പ്രായം 108 ആയെങ്കിലും  വോ​ട്ടെ​ന്നു കേ​ട്ടാ​ല്‍ ആ​സി​യ ഉ​മ്മ​യ്ക്ക് ഇ​പ്പോ​ഴും ആ​വേ​ശ​മാ​ണ്


കൊ​ച്ചി: വ​യ​സ് 108 ആ​യെ​ങ്കി​ലും വോ​ട്ടെ​ന്നു കേ​ട്ടാ​ല്‍ ആ​വേ​ശ​മാ​ണ് ഇ​പ്പോ​ഴും ആ​സി​യ ഉ​മ്മ​യ്ക്ക്. പ​തി​നാ​ലാം വ​യ​സി​ല്‍ വി​വാ​ഹി​ത​യാ​യ അ​വ​ര്‍ പ്രാ​യ​പൂ​ര്‍​ത്തി​യാ​യ​തു മു​ത​ല്‍ ഇ​ന്നേ​വ​രെ ഒ​രു തെ​ര​ഞ്ഞെ​ടു​പ്പി​ലും വോ​ട്ട് മു​ട​ക്കി​യി​ട്ടി​ല്ല.

മ​ക്ക​ളാ​യ യൂ​സ​ഫി​നും സ​ലീ​മി​നു​മൊ​പ്പ​മെ​ത്തി ഇ​ന്ന​ലെ ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പി​ലും വോ​ട്ട് ചെ​യ്തു. തൃ​ക്കാ​ക്ക​ര മ​ണ്ഡ​ല​ത്തി​ലെ 100 ക​ഴി​ഞ്ഞ 22 വോ​ട്ട​ര്‍​മാ​രി​ല്‍ ഒ​രാ​ളാ​ണ് പ​ട​മു​ക​ള്‍ കു​ന്നും​പു​റം നെ​യ്‌​തേ​ലി​യി​ല്‍ പ​രേ​ത​നാ​യ അ​ഹ​മ്മ​ദി​ന്‍റെ ഭാ​ര്യ ആ​സി​യ.

കാ​റി​ല്‍ ബൂ​ത്തി​നു മു​ന്നി​ലെ​ത്തി​യ ആ​സി​യ ഊ​ന്നു​വ​ടി​യു​ടെ സ​ഹാ​യ​ത്തോ​ടെ വോ​ട്ടു രേ​ഖ​പ്പെ​ടു​ത്താ​ന്‍ ത​നി​യെ ന​ട​ന്നു​നീ​ങ്ങു​ക​യാ​യി​രു​ന്നു. വോ​ട്ടു​ചെ​യ്ത​ശേ​ഷം ക്ഷീ​ണം തോ​ന്നി​യ അ​വ​രെ ക​സേ​ര​യി​ലി​രു​ത്തി കാ​റി​ലെ​ത്തി​ച്ചു.

എ​ഴു​പ​താം വ​യ​സി​ല്‍ ബാ​പ്പ മ​രി​ക്കും​വ​രെ അ​ദ്ദേ​ഹ​ത്തോ​ടൊ​പ്പ​മാ​യി​രു​ന്നു ഉ​മ്മ വോ​ട്ടു ചെ​യ്യാ​ന്‍ പോ​യി​രു​ന്ന​തെ​ന്ന് മ​ക​ന്‍ യൂ​സ​ഫ് പ​റ​ഞ്ഞു.

ഓ​രോ കാ​ല​ത്തേ​യും വോ​ട്ടിം​ഗ് രീ​തി​ക​ള്‍ ഇ​ന്നും ആ​സി​യ​യു​ടെ ഓ​ര്‍​മ​യി​ലു​ണ്ട്. സ്വാ​ത​ന്ത്ര്യ​ത്തി​നു മു​ന്‍​പ് ക​ള​ര്‍ ബോ​ക്‌​സ് സം​വി​ധാ​ന​ത്തി​ലൂ​ടെ വോ​ട്ട് ചെ​യ്ത ആ​സി​യ പി​ന്നീ​ട് വോ​ട്ടിം​ഗ് യ​ന്ത്ര​ത്തി​ലും സ​മ്മ​തി​ദാ​നാ​വ​കാ​ശം രേ​ഖ​പ്പെ​ടു​ത്തി.

കോ​വി​ഡ് കാ​ല​ത്ത് ന​ട​ന്ന ക​ഴി​ഞ്ഞ നി​യ​മ​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ 80 ക​ഴി​ഞ്ഞ​വ​ര്‍​ക്കു ത​പാ​ല്‍ വോ​ട്ട് ഏ​ര്‍​പ്പെ​ടു​ത്തി​യ​തി​നെ​തു​ട​ര്‍​ന്ന് വീ​ട്ടി​ലി​രു​ന്നും ആ​സി​യ​യു​ടെ വോ​ട്ട് ചെ​യ്തു.

ഷു​ഗ​ര്‍, പ്ര​ഷ​ര്‍ തു​ട​ങ്ങി​യ ജീ​വി​ത​ശൈ​ലീ രോ​ഗ​ങ്ങ​ളൊ​ന്നും അ​ല​ട്ടാ​ത്ത ആ​സി​യ​യെ ന​ടു​വേ​ദ​ന​യാ​ണ് ചെ​റു​താ​യി ബു​ദ്ധി​മു​ട്ടി​ക്കു​ന്ന​ത്.

Related posts

Leave a Comment