സ​ഹോ​ദ​ര​നെ അ​ധി​ക്ഷേ​പി​ച്ച ആ​രാ​ധ​ക​നെ ഗാ​ല​റി​യി​ൽ ഓ​ടി​ക്ക​യ​റി നേ​രി​ട്ട് എ​റി​ക് ഡ​യ​ർ

ല​ണ്ട​ൻ: സ​ഹോ​ദ​ര​നെ അ​ധി​ക്ഷേ​പി​ച്ച ആ​രാ​ധ​ക​നെ നേ​രി​ടാ​ൻ ഗാ​ല​റി​യി​ലേ​ക്ക് ഓ​ടി​ക്ക​യ​റി ടോ​ട്ട​നം താ​രം എ​റി​ക് ഡ​യ​ർ. എ​ഫ്എ ക​പ്പ് ഫു​ട്ബോ​ളി​ൽ ടോ​ട്ട​ന​വും നോ​ർ​വി​ച്ചും ത​മ്മി​ലു​ള്ള മ​ത്സ​ര​ത്തി​നു​ശേ​ഷ​മാ​ണു നാ​ട​കീ​യ രം​ഗ​ങ്ങ​ൾ അ​ര​ങ്ങേ​റി​യ​ത്.

ഷൂ​ട്ടൗ​ട്ടി​ലെ തോ​ൽ​വി​ക്കു​ശേ​ഷം ഗാ​ല​റി​യോ​ടു ചേ​ർ​ന്നു ന​ട​ക്കു​ക​യാ​യി​രു​ന്ന ഡ​യ​ർ പെ​ട്ടെ​ന്നു ബാ​രി​ക്കേ​ഡു​ക​ൾ ചാ​ടി​ക്ക​ട​ന്നു കാ​ണി​ക​ളു​ടെ ഇ​ട​യി​ലേ​ക്ക് ഓ​ടി​ക്ക​യ​റ​യു​ക​യാ​യി​രു​ന്നു.

തു​ട​ർ​ന്ന് ആ​രാ​ധ​ക​രി​ലൊ​രാ​ളു​മാ​യി ഡ​യ​ർ വാ​ക്കേ​റ്റം ന​ട​ത്തി. ഉ​ട​ൻ​ത​ന്നെ ഇ​രു​വ​രേ​യും സ്റ്റേ​ഡി​യ​ത്തി​ന്‍റെ ചു​മ​ത​ല​യു​ണ്ടാ​യി​രു​ന്ന ഗാ​ർ​ഡു​മാ​ർ പി​ടി​ച്ചു​മാ​റ്റി.

മ​ത്സ​രം കാ​ണാ​ൻ ഡ​യ​റി​ന്‍റെ കു​ടും​ബാം​ഗ​ങ്ങ​ളും എ​ത്തി​യി​രു​ന്നു. കു​ടും​ബ​ത്തി​ന്‍റെ മു​ന്നി​ൽ വ​ച്ച് ഒ​രു ആ​രാ​ധ​ക​ൻ ഡ​യ​റി​നെ​യും കു​ടും​ബ​ത്തെ​യും അ​പ​മാ​നി​ച്ചെ​ന്നാ​ണ് റി​പ്പോ​ർ​ട്ടു​ക​ൾ.

ഇ​തി​ന്‍റെ വീ​ഡി​യോ ദൃ​ശ്യ​ങ്ങ​ൾ സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ വ്യാ​പ​ക​മാ​യി പ്ര​ച​രി​ക്കു​ന്നു​ണ്ട്. ഡ​യ​റി​നെ​തി​രേ എ​ഫ്എ ന​ട​പ​ടി​യു​ണ്ടാ​കു​മെ​ന്നാ​ണു സൂ​ച​ന.

ടോ​ട്ട​നം പ​രി​ശീ​ല​ക​ൻ ഹോ​സെ മൗ​റീ​ഞ്ഞോ ഡ​യ​റി​ന്‍റെ കു​ടും​ബ​ത്തി​ന് എ​തി​രേ​യു​ണ്ടാ​യ അ​ധി​ക്ഷേ​പം ആ​വ​ർ​ത്തി​ച്ചു. ഇ​തി​ന്‍റെ പേ​രി​ൽ താ​ര​ത്തി​നെ​തി​രേ ക്ല​ബ് ന​ട​പ​ടി​യെ​ടു​ത്താ​ൽ അം​ഗീ​ക​രി​ക്കി​ല്ലെ​ന്നും മൗ​റീ​ഞ്ഞോ പ​റ​ഞ്ഞു.

Related posts

Leave a Comment