മു​ഖ്യ​മ​ന്ത്രി​യെ അ​പ​മാ​നി​ച്ച് ഫേ​സ്ബു​ക്ക് പോ​സ്റ്റ്; പ​രാ​തി​ക​ൾ ജി​ല്ലാ ക​ള​ക്ട​ർ പോ​ലീ​സി​നു കൈ​മാ​റി

പ​ത്ത​നം​തി​ട്ട: തെ​ര​ഞ്ഞെ​ടു​പ്പ് പെ​രു​മാ​റ്റ​ച്ച​ട്ട ലം​ഘ​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് മീ​ഡി​യ സ​ർ​ട്ടി​ഫി​ക്കേ​ഷ​ൻ ആ​ൻ​ഡ് മോ​ണി​റ്റ​റിം​ഗ് സ​മി​തി​ക്ക് ല​ഭി​ച്ച​തി​ൽ ര​ണ്ട് പ​രാ​തി​ക​ൾ അ​ന്വേ​ഷ​ണ​ത്തി​നും തു​ട​ർ ന​ട​പ​ടി​ക​ൾ​ക്കു​മാ​യി ജി​ല്ലാ ക​ള​ക്ട​ർ പി.​ബി.​നൂ​ഹ് ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി ജി.​ജ​യ​ദേ​വി​ന് കൈ​മാ​റി.

അ​ടൂ​ർ സ്വ​ദേ​ശി​നി മു​ഖ്യ​മ​ന്ത്രി​യെ അ​പ​കീ​ർ​ത്തി​പ്പെ​ടു​ത്തു​ന്ന ത​ര​ത്തി​ൽ സ​മൂ​ഹ​മാ​ധ്യ​മ​ത്തി​ൽ വീ​ഡി​യോ പോ​സ്റ്റ് ചെ​യ്ത​ത് സം​ബ​ന്ധി​ച്ച് പ​ത്ത​നം​തി​ട്ട വെ​ട്ടി​പ്പു​റം പാ​റ​യ്ക്ക​ൽ അ​ജി​ൻ വ​ർ​ഗീ​സ് ന​ൽ​കി​യ പ​രാ​തി​യി​ൽ അ​ടൂ​ർ പോ​ലീ​സ് കേ​സെ​ടു​ത്തു.

എ​ൽ​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി വി​ശ്വാ​സി​ക​ൾ​ക്കെ​തി​രാ​ണെ​ന്ന് ഫേ​സ്ബു​ക്കി​ലൂ​ടെ പ്ര​ച​രി​പ്പി​ച്ചു​വെ​ന്ന കെ. ​അ​ന​ന്ത​ഗോ​പ​ന്‍റെ പ​രാ​തി​യും ക​ള​ക്ട​ർ ന​ട​പ​ടി​ക്കാ​യി പോ​ലീ​സി​ന് കൈ​മാ​റി. എ​ൻ​ഡി​എ സ്ഥാ​നാ​ർ​ഥി കെ. ​സു​രേ​ന്ദ്ര​ൻ ശ​ബ​രി​മ​ല​യു​ടെ പേ​രി​ൽ വോ​ട്ട് തേ​ടി എ​ന്ന​ത് സം​ബ​ന്ധി​ച്ച് ല​ഭി​ച്ച പ​രാ​തി​യി​ൽ, വീ​ഡി​യോ ദൃ​ശ്യം പ​രി​ശോ​ധി​ച്ച​തി​ൽ നി​ന്നും ന​ട​പ​ടി ആ​വ​ശ്യ​മി​ല്ലെ​ന്ന് ജി​ല്ലാ ക​ള​ക്ട​ർ​ക്ക് ബോ​ധ്യ​പ്പെ​ട്ട​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ അ​പേ​ക്ഷ നി​രാ​ക​രി​ച്ചു.

Related posts