ഏറ്റുമാനൂരിലെ മോഷണം! വീട്ടുടമസ്ഥന്‍ ഇന്ന് എത്തിശേഷം പരിശോധിച്ചാലേ നഷ്്ടം തിട്ടപ്പെടുത്താനാകൂവെന്നു പോലീസ്

കോ​ട്ട​യം: ഏ​റ്റു​മാ​നൂ​രി​ൽ കെഎ​സ്ആ​ർ​ടി​സി ബ​സ് സ്റ്റാ​ൻ​ഡി​നു​സ​മീ​പ​മു​ള്ള വീ​ട്ടി​ലെ മോ​ഷ​ണ​ത്തി​ന്‍റെ ന​ഷ്്ടം സം​ബ​ന്ധി​ച്ച് ഇ​ന്നു വ്യ​ക്ത​തയു​ണ്ടാ​കും. വീ​ട്ടു​ട​മ​സ്ഥ​ൻ ഇ​ന്ന് എ​ത്തി​ശേ​ഷം പ​രി​ശോ​ധി​ച്ചാ​ലേ ന​ഷ്്ടം തി​ട്ട​പ്പെ​ടു​ത്താ​നാ​കൂവെ​ന്നു പോ​ലീ​സ് പ​റ​ഞ്ഞു. വീ​ട്ടു​കാ​ർ എ​ത്തി​യ​തി​നു​ശേ​ഷം ഇ​വ​രു​ടെ സാ​ന്നി​ധ്യ​ത്തി​ൽ ഇ​ന്നു പോ​ലീ​സ് വീ​ണ്ടും പ​രി​ശോ​ധ​ന ന​ട​ത്തും.

ഏ​റ്റു​മാ​നൂ​ർ ശ്രീ​ശൈ​ലം പ​രേ​ത​നാ​യ ശ​ശി​കു​മാ​റി​ന്‍റെ മ​ക​ൻ ശം​ഭു​വി​ന്‍റെ വീ​ട്ടി​ലാ​ണ് മോ​ഷ​ണം ന​ട​ന്ന​ത്. വീ​ട്ടു​കാ​ർ കു​ടും​ബ​സ​മേ​തം വ്യാ​ഴാ​ഴ്ച വൈ​കു​ന്നേ​രം വീ​ടു​പൂ​ട്ടി കോ​ഴി​ക്കോ​ട് ഒ​രു ബ​ന്ധു​വി​ന്‍റെ ക​ല്യാ​ണ ച​ട​ങ്ങി​നാ​യി പോ​യി​രി​ക്കു​ക​യാ​യി​രു​ന്നു.

ഇ​ന്ന​ലെ രാ​വി​ലെ ചെ​ടി ന​ന​യ്ക്കാ​നും മ​റ്റു​മാ​യി വീ​ട്ടി​ലെ​ത്തി​യ ജോ​ലി​ക്കാ​രി​യാ​ണ് വീ​ട് കു​ത്തി​ത്തു​റ​ന്ന​താ​യി ക​ണ്ടെ​ത്തി​യ​ത്. വാ​തി​ൽ തു​റ​ന്നു കി​ട​ന്ന​തു ക​ണ്ടു സം​ശ​യം തോ​ന്നി വീ​ട്ടു​കാ​രെ വി​വ​ര​മ​റി​യി​ക്കു​ക​യാ​യി​രു​ന്നു. വീ​ടി​ന്‍റെ വാ​തി​ലു​ക​ൾ കു​ത്തി പൊ​ളി​ച്ച നി​ല​യി​ലാ​ണ്.

അ​ല​മാ​ര​ക​ളു​ടെ പൂ​ട്ടും ത​ക​ർ​ത്തി​ട്ടു​ണ്ട്. മു​ക​ളി​ല​ത്തെ നി​ല​യി​ലെ വാ​തി​ലും ത​ക​ർ​ത്തു. മോ​ഷ​ണ​വി​വ​ര​മ​റി​ഞ്ഞ് വീ​ട്ടു​ട​മ​സ്ഥ​ന്‍റെ ചി​ല ബ​ന്ധു​ക്ക​ൾ എ​ത്തി​യി​രു​ന്നു. കു​ടും​ബാം​ഗ​ങ്ങ​ൾ എ​ത്തി​യെ​ങ്കി​ൽ മാ​ത്ര​മേ എ​ന്തൊ​ക്കെ സാ​ധ​ന​ങ്ങ​ൾ മോ​ഷ​ണം പോ​യി​ട്ടു​ണ്ടെ​ന്ന് അ​റി​യാ​ൻ സാ​ധി​ക്കു​ക​യു​ള്ളു​വെ​ന്നു പോ​ലീ​സ് പ​റ​ഞ്ഞു. ജി​ല്ലാ പോ​ലീ​സ് ചീ​ഫ് ഹ​രി​ശ​ങ്ക​റും വി​ര​ല​ട​യാ​ള വി​ദ​ഗ്ദ​രും എ​ത്തി പ​രി​ശോ​ധ​ന ന​ട​ത്തി.

ഏ​റ്റു​മാ​നൂ​രും പ​രി​സ​ര പ്ര​ദേ​ശ​ങ്ങ​ളി​ലും പോ​ലീ​സ് ശ​ക്ത​മാ​യ പ​രി​ശോ​ധ​ന ന​ട​ത്തു​ക​യാ​ണ്. എ​എ​സ്പി രീ​ഷ്മാ ര​മേ​ശ​ൻ, സി​ഐ എ​സ്. മ​ഞ്ജു​ലാ​ൽ, എ​സ്ഐ എം.​സി. എ​ബി എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് അ​ന്വേ​ഷ​ണം പു​രോ​ഗ​മി​ക്കു​ന്ന​ത്.

Related posts