​ഒടു​വി​ൽ തീ​രു​മാ​ന​മാ​യി…​ഉ​മ്മ​ൻചാ​ണ്ടി മ​ത്സ​രി​ക്കി​ല്ല; ഉ​മ്മ​ൻ​ ചാ​ണ്ടി​ക്ക് ഉ​ത്ത​ര​വാ​ദി​ത്ത​ങ്ങ​ൾ ഏ​റെ​യെന്ന് മു​ല്ല​പ്പ​ള്ളി

ന്യൂ​ഡ​ൽ​ഹി: ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ കോൺഗ്രസ് പ്രവർത്തക സമിതി അംഗം ഉ​മ്മ​ൻ​ചാ​ണ്ടി സ്ഥാ​നാ​ർ​ഥി​യാ​യേ​ക്കു​മെ​ന്ന അ​ഭ്യൂ​ഹ​ങ്ങ​ൾ​ക്കും ആ​കാം​ഷ​ക​ൾ​ക്ക​ൾ​ക്കും ഒ​ടു​വി​ൽ വി​ര​മാ​മാ​യി. ഉ​മ്മ​ൻ​ ചാ​ണ്ടി​യും ആലപ്പുഴയിലെ സിറ്റിംഗ് എംപിയും പ്രവർത്തക സമിതി അംഗവുമായ കെ.സി.വേണുഗോപാലും കെ​പി​സി​സി അ​ധ്യ​ക്ഷ​ൻ മു​ല്ല​പ്പ​ള്ളി രാ​മ​ച​ന്ദ്രനും മത്സരിക്കില്ലെന്ന് ഉറപ്പായി കഴിഞ്ഞു.

ഉ​മ്മ​ൻ​ ചാ​ണ്ടി​ക്ക് ഉ​ത്ത​ര​വാ​ദി​ത്ത​ങ്ങ​ൾ ഏ​റെ​യാ​ണെ​ന്ന് മു​ല്ല​പ്പ​ള്ളി പ​റ​ഞ്ഞു. അ​ദ്ദേ​ഹ​ത്തി​ന്‍റെ അ​ഭി​പ്രാ​യ​ങ്ങ​ൾ പൂ​ർ​ണ​മാ​യും നേ​തൃ​ത്വം ഉൾക്കൊണ്ടിട്ടുണ്ട്. സ്ഥാ​നാ​ർ​ഥി​ പ​ട്ടി​ക​യി​ൽ സി​റ്റിം​ഗ് എം​പി​മാരുണ്ടോ എ​ന്ന് ഇ​പ്പോ​ൾ പ​റ​യാ​നാ​കി​ല്ലെ​ന്നും അ​ന്തി​മ സ്ഥാ​നാ​ർ​ഥി പ​ട്ടി​ക വൈ​കി​ട്ട് 6.30ന് ​പ്ര​ഖ്യാ​പി​ക്കു​മെ​ന്നും കെ​പി​സി​സി അ​ധ്യ​ക്ഷ​ൻ അ​റി​യി​ച്ചു.

ഉ​മ്മ​ൻ​ ചാ​ണ്ടി​യു​ടെ പ്ര​വ​ർ​ത്ത​ന മേ​ഖ​ല കേ​ര​ള​മാ​ണെ​ന്ന് മു​ല്ല​പ്പ‍​ള്ളി​ക്കൊ​പ്പ​മു​ണ്ടാ​യി​രു​ന്ന പ്ര​തി​പ​ക്ഷ നേ​താ​വ് ര​മേ​ശ് ചെ​ന്നി​ത്ത​ല വ്യ​ക്ത​മാ​ക്കി. കെ.​സി.​വേ​ണു​ഗോ​പാ​ലി​ന് നി​ര​വ​ധി സം​സ്ഥാ​ന​ങ്ങ​ളി​ലെ സ്ഥാ​നാ​ർ​ഥി നി​ർ​ണ​യ ചു​മ​ത​ല​ക​ൾ ഉ​ണ്ട്. അ​തി​നാ​ലാ​ണ് അ​ദ്ദേ​ഹ​ത്തെ മ​ത്സ​രി​പ്പി​ക്കേ​ണ്ട​തി​ല്ല എ​ന്ന് തീ​രു​മാ​നി​ച്ച​ത്. ഇ​ക്കാ​ര്യ​ത്തി​ൽ അ​ദ്ദേ​ഹ​ത്തി​ന്‍റെ താ​ത്പ​ര്യം നേ​തൃ​ത്വം പ​രി​ഗ​ണി​ക്കു​ക​യാ​യി​രു​ന്നു- ചെ​ന്നി​ത്ത​ല പ​റ​ഞ്ഞു.

കോ​ൺ​ഗ്ര​സ് സ്ഥാ​നാ​ർ​ഥി പ​ട്ടി​ക​യി​ൽ മി​ടു​ക്ക​രും ചു​ണ​ക്കു​ട്ടി​ക​ളു​മാ​യ​വ​രാ​ണ് ഉ​ൾ​പ്പെ​ട്ടി​ട്ടു​ള്ള​തെ​ന്നും 20 മ​ണ്ഡ​ല​ങ്ങ​ളി​ലും യു​ഡി​എ​ഫി​ന് ഉ​റ​ച്ച വി​ജ​യ​പ്ര​തീ​ക്ഷ​യാ​ണ് ഉ​ള്ള​തെ​ന്നും ചെ​ന്നി​ത്ത​ല കൂ​ട്ടി​ച്ചേ​ർ​ത്തു.

Related posts