കാല്‍ കഴുകല്‍ ഭാരതീയ സംസ്‌കാരത്തിന്റെ ഭാഗം ! ഇത് വിവാദമാക്കേണ്ടതിന്റെ ആവശ്യമില്ലെന്ന് ഇ ശ്രീധരന്‍…

കാല്‍ കഴുകല്‍ വിഷയത്തില്‍ പ്രതികരണവുമായി പാലക്കാട്ടെ ബിജെപി സ്ഥാനാര്‍ഥി ഇ ശ്രീധരന്‍. കാല്‍ കഴുകലും ആദരിക്കലും ഭാരതീയ സംസ്‌കാരത്തിന്റെ ഭാഗമാണെന്നും മെട്രോമാന്‍ പറഞ്ഞു.

അത് വിവാദമാക്കേണ്ട ആവശ്യമില്ല. അങ്ങനെ ചെയ്യുന്നവര്‍ സംസ്‌കാരം ഇല്ലാത്തവര്‍ എന്ന് കരുതേണ്ടിവരുമെന്നും ഇ ശ്രീധരന്‍ പറഞ്ഞു.

കാല്‍ കഴുകുന്നതും വന്ദിക്കുന്നതും മുതിര്‍ന്നവരോടുള്ള ബഹുമാനമാണെന്നും സാധാരണ രാഷ്ട്രീയക്കാരുടെ ശൈലിയിലല്ല തന്റെ പ്രവര്‍ത്തനമെന്നും വ്യക്തമാക്കിയ ശ്രീധരന്‍ എതിരാളികളെ കുറ്റം പറയാനില്ലെന്നും വ്യക്തമാക്കി.

സനാതന ധര്‍മ്മത്തിന്റെ ഭാഗമല്ല അത്. വിവാദങ്ങളെയും അഭിനന്ദനങ്ങളെയും ഒരേപോലെ സ്വീകരിക്കുന്നു എന്നും ഇ ശ്രീധരന്‍ പറഞ്ഞു. പാലക്കാട്ടെ ബിജെപി സ്ഥാനാര്‍ത്ഥി ഇ ശ്രീധരനെ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ വോട്ടര്‍മാര്‍ മാലയിട്ടും കാല് കഴുകിയും സ്വീകരിക്കുന്നതും ചിലര്‍ വലിയ വിവാദമാക്കിയിരുന്നു.

ഈ സാഹചര്യത്തിലാണ് ഇ ശ്രീധരന്റ വിശദീകരണം. ശക്തമായ ത്രികോണ മല്‍സരമാണ് പാലക്കാട് നടക്കുന്നത്. മൂന്നാമൂഴം തേടുന്ന കോണ്‍ഗ്രസിന്റെ ഷാഫി പറമ്പിലും സിപിഎമ്മിലെ സി പി പ്രമോദുമാണ് പാലക്കാട് ഇ ശ്രീധരന്റെ മുഖ്യ എതിരാളികള്‍.

Related posts

Leave a Comment