ടാ​റി​ൽ മു​ങ്ങി​യ നാ​യ്ക്കു​ട്ടി​ക​ൾ​ക്ക് ര​ക്ഷ​ക​രാ​യി യു​വാ​ക്ക​ൾ; വി​വ​രം അ​ഗ്നി​ര​ക്ഷാ സേ​ന​യെ​യും പോ​ലീ​സി​നെ​യും അ​റി​യി​ച്ചെ​ങ്കി​ലും അ​വ​ർ അ​വ​ഗ​ണി​ച്ചെ​ന്ന് യു​വാ​ക്ക​ൾ

കാ​ട്ടാ​ക്ക​ട : ടാ​റി​ൽ മു​ങ്ങി​യ നാ​യ്ക്കു​ട്ടി​ക​ൾ​ക്ക് ര​ക്ഷ​ക​രാ​യി ഒ​രു​കൂ​ട്ടം യു​വാ​ക്ക​ൾ. മ​ല​യി​ൻ​കീ​ഴ് ത​ച്ചോ​ട്ടു കാ​വ് കാ​വു​വി​ള ല​യി​നി​ൽ ത​ച്ചോ​ട്ടു​കാ​വ് റ​സി​ഡ​ന്‍റ്സ് അ​സോ​സി​യേ​ഷ​ൻ പ​രി​ധി​യി​ലാ​ണ് ഒ​ന്ന​ര മാ​സം പ്രാ​യ​മു​ള്ള നാ​യ​കു​ട്ടി​ക​ൾ​ക്ക് യു​വാ​ക്ക​ൾ ര​ക്ഷ​ക​രാ​യ​ത്.

സ്വ​കാ​ര്യ പു​ര​യി​ട​ത്തി​ൽ മ​റി​ഞ്ഞു​കി​ട​ന്ന ടാ​ർ വീ​പ്പ​യി​ലേ​ക്ക് ഏ​ഴു നാ​യ്ക്കു​ട്ടി​ക​ൾ ഓ​ടി ക​യ​റു​ക​യാ​യി​രു​ന്നു.

വൈ​കു​ന്നേ​രം ബാ​ഡ്മി​ന്‍റ​ൺ ക​ളി​ക്കാ​ൻ എ​ത്തി​യ പ്ര​ദേ​ശ​വാ​സി​ക​ളാ​യ യു​വാ​ക്ക​ളാ​ണ് ടാ​റി​ൽ മു​ങ്ങി​യ നാ​യ്ക്കു​ട്ടി​ക​ളെ ക​ണ്ടെ​ത്തി​യ​ത്.​ തു​ട​ർ​ന്ന് സ​ന്ദീ​പ് ര​വീ​ന്ദ്ര​ൻ,അ​മ​ൽ ബാ​ബു,ശ്രീ​ലാ​ൽ, എ​സ്.​എ​സ്.​അ​തു​ൽ, വി​ഷ്ണു, സം​ഗീ​ത് , ജ,​മ​ഹേ​ഷ്, എ​സ് .വൈ​ശാ​ഖ്, ലാ​ലു എ​ന്നി​വ​ര​ട​ങ്ങി​യ സം​ഘം മ​ണ്ണെ​ണ്ണ​യും ഡീ​സ​ലു​മാ​യെ​ത്തി ര​ക്ഷ​പെ​ടു​ത്തു​ക​യാ​യി​രു​ന്നു.​

വി​വ​രം അ​ഗ്നി​ര​ക്ഷാ സേ​ന​യെ​യും പോ​ലീ​സി​നെ​യും അ​റി​യി​ച്ചെ​ങ്കി​ലും അ​വ​ർ അ​വ​ഗ​ണി​ച്ചെ​ന്ന് യു​വാ​ക്ക​ൾ പ​റ​ഞ്ഞു.

 

Related posts

Leave a Comment