എല്ലാമറിയുന്ന ഫേസ്ബുക്ക്!

മാ​താ​പി​താ​ക്ക​ൾ​ക്കും ച​ങ്ക് കൂ​ട്ടു​കാ​ർ​ക്കും എ​ന്തി​ന് നമുക്കു സ്വയം​പോ​ലു​മ​റി​യാ​ത്ത ന​മ്മു​ടെ ഇ​ഷ്‌​ട​ങ്ങ​ളും താ​ത്പ​ര്യ​ങ്ങ​ളും ഫേ​സ്ബു​ക്കി​ന് അ​റി​യാ​മെ​ന്ന വി​വ​രം എ​ത്ര​പേ​ർ​ക്ക​റി​യാം. ഈ ​സ്വ​കാ​ര്യ വി​വ​ര​ങ്ങ​ൾ ചോ​രാ​തി​രി​ക്കാ​ൻ എ​ന്താ​ണ് വ​ഴി. സ​ത്യം പ​റ​ഞ്ഞാ​ൽ ഒ​രു വ​ഴി​യു​മി​ല്ല.

സൗ​ജ​ന്യ​മാ​യി ഫേ​സ്ബു​ക്ക് ഉ​പ​യോ​ഗി​ക്കാ​നു​ള്ള അ​വ​സ​രം പൊ​തു​ജ​ന​ത്തി​ന് ന​ൽ​കു​ന്പോ​ൾ എ​ന്താ​ണ് അ​തി​ന്‍റെ അ​ണി​യ​റ പ്ര​വ​ർ​ത്ത​ക​ർ​ക്കു​ള്ള നേ​ട്ടം‍?. ക​ന്പ​നി​ക​ളു​ടെ പ​ര​സ്യ​ങ്ങളിൽനിന്നാണ് ഫേ​സ്ബു​ക്കി​ന്‍റെ വ​രു​മാ​നം. ഇ​തി​നാ​യി ഉ​പ​യോ​ക്താ​ക്ക​ളു​ടെ വ്യ​ക്തിവി​വ​ര​ങ്ങ​ളും താ​ത്പ​ര്യ​ങ്ങ​ളും മ​റ്റും പ​ര​സ്യ​ക്ക​ന്പ​നി​ക​ൾ​ക്ക് വി​ൽ​ക്കു​ന്നെ​ന്ന ആ​രോ​പ​ണം പ​ല​പ്പോ​ഴും ഫേ​സ്ബു​ക്കി​ന് നേ​രി​ടേ​ണ്ടി വ​ന്നി​ട്ടു​ണ്ട്. പലരും ചോർത്തിയെടുക്കുന്നതു വേറെ.

ആ​രു​ടെ വി​വ​ര​വും ചോ​രാം

ഏ​താ​നും ദി​വ​സ​ങ്ങ​ളാ​യി ഫേ​സ്ബു​ക്ക് ഉ​പ​യോ​ക്താ​ക്ക​ൾ​ക്ക് ഒ​രു സ​ന്ദേ​ശം വ​രു​ന്നു​ണ്ട്. ര​ണ്ടു ത​രം സ​ന്ദേ​ശ​ങ്ങ​ളാ​ണ് വ​രു​ന്ന​ത്. ഫേ​സ്ബു​ക്ക് വി​വ​ര​ങ്ങ​ൾ അ​ന​ധി​കൃ​ത​മാ​യ ഏ​തെ​ങ്കി​ലും ആ​പ് ഉ​പ​യോ​ഗി​ക്കു​ന്നു​ണ്ടെ​ങ്കി​ൽ ആ ​വി​വ​ര​വും ആ ​ആ​പ് നീ​ക്കി​യ വി​വ​ര​വും നി​ങ്ങ​ളെ അ​റി​യി​ക്കു​ന്ന​താ​ണ് ഒ​രു സ​ന്ദേ​ശം.

കേം​ബ്രി​ജ് അ​ന​ലി​റ്റ​ക്കയ്ക്കു മാ​ത്ര​മ​ല്ല വേ​റെ ഏ​ത് ക​ന്പ​നി​ക്കു നി​ങ്ങ​ളു​ടെ വി​വ​ര​ങ്ങ​ൾ ന​ൽ​കി​യാ​ലും ആ ​വി​വ​രം സ​ന്ദേ​ശ​ത്തി​ൽ കാ​ണി​ച്ചി​രി​ക്കും. എ​ന്നാ​ൽ ഏ​തൊ​ക്കെ വി​വ​ര​ങ്ങ​ളാ​ണ് ചോ​ർ​ന്ന​തെ​ന്ന കാ​ര്യം സ​ന്ദേ​ശ​ത്തി​ൽ ഫേ​സ്ബു​ക്ക് പ​റ​യു​ന്നി​ല്ല.

ര​ണ്ടാ​മത്തെ സ​ന്ദേ​ശം ഒ​രു മു​ന്ന​റി​യി​പ്പാ​ണ്. ഫേ​സ്ബു​ക്ക് വി​വ​ര​ങ്ങ​ൾ ഏ​തൊ​ക്കെ ആ​പ്പു​ക​ളു​മാ​യും വെ​ബ്സൈ​റ്റു​ക​ളു​മാ​യും പ​ങ്കു​വ​യ്ക്കാ​ൻ നി​ങ്ങ​ൾ അ​നു​വ​ദി​ച്ചി​ട്ടു​ണ്ടെ​ന്ന് പ​രി​ശോ​ധി​ക്കാ​ൻ ആ​വ​ശ്യ​പ്പെ​ടു​ന്ന​താ​ണ് ഈ ​സ​ന്ദേ​ശം.

പ​ല സൈ​റ്റു​ക​ളും ര​ജി​സ്റ്റ​ർ ചെ​യ്യു​ന്ന​തി​നു പ​ക​രം ഫേ​സ്ബു​ക്ക് അ​ക്കൗ​ണ്ടോ, ജി​മെ​യി​ൽ അ​ക്കൗ​ണ്ടോ ഉ​പ​യോ​ഗി​ച്ചോ ലോ​ഗി​ൻ ചെ​യ്യാ​നു​ള്ള സൗ​ക​ര്യം ന​ൽ​കാ​റു​ണ്ട്. ഇ​ത് ഉ​പ​യോ​ഗി​ച്ച​വ​രു​ടെ വി​വ​ര​ങ്ങ​ളും ചോ​രാ​ൻ സാ​ധ്യ​ത​യു​ണ്ടെ​ന്ന മു​ന്ന​റി​യി​പ്പാ​ണ് ഫേ​സ്ബു​ക്ക് ന​ൽ​കു​ന്ന​ത്.

ഏ​തൊ​ക്കെ വി​വ​ര​ങ്ങ​ൾ

ഒാ​ൺ​ലൈ​ൻ ഷോ​പ്പിം​ഗ് സൈ​റ്റു​ക​ളി​ൽ എ​ന്തെ​ങ്കി​ലും തെ​ര​ഞ്ഞ​തി​നു​ശേ​ഷം സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ ലോ​ഗി​ൻ ചെ​യ്യു​ന്പോ​ൾ ന​മ്മ​ൾ തെ​ര​ഞ്ഞ​ സാ​ധ​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ട പ​ര​സ്യം വ​രു​ന്ന​ത് ശ്ര​ദ്ധി​ച്ചി​ട്ടു​ണ്ടോ? ലോ​ഗി​ൻ ചെ​യ്യു​ന്ന ബ്രൗ​സ​ർ മു​ഖേ​ന​യോ അ​ല്ലെ​ങ്കി​ൽ ഫേ​സ്ബു​ക്ക് ഐ​ഡി ഉ​പ​യോ​ഗി​ച്ച് ലോ​ഗി​ൻ ചെ​യ്യു​ന്ന​തു​കൊ​ണ്ടോ ആ​ണ് ഇ​ത്ത​ര​ത്തി​ൽ പ​ര​സ്യ​ങ്ങ​ൾ വ​രു​ന്ന​ത്.

ഫേ​സ്ബു​ക്കി​ൽ ലോ​ഗി​ൻ ചെ​യ്യു​ന്പോ​ൾ ജ​ന​ന​ത്തീയ​തി, താ​ത്പ​ര്യ​ങ്ങ​ൾ തു​ട​ങ്ങി​യ നി​ര​വ​ധി വി​വ​ര​ങ്ങ​ൾ ന​ൽ​കാ​റു​ണ്ട്. ചി​ല സ്ഥ​ല​ങ്ങ​ളി​ൽ എ​ത്തു​ന്പോ​ൾ ഫേ​സ്ബു​ക്കി​ലെ ചെ​ക്ക്ഇ​ൻ ഫീ​ച്ച​റും ഉ​പ​യോ​ഗി​ക്കാ​റു​ണ്ട്. ഫേ​സ്ബു​ക്കി​ൽ പ്രത്യക്ഷപ്പെടുന്ന പ​ര​സ്യ​ങ്ങ​ൾ ഈ ​വി​വ​ര​ങ്ങ​ളു​ടെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ്. സ​ന്ദ​ർ​ശി​ക്കു​ന്ന സ്ഥ​ല​ങ്ങ​ളി​ലു​ള്ള​തും ന​മ്മു​ടെ താ​ത്പ​ര്യ​ങ്ങ​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട​തു​മാ​യ പ​ര​സ്യ​ങ്ങ​ളാ​ണ് ഫേ​സ്ബു​ക്കി​ന്‍റെ ന്യൂ​സ് ഫീ​ഡി​ൽ വ​രു​ന്ന​ത്.

ഡി​ജി​റ്റ​ൽ മേ​ഖ​ല​ക​ളി​ലെ ഒ​രി​ട​വും സു​ര​ക്ഷി​ത​മ​ല്ല. അത് സ്ഥി​ര​മാ​യ മു​ൻക​രു​ത​ലി​ലൂ​ടെ ല​ഭി​ക്കു​ന്ന ഒ​ന്നാ​ണ്.

ചോർച്ച പരിശോധിക്കാം…

ഏ​തൊ​ക്കെ ആ​പ്പു​ക​ളും വൈ​ബ് സൈ​റ്റു​ക​ളു​മാ​യി ന​മ്മു​ടെ ഫേ​സ്ബു​ക്ക് വി​വ​ര​ങ്ങ​ൾ കൈ​മാ​റി​യി​ട്ടു​ണ്ടെ​ന്ന് അ​റി​യാ​ൻ വ​ഴി​യു​ണ്ട്. ഇ​തി​നാ​യി ഫേ​സ്ബു​ക്കി​ന്‍റെ മെ​നു​വി​ൽനി​ന്ന് Settings > Apps and websites എ​ന്ന​ത് തു​റ​ന്നാ​ൽ ആ​പ്പു​ക​ളും വെ​ബ്സൈ​റ്റു​ക​ളും കാ​ണാം.

വി​വ​ര​ങ്ങ​ൾ ഷെ​യ​ർ ചെ​യ്യു​ന്ന​ത് അ​വ​സാ​നി​പ്പി​ക്കാ​ൻ ആ​പ്പു​ക​ളും മ​റ്റും റി​മൂ​വ് ചെ​യ്യാ​നു​ള്ള അ​വ​സ​ര​വും ഇ​തി​ലു​ണ്ട്. പ​ര​സ്യ​ദാ​താ​ക്ക​ളു​മാ​യി ഏ​തൊ​ക്കെ വി​വ​ര​ങ്ങ​ൾ ഷെ​യ​ർ​ചെ​യ്യു​ന്നു​ണ്ടെ​ന്ന് അ​റി​യാ​ൻ ഫേ​സ്ബു​ക്കി​ന്‍റെ മെ​നു​വി​ൽ നി​ന്ന് Settings > Ads എ​ന്ന ലി​ങ്കി​ൽ ക​യ​റി​യാ​ൽ മ​തി.

സോനു തോമസ്

Related posts