ചാലക്കുടിയിലെ സ്ഥാനാർഥികളെ കാണൂ… ടൂറിസം മാത്രമല്ല വികസനം !അത്യാവശ്യങ്ങൾ പിന്നെയുമുണ്ട്;ചിലത് രാഷ്‌ട്രദീപിക ചൂണ്ടികാട്ടുന്നു…


ചാ​ല​ക്കു​ടി: നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ അ​ങ്ക​ത്തി​നി​റ​ങ്ങി​യ സ്ഥാ​നാ​ർ​ഥി​ക​ൾ വി​ക​സ​ന​ത്തി​ന് ഏ​റെ വാ​ഗ്ദാ​ന​ങ്ങ​ൾ ന​ൽ​കു​ന്നു​ണ്ടെ​ങ്കി​ലും ചാ​ല​ക്കു​ടി​യു​ടെ പ്ര​ധാ​ന ആ​വ​ശ്യ​ങ്ങ​ൾ സ്ഥാ​നാ​ർ​ഥി​ക​ൾ കാ​ണാ​തെ പോ​ക​രു​ത്.

* ചാ​ല​ക്കു​ടി താ​ലൂ​ക്കാ​യി ഉ​യ​ർ​ത്തി​യി​ട്ട് ഏ​ഴ് വ​ർ​ഷം പി​ന്നി​ട്ടെ​ങ്കി​ലും താ​ലൂ​ക്ക് ഓ​ഫീ​സി​ന് ഇ​പ്പോ​ഴും ആ​സ്ഥാ​നം നി​ർ​മി​ച്ചി​ട്ടി​ല്ല.

* ചാ​ല​ക്കു​ടി​യി​ൽ റ​വ​ന്യൂ ട​വ​ർ നി​ർ​മാ​ണം അ​നി​ശ്ചി​താ​വ​സ്ഥ​യി​ലാ​ണ്. ന​ഗ​ര​സ​ഭ ടൗ​ൺ​ഹാ​ൾ ഷോ​പ്പിം​ഗ് കോം​പ്ല​ക്സി​ൽ മൂ​ന്നാം നി​ല​യി​ലാ​ണ് താ​ലൂ​ക്ക് ഓ​ഫീ​സ് പ്ര​വ​ർ​ത്തി​ക്കു​ന്ന​ത്. പോ​ട്ട​യി​ൽ ന​ഗ​ര​സ​ഭ സ്ഥ​ലം ന​ൽ​കാ​ൻ ത​യ്യാ​റാ​യി​ട്ടു​ണ്ടെ​ങ്കി​ലും റ​വ​ന്യൂ ട​വ​ർ എ​വി​ടെ നി​ർ​മി​ക്ക​ണ​മെ​ന്ന കാ​ര്യ​ത്തി​ൽ തീ​രു​മാ​ന​മാ​യി​ട്ടി​ല്ല.

* ദേ​ശീ​യ​പാ​ത മ​ര​ണ​വീ​ഥി​യാ​യി മാ​റി​യി​രി​ക്ക​യാ​ണ്. യാ​തൊ​രു സു​ര​ക്ഷാ സം​വി​ധാ​ന​ങ്ങ​ളും ഏ​ർ​പ്പെ​ടു​ത്തി​യി​ട്ടി​ല്ല. കൊ​ര​ട്ടി ജം​ഗ്ഷ​ൻ, മു​രി​ങ്ങൂ​ർ ജം​ഗ്ഷ​ൻ, പോ​ട്ട ആ​ശ്ര​മം ജം​ഗ്ഷ​ൻ, പേ​രാ​ന്പ്ര എ​ന്നി​വി​ട​ങ്ങ​ളി​ൽ ഫു​ട് ഓ​വ​ർ ബ്രി​ഡ്ജ് സ്ഥാ​പി​ക്കാ​മെ​ന്ന പ്ര​ഖ്യാ​പ​നം ക​ട​ലാ​സി​ൽ ഒ​തു​ങ്ങു​ക​യാ​ണ്. മു​നി​സി​പ്പ​ൽ ജം​ഗ്ഷ​നി​ൽ അ​ടി​പ്പാ​ത നി​ർ​മാ​ണം 2018 മാ​ർ​ച്ച് 25ന് ​നി​ർ​മാ​ണോ​ദ്ഘാ​ട​നം ന​ട​ത്തി​യ​താ​യി​രു​ന്നു. ഏ​റെ വി​വാ​ദ​ങ്ങ​ൾ സൃ​ഷ്ടി​ച്ച അ​ടി​പ്പാ​ത നി​ർ​മാ​ണം ഇ​പ്പോ​ഴും ഒ​ച്ചി​ഴ​യു​ന്ന വേ​ഗ​ത​യി​ലാ​ണ്.

* എം​ടി​ഐ​യു​ടെ ഉ​ട​മ​സ്ഥ​ത​യി​ൽ പ​രി​യാ​രം വേ​ളൂ​ക്ക​ര​യി​ൽ 15 ഏ​ക്ക​ർ സ്ഥ​ലം വെ​റു​തെ കി​ട​ക്കു​ക​യാ​ണ്. ഹൈ​ടെ​ക് മീ​റ്റ് പ്രോ​സ​സിം​ഗ് ക​ന്പ​നി ആ​രം​ഭി​ക്കാ​ൻ തീ​രു​മാ​നി​ച്ച സ്ഥ​ല​മാ​ണ് ഇ​പ്പോ​ഴും കാ​ടു​പി​ടി​ച്ച് കി​ട​ക്കു​ന്ന​ത്.

* ചാ​ല​ക്കു​ടി​യി​ലെ ക​ർ​ഷ​ക​ർ വേ​ന​ൽ​ക്കാ​ല​ത്ത് കൃ​ഷി​ക്ക് വെ​ള്ളം ല​ഭി​ക്കാ​തെ ന​ട​ത്തു​ന്ന മു​റ​വി​ള​ക്ക് പ​രി​ഹാ​ര​മാ​യി തു​ന്പൂ​ർ​മു​ഴി​യി​ൽ ഒ​രു സ്റ്റോ​റേ​ജ് ഡാം ​നി​ർ​മി​ക്കു​ക​യെ​ന്ന ആ​വ​ശ്യം ഇ​ന്നും ഫ​ല​വ​ത്താ​യി​ട്ടി​ല്ല.

* മ​ല​യോ​ര മേ​ഖ​ല​യി​ൽ വ​ന്യ​മൃ​ഗ​ശ​ല്യം മൂ​ലം ക​ർ​ഷ​ക​ർ കൃ​ഷി ഉ​പേ​ക്ഷി​ക്കു​ന്ന അ​വ​സ്ഥ​യാ​ണ്. വ​ന്യ​മൃ​ഗ​ശ​ല്യം ത​ട​യാ​നു​ള്ള പ​ദ്ധ​തി​ക​ൾ പ്ര​ഖ്യാ​പ​ന​ത്തി​ൽ ഒ​തു​ങ്ങു​ക​യാ​ണ്.

* മ​ല​യോ​ര മേ​ഖ​ല​ക​ളി​ൽ നൂ​റു​ക​ണ​ക്കി​ന് കു​ടും​ബ​ങ്ങ​ൾ പ​ട്ട​യ​ത്തി​നു വേ​ണ്ടി കാ​ത്തി​രി​പ്പാ​ണ്.

* കെ​എ​സ്ആ​ർ​ടി​സി ബ​സ് സ്റ്റാ​ൻ​ഡ് ആ​ധു​നി​ക​വ​ത്ക​ര​ണം ഇ​ന്നു ന​ട​ത്തി​യി​ട്ടി​ല്ല.

* റെ​യി​ൽ​വേ സ്റ്റേ​ഷ​നി​ൽ കൂ​ടു​ത​ൽ ട്രെ​യി​നു​ക​ൾ​ക്ക് സ്റ്റോ​പ്പ് അ​നു​വ​ദി​ക്ക​ണ​മെ​ന്ന ആ​വ​ശ്യം ആ​രും കേ​ൾ​ക്കു​ന്നി​ല്ല.

* അ​തി​ര​പ്പി​ള്ളി ടൂ​റി​സം വി​ക​സ​ന​ത്തി​ന് വാ​ഴ​ച്ചാ​ലി​ൽ നി​ന്നും പ​റ​ന്പി​ക്കു​ള​ത്തേ​ക്കു​ള്ള റോ​ഡ് നി​ർ​മാ​ണം ത​ട​സ​പ്പെ​ട്ടു കി​ട​ക്കു​ക​യാ​ണ്. പ​റ​ന്പി​ക്കു​ള​ത്തേ​ക്ക് കേ​ര​ള​ത്തി​ൽ നി​ന്നും ഏ​റ്റ​വും എ​ളു​പ്പ​ത്തി​ൽ എ​ത്തി​ച്ചേ​രാ​വു​ന്ന റോ​ഡാ​ണി​ത്. ഇ​പ്പോ​ൾ പ​റ​ന്പി​ക്കു​ള​ത്തേ​ക്ക് ടൂ​റി​സ്റ്റു​ക​ൾ പോ​കു​ന്ന​ത് ത​മി​ഴ്നാ​ട് കൂ​ടി​യാ​ണ്. വാ​ഴ​ച്ചാ​ലി​ൽ നി​ന്നും പ​റ​ന്പി​ക്കു​ള​ത്തേ​ക്കു​ള്ള റോ​ഡ് തു​റ​ന്നാ​ൽ അ​തി​ര​പ്പി​ള്ളി ടൂ​റി​സം മേ​ഖ​ല​യു​ടെ വ​ള​ർ​ച്ച ദ്രു​ത​ഗ​തി​യി​ലാ​കും.

* ചാ​ല​ക്കു​ടി ടൗ​ണു​മാ​യി ബ​ന്ധ​പ്പെ​ടു​ത്തി പു​തു​താ​യി റോ​ഡു​ക​ൾ നി​ർ​മി​ച്ച് ഗ​താ​ഗ​ത​സൗ​ക​ര്യ​ങ്ങ​ൾ വ​ർ​ധി​പ്പി​ക്കാ​തെ ഇ​ന്നും പ​ഴ​യ അ​വ​സ്ഥ​യി​ലാ​ണ്. പു​ഴ​യോ​ര റോ​ഡ് നി​ർ​മി​ച്ച് പു​ഴ​യോ​ര ടൂ​റി​സം വി​ക​സി​പ്പി​ക്കാ​നും ക​ഴി​യും. എ​ന്നാ​ൽ ഈ ​വി​ക​സ​ന​ങ്ങ​ളെ​ല്ലാം ന​ട​പ്പി​ലാ​ക്കാ​തെ ഇ​ന്നും പ​രി​ചി​ക​യാ​യി മാ​റി​യി​രി​ക്ക​യാ​ണ്.

Related posts

Leave a Comment