ജെ​സ്‌​ന​യെ കാ​ണാ​താ​യി​ട്ട് മാ​ർ​ച്ച് 22 ന് ​എ​ട്ടു വ​ർ​ഷം; അ​വ​സാ​ന​വ​ട്ട അ​ന്വേ​ഷ​ണ​ത്തി​ന് സി​ബി​ഐ സം​ഘം എ​രു​മേ​ലി​യി​ലേ​ക്ക്

എ​​രു​​മേ​​ലി: ജെ​​സ്‌​​ന മ​​രി​​യ ജ​​യിം​​സി​​ന്‍റെ തി​​രോ​​ധ​​നം എ​​ട്ട് വ​​ർ​​ഷം പൂ​​ർ​​ത്തി​​യാ​​കു​​ന്ന മാ​​ർ​​ച്ച്‌ 22ന് ​​കേ​​സി​​ൽ അ​​വ​​സാ​​ന അ​​ന്വേ​​ഷ​​ണ​​ത്തി​​നാ​​യി സി​​ബി​​ഐ. ആ​​ദ്യം ലോ​​ക്ക​​ൽ പോ​​ലീ​​സും പി​​ന്നീ​​ട് ക്രൈം ​​ബ്രാ​​ഞ്ചും തു​​ട​​ർ​​ന്ന് സി​​ബി​​ഐ ര​​ണ്ട് ത​​വ​​ണ​​യും അ​​ന്വേ​​ഷ​​ണം ന​​ട​​ത്തി​​യ കേ​​സി​​ലാ​​ണ് ഇ​​പ്പോ​​ൾ വീ​​ണ്ടും സി​​ബി​​ഐ​​യു​​ടെ അ​​ന്വേ​​ഷ​​ണം.

ഇ​​ന്ന് ഇ​​തി​​നാ​​യി എ​​രു​​മേ​​ലി പി​​ഡ​​ബ്ല്യു​​ഡി റ​​സ്റ്റ് ഹൗ​​സി​​ൽ സി​​ബി​​ഐ ഓ​​ഫീ​​സ് പ്ര​​വ​​ർ​​ത്ത​​നം ആ​​രം​​ഭി​​ക്കും. ആ​​റ് മാ​​സം കൊ​​ണ്ട് അ​​ന്വേ​​ഷ​​ണം പൂ​​ർ​​ത്തി​​യാ​​ക്കു​​ക​​യാ​​ണ് ല​​ക്ഷ്യം. എ​​രു​​മേ​​ലി റ​​സ്റ്റ് ഹൗ​​സി​​ൽ ഇ​​തി​​നാ​​യി ര​​ണ്ട് മു​​റി​​ക​​ൾ ത​​യാ​​റാ​​ക്കി​​യി​​ട്ടു​​ണ്ട്.

കേ​​സി​​ൽ അ​​ന്വേ​​ഷ​​ണം അ​​വ​​സാ​​നി​​പ്പി​​ക്കു​​ന്ന​​തി​​ന് മു​​മ്പ് ഹൈ​​ക്കോ​​ട​​തി​​യി​​ൽ വി​​ശ​​ദ​​മാ​​യ റി​​പ്പോ​​ർ​​ട്ട് ന​​ൽ​​കു​​ന്ന​​തി​​ന്‍റെ ഭാ​​ഗ​​മാ​​യാ​​ണ് വീ​​ണ്ടും അ​​ന്വേ​​ഷ​​ണം ന​​ട​​ത്തു​​ന്ന​​തി​​ലേ​​ക്ക് എ​​ത്തി​​യി​​രി​​ക്കു​​ന്ന​​ത്. ഹൈ​​ക്കോ​​ട​​തി നി​​ർ​​ദേ​​ശ​​പ്ര​​കാ​​രം നേ​​ര​​ത്തെ അ​​ന്വേ​​ഷ​​ണം ന​​ട​​ത്തി സി​​ബി​​ഐ റി​​പ്പോ​​ർ​​ട്ട് സ​​മ​​ർ​​പ്പി​​ച്ച​​താ​​ണ്.

പു​​തി​​യ തെ​​ളി​​വു​​ക​​ൾ ല​​ഭി​​ച്ചാ​​ൽ വീ​​ണ്ടും അ​​ന്വേ​​ഷ​​ണം ന​​ട​​ത്താ​​മെ​​ന്ന് കോ​​ട​​തി​​യി​​ൽ സി​​ബി​​ഐ അ​​റി​​യി​​ച്ചി​​രു​​ന്നു. എ​​ന്നാ​​ൽ, പു​​തി​​യ​​താ​​യി തെ​​ളി​​വു​​ക​​ൾ ല​​ഭി​​ക്കാ​​ത്ത​​തി​​നാ​​ൽ അ​​ന്വേ​​ഷ​​ണം അ​​വ​​സാ​​നി​​പ്പി​​ക്കാ​​ൻ അ​​നു​​മ​​തി തേ​​ടി 2024ൽ ​​തി​​രു​​വ​​ന​​ന്ത​​പു​​രം ചീ​​ഫ് ജു​​ഡീ​​ഷ​​ൽ മ​​ജി​​സ്ട്രേ​​റ്റ് കോ​​ട​​തി​​യി​​ൽ സി​​ബി​​ഐ റി​​പ്പോ​​ർ​​ട്ട് ന​​ൽ​​കി​​യി​​രു​​ന്നു.

എ​​ന്നാ​​ൽ, വീ​​ണ്ടും ഒ​​രു അ​​ന്വേ​​ഷ​​ണം​​കൂ​​ടി ന​​ട​​ത്തി​​യ ശേ​​ഷം തെ​​ളി​​വു​​ക​​ൾ ഇ​​ല്ലെ​​ങ്കി​​ൽ റി​​പ്പോ​​ർ​​ട്ട് കോ​​ട​​തി​​യി​​ൽ ന​​ൽ​​കി അ​​ന്വേ​​ഷ​​ണം അ​​വ​​സാ​​നി​​പ്പി​​ക്കാ​​ൻ അ​​നു​​മ​​തി തേ​​ടു​​ന്ന​​താ​​ണ് ന​​ല്ല​​തെ​​ന്ന് നി​​യ​​മോ​​പ​​ദേ​​ശം ല​​ഭി​​ച്ചി​​രു​​ന്നു. ഇ​​ത് മു​​ൻ​​നി​​ർ​​ത്തി​​യാ​​ണ് ഇ​​പ്പോ​​ൾ വീ​​ണ്ടും അ​​ന്വേ​​ഷ​​ണം ആ​​രം​​ഭി​​ക്കു​​ന്ന​​ത്.
2018 മാ​​ർ​​ച്ച് 22നാ​​ണ് കാ​​ഞ്ഞി​​ര​​പ്പ​​ള്ളി സെ​​ന്‍റ് ഡൊ​​മി​​നി​​ക്സ് കോ​​ള​​ജി​​ലെ ര​​ണ്ടാം വ​​ർ​​ഷ വി​​ദ്യാ​​ർ​​ഥി​​നി​​യാ​​യ ജെ​​സ്‌​​ന​​യെ മു​​ക്കൂ​​ട്ടു​​ത​​റ​​യി​​ൽ​​നി​​ന്നു കാ​​ണാ​​താ​​യ​​ത്.

Related posts

Leave a Comment