സ്പെ​​യി​​ൻ യൂ​​റോ​​യ്ക്ക്


സ്റ്റോ​​ക്ഹോം/​​വാ​​ടു​​സ്: 2020 യൂ​​റോ ക​​പ്പ് ഫു​​ട്ബോ​​ൾ ഫൈ​​ന​​ൽ​​സി​​നു​​ള്ള യോ​​ഗ്യ​​ത സ്പെ​​യി​​നും സ്വ​​ന്ത​​മാ​​ക്കി. ഇ​​ന്ന​​ലെ സ്വീ​​ഡ​​നെ​​തി​​രാ​​യ ഗ്രൂ​​പ്പ് എ​​ഫ് മ​​ത്സ​​ര​​ത്തി​​ൽ സ​​മ​​നി​​ല നേ​​ടി​​യ​​തോ​​ടെ​​യാ​​ണ് സ്പെ​​യി​​ൻ യോ​​ഗ്യ​​ത സ്വ​​ന്ത​​മാ​​ക്കി​​യ​​ത്. ഒ​​രു ഗോ​​ളി​​നു പി​​ന്നി​​ൽ​​നി​​ന്ന​​ശേ​​ഷം ഇ​​ഞ്ചു​​റി ടൈ​​മി​​ലാ​​യി​​രു​​ന്നു സ്പെ​​യി​​നി​​ന്‍റെ സ​​മ​​നി​​ല.

50-ാം മി​​നി​​റ്റി​​ൽ മാ​​ർ​​ക​​സ് ബെ​​ർ​​ഗി​​ന്‍റെ ഗോ​​ളി​​ൽ സ്വീ​​ഡ​​ൻ മു​​ന്നി​​ലെ​​ത്തി​​യെ​​ങ്കി​​ലും 90+2-ാം മി​​നി​​റ്റി​​ൽ റോ​​ഡ്രി​​ഗോ​​യി​​ലൂ​​ടെ സ്പെ​​യി​​ൻ സ​​മ​​നി​​ല നേ​​ടി. മ​​ത്സ​​ര​​ത്തി​​ന്‍റെ 60-ാം മി​​നി​​റ്റി​​ൽ ഗോ​​ളി ഡേ​​വി​​ഡ് ഡി ​​ഗി​​യ പ​​രി​​ക്കേ​​റ്റ് പു​​റ​​ത്താ​​യ​​ത് സ്പെ​​യി​​നി​​നു തി​​രി​​ച്ച​​ടി​​യാ​​യി. ഇം​​ഗ്ലീ​ഷ് പ്രീ​​മി​​യ​​ർ ലീ​​ഗി​​ൽ മാ​​ഞ്ച​​സ്റ്റ​​ർ യു​​ണൈ​​റ്റ​​ഡി​​ന്‍റെ ഗോ​​ളി​​യാ​​ണ് ഗി​​യ. ഗി​​യ​​യ്ക്കു പ​​ക​​രം കേ​​പ അ​​രി​​സാ​​ബ​​ലാ​​ഗ​​യാ​​ണ് അ​​വ​​സാ​​ന 30 മി​​നി​​റ്റി​​ൽ സ്പെ​​യി​​നി​​ന്‍റെ വ​​ല കാ​​ത്ത​​ത്. ഗ്രൂ​​പ്പ് എ​​ഫി​​ൽ എ​​ട്ട് മ​​ത്സ​​ര​​ങ്ങ​​ളി​​ൽ​​നി​​ന്ന് 20 പോ​​യി​​ന്‍റു​​മാ​​യി സ്പെ​​യി​​ൻ ഒ​​ന്നാ​​മ​​താ​​ണ്. 15 പോ​​യി​​ന്‍റു​​ള്ള സ്വീ​​ഡ​​ൻ ര​​ണ്ടാ​​മ​​തു​​ണ്ട്.

സൂ​​പ്പ​​ർ അ​​സൂ​​റി

തു​​ട​​ർ​​ച്ച​​യാ​​യി ഒ​​ന്പ​​താം അ​​ന്താ​​രാ​​ഷ്‌​ട്ര ​മ​​ത്സ​​ര​​ത്തി​​ലും ജ​​യം നേ​​ടി ഇ​​റ്റ​​ലി ച​​രി​​ത്രം കു​​റി​​ച്ചു. ടീ​​മി​​ന്‍റെ തു​​ട​​ർ ജ​​യ റി​​ക്കാ​​ർ​​ഡി​​ൽ 80 വ​​ർ​​ഷം പ​​ഴ​​ക്ക​​മു​​ള്ള നേ​​ട്ട​​ത്തി​​നൊ​​പ്പ​​മാ​​ണ് റോ​​ബ​​ർ​​ട്ടോ മാ​​ൻ​​സീ​​നി​​യു​​ടെ കു​​ട്ടി​​ക​​ൾ എ​​ത്തി​​യ​​ത്. യൂ​​റോ യോ​​ഗ്യ​​താ റൗ​​ണ്ടി​​ൽ ഗ്രൂ​​പ്പ് ജെ​​യി​​ലെ എ​​വേ പോ​​രാ​​ട്ട​​ത്തി​​ൽ ലി​​ക്റ്റ​​ൻ​​സ്റ്റൈ​​നെ മ​​റു​​പ​​ടി​​യി​​ല്ലാ​​ത്ത അ​​ഞ്ച് ഗോ​​ളു​​ക​​ൾ​​ക്കു കീ​​ഴ​​ട​​ക്കി​​യാ​​ണ് ഇ​​റ്റ​​ലി തു​​ട​​ർ​​ച്ച​​യാ​​യ ഒ​​ന്പ​​താം രാ​​ജ്യാ​​ന്ത​​ര ജ​​യം കു​​റി​​ച്ച​​ത്.

ഗ്രൂ​​പ്പി​​ൽ എ​​ട്ടാം ജ​​യ​​ത്തി​​ലൂ​​ടെ 24 പോ​​യി​​ന്‍റു​​മാ​​യി ഒ​​ന്നാ​​മ​​തു​​ള്ള ഇ​​റ്റ​​ലി അ​​ടു​​ത്ത വ​​ർ​​ഷ​​ത്തെ യൂ​​റോ​​യ്ക്കു​​ള്ള യോ​​ഗ്യ​​ത സ്വ​​ന്ത​​മാ​​ക്കി​​യി​​രു​​ന്നു. 1938-39ൽ ​​ആ​​ണ് മു​​ന്പ് അ​​സൂ​​റി​​ക​​ൾ തു​​ട​​ർ​​ച്ച​​യാ​​യ ഒ​​ന്പ​​ത് ജ​​യം നേ​​ടി​​യ​​ത്. ഇ​​റ്റ​​ലി​​യെ ര​​ണ്ട് ലോ​​ക​​ക​​പ്പ് നേ​​ട്ട​​ങ്ങ​​ളി​​ലേ​​ക്ക് ന​​യി​​ച്ച വി​​റ്റോ​​റി​​യോ പ​​സോ​​യു​​ടെ കീ​​ഴി​​ലാ​​യി​​രു​​ന്നു അ​​ത്. ക​​ഴി​​ഞ്ഞ വ​​ർ​​ഷം ന​​വം​​ബ​​റി​​ൽ അ​​മേ​​രി​​ക്ക​​യ്ക്കെ​​തി​​രാ​​യ സൗ​​ഹൃ​​ദ മ​​ത്സ​​ര​​ത്തി​​ൽ തു​​ട​​ങ്ങി​​യ വി​​ജ​​യ​​ക്കു​​തി​​പ്പാ​​ണ് അ​​സൂ​​റി​​ക​​ൾ തു​​ട​​രു​​ന്ന​​ത്.

ലി​​ക്റ്റ​​ൻ​​സ്റ്റൈ​​നെ​​തി​​രേ ആ​​ന്ദ്രെ ബ​​ലോ​​റ്റി​​യു​​ടെ (70, 90+2 മി​​നി​​റ്റു​​ക​​ൾ) ഇ​​ര​​ട്ട​​ഗോ​​ളാ​​ണ് ഇ​​റ്റ​​ലി​​യ​​ൻ ജ​​യ​​ത്തി​​ന്‍റെ ഹൈ​​ലൈ​​റ്റ്. ഫെ​​ഡ​​റി​​ക്കോ ബ​​ർ​​ണാ​​ഡെ​​ചി (ര​​ണ്ടാം മി​​നി​​റ്റ്), അ​​ലെ​​സി​​യോ റോ​​മ​​ന്യോ​​ളി (77-ാം മി​​നി​​റ്റ്), സ്റ്റെ​​ഫാ​​ൻ എ​​ൽ ഷെ​​റാ​​വി (82-ാം മി​​നി​​റ്റ്) എ​​ന്നി​​വ​​രും ഇ​​റ്റ​​ലി​​ക്കാ​​യി വ​​ല കു​​ലു​​ക്കി.

പ്ര​​തീ​​ക്ഷ നി​​ല​​നി​​ർ​​ത്തി സ്വി​​സ്

ഗ്രൂ​​പ്പ് ഡി​​യി​​ൽ 12 പോ​​യി​​ന്‍റു​​മാ​​യി ഒ​​ന്നാ​​മ​​തു​​ള്ള റി​​പ്പ​​ബ്ലി​​ക് ഓ​​ഫ് അ​​യ​​ർ​​ല​​ൻ​​ഡി​​നെ ഹോം ​​മ​​ത്സ​​ര​​ത്തി​​ൽ എ​​തി​​രി​​ല്ലാ​​ത്ത ര​​ണ്ട് ഗോ​​ളി​​നു കീ​​ഴ​​ട​​ക്കി സ്വി​​റ്റ്സ​​ർ​​ല​​ൻ​​ഡ് യോ​​ഗ്യ​​താ പ്ര​​തീ​​ക്ഷ നി​​ല​​നി​​ർ​​ത്തി. ആ​​റ് മ​​ത്സ​​ര​​ങ്ങ​​ളി​​ൽ 12 പോ​​യി​​ന്‍റു​​ള്ള ഡെ​ന്മാ​​ർ​​ക്കി​​നു പി​​ന്നി​​ൽ മൂ​​ന്നാ​​മ​​താ​​ണ് 11 പോ​​യി​​ന്‍റു​​ള്ള സ്വി​​റ്റ്സ​​ർ​​ല​​ൻ​​ഡ്. സ്വി​​റ്റ്സ​​ർ​​ല​​ൻ​​ഡി​​ന് ര​​ണ്ട് മ​​ത്സ​​ര​​ങ്ങ​​ൾ​​കൂ​​ടി ശേ​​ഷി​​ക്കു​​ന്നു​​ണ്ട്. അ​​യ​​ർ​​ല​​ൻ​​ഡി​​ന് ഒ​​രു മ​​ത്സ​​രം മാ​​ത്ര​​മാ​​ണ് ബാ​​ക്കി​​യു​​ള്ള​​ത്. ഗ്രൂ​​പ്പ് ജെ​​യി​​ൽ അ​​ർ​​മേ​​നി​​യ​​യ​​യെ ഹോം ​​മ​​ത്സ​​ര​​ത്തി​​ൽ 3-0നു ​​കീ​​ഴ​​ട​​ക്കി​​യ ഫി​​ൻ​​ല​​ൻ​​ഡും യോ​​ഗ്യ​​താ പ്ര​​തീ​​ക്ഷ സ​​ജീ​​വ​​മാ​​ക്കി.

Related posts