സ്കൂ​ട്ട​റി​ലെ​ത്തി വീ​ട്ട​മ്മ​യു​ടെ ബാ​ഗ് തട്ടിയെടുത്തയാളെ പി​ടി​കൂ​ടി; നാട്ടുകാരുടെ സമയോചിത ഇടപെടലിൽ കള്ളനെ കുടുക്കിയതിങ്ങനെ…

മാ​വേ​ലി​ക്ക​ര: സ്കൂ​ട്ട​റി​ലെ​ത്തി കാ​ൽ​ന​ട യാ​ത്രി​ക​യു​ടെ ബാ​ഗ് പി​ടി​ച്ചു​പ​റി​ച്ച ക​ള്ള​നെ നാ​ട്ടു​കാ​ർ പി​ടി​കൂ​ടി പോ​ലീ​സി​നു കൈ​മാ​റി. ചെ​ട്ടി​കു​ള​ങ്ങ​ര പേ​ള ത​റ​യി​ൽ വീ​ട്ടി​ൽ വ​ർ​ഗീ​സാ(44) ണ് ​പി​ടി​യി​ലാ​യ​ത്. ഇ​ന്ന​ലെ രാ​വി​ലെ 9.45 ഓ​ടെ ബി​എ​സ്എ​ൻ​എ​ൽ ഓ​ഫീ​സി​നു സ​മീ​പ​ത്തു​കൂ​ടി ന​ട​ന്നു വ​രി​ക​യാ​യി​രു​ന്ന തി​രു​വ​ന​ന്ത​പു​രം നെ​ടു​മ​ങ്ങാ​ട് സ്വ​ദേ​ശി​യും മാ​വേ​ലി​ക്ക​ര​യി​ൽ വീ​ട്ടു​ജോ​ലി​ക​ൾ ചെ​യ്തു വ​ന്നി​രു​ന്ന സ​ജി​ത​യു(30)​ടെ ബാ​ഗാ​ണ് ഇ​യാ​ൾ ക​വ​ർ​ന്ന​ത്.

സ​ജി​ത​യു​ടെ ക​ര​ച്ചി​ൽ​കേ​ട്ട് നാ​ട്ടു​കാ​രാ​യ ബൈ​ക്കു​യാ​ത്ര​ക്കാ​ർ ഇ​യാ​ളെ പി​ന്തു​ട​ർ​ന്നു. ഇ​വ​രെ ക​ണ്ട് വ​ർ​ഗീ​സ് സ്കൂ​ട്ട​റി​ൽ അ​മി​ത​ വേ​ഗ​ത്തി​ൽ പോ​യ​തോ​ടെ നി​യ​ന്ത്ര​ണം​ വി​ട്ട് റെയി​ൽ​വേ സ്റ്റേ​ഷ​നു സ​മീ​പ​ത്തെ വീ​ടി​ന്‍റെ മ​തി​ലി​ൽ ഇ​ടി​ക്കു​ക​യാ​യി​രു​ന്നു. തു​ട​ർ​ന്ന് നാ​ട്ടു​കാ​ർ ചേ​ർ​ന്ന് ഇ​യാ​ളെ പി​ടി​കൂ​ടു​ക​യും പോ​ലീ​സി​നു കൈ​മാ​റു​ക​യു​മാ​യി​രു​ന്നു. മാ​വേ​ലി​ക്ക​ര പോ​ലീ​സ് കേ​സെ​ടു​ത്തു.

Related posts