​ഗ്, ആ​ദ​ർ​ശ്, വി​ഷ്ണു എ​ന്നി​വ​രാ​ണ് അ​റ​സ്റ്റി​ലാ​യ​ത്.

ഗു​ണ്ടാ​സം​ഘം ബോം​ബെ​റി​ഞ്ഞ് ഭീ​ഷ​ണി​പ്പെ​ടു​ത്തു​ന്നു​വെ​ന്ന് ഫോ​ൺ വ​ന്ന​തി​നെ തു​ട​ർ​ന്നാ​ണ് പോ​ലീ​സ് സം​ഘം മു​ല്ല​ശേ​രി​യി​ലേ​ക്ക് പു​റ​പ്പെ​ട്ട​ത്.

പോ​ലീ​സി​നെ ക​ണ്ട് ആ​ദ്യം നി​ശ്ശ​ബ്ദ​മാ​യെ​ങ്കി​ലും കീ​ഴ്പ്പെ​ടു​ത്താ​ൻ ശ്ര​മി​ക്കു​ന്ന​തി​നി​ട​യി​ൽ എ​സ്ഐ​യെ മ​ർ​ദി​ച്ച് വീ​ഴ്ത്തു​ക​യാ​യി​രു​ന്നു. സം​ഘ​ട്ട​ന​ത്തി​നി​ട​യി​ൽ ര​ണ്ടു പേ​രെ എ​സ്ഐ സ്ഥ​ല​ത്തു​ത​ന്നെ കീ​ഴ്‌​പ്പെ​ടു​ത്തി.

ര​ക്ഷ​പ്പെ​ട്ട മൂ​ന്നു​പേ​രെ​യും നെ​ടു​മ​ങ്ങാ​ട് ഡി​വൈ​എ​സ്പി അ​നി​ൽ​കു​മാ​റും സ്റ്റേ​ഷ​ൻ ഓ​ഫീ​സ​ർ രാ​ജേ​ഷ്‌​കു​മാ​റും നേ​രി​ട്ടെ​ത്തി മി​നി​റ്റു​ക​ൾ​ക്കു​ള്ളി​ൽ പി​ടി​കൂ​ടു​ക​യാ​യി​രു​ന്നു.

സം​ഭ​വ സ്ഥ​ല​ത്ത് നി​ന്ന് മാ​റി ചി​ല കോ​ള​നി​ക​ളി​ൽ ഒ​ളി​വി​ൽ ക​ഴി​യ​വെ​യാ​ണ് പോ​ലീ​സ് പി​ന്തു​ട​ർ​ന്ന് എ​ത്തി പി​ടി​കൂ​ടി​യ​ത്. അ​റ​സ്റ്റി​ലാ​യ അ​ഞ്ച് പേ​രെ​യും കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി റി​മാ​ൻ​ഡ് ചെ​യ്തു.

Related posts

Leave a Comment