ലോ​ക​ത്തി​ലെ ഏ​റ്റ​വും പ്രാ​യം കൂ​ടി​യ വ​നി​ത ! സോ​ഷ്യ​ല്‍ മീ​ഡി​യ​യി​ല്‍ ത​രം​ഗ​മാ​യ വീ​ഡി​യോ​യ്ക്കു പി​ന്നി​ലെ വ​സ്തു​ത ഇ​ങ്ങ​നെ…

ലോ​ക​ത്തെ ഏ​റ്റ​വും പ്രാ​യ​മേ​റി​യ വ​നി​ത​യു​ടേ​തെ​ന്ന പേ​രി​ല്‍ ക​ഴി​ഞ്ഞ കു​റേ ദി​വ​സ​ങ്ങ​ളാ​യി ടി​ക്ടോ​ക് ഉ​ള്‍​പ്പെ​ടെ​യു​ള്ള സ​മൂ​ഹ​മാ​ധ്യ​മ​ത്തി​ല്‍ വൈ​റ​ലാ​കു​ക​യാ​ണ് ഒ​രു വീ​ഡി​യോ.

വീ​ഡി​യോ​പ്ര​കാ​രം 399 വ​യ​സാ​ണ് ഇ​വ​ര്‍​ക്ക് പ​റ​യു​ന്ന​ത്. എ​ന്നാ​ല്‍ വൈ​റ​ലാ​യ വീ​ഡി​യോ​ക്ക് പി​ന്നി​ലെ സ​ത്യം പു​റ​ത്തു​വ​ന്നി​രി​ക്കു​ക​യാ​ണ് ഇ​പ്പോ​ള്‍. 399 പ്രാ​യ​മു​ള്ള സ്ത്രീ​യ​ല്ല വീ​ഡി​യോ​യി​ലു​ള്ള​ത്.

ചി​ല വീ​ഡി​യോ​ക​ളി​ല്‍ 169 വ​യ​സ്സു​ള്ള വ​യോ​ധി​ക​ന്‍ എ​ന്നു പ​റ​ഞ്ഞും വീ​ഡി​യോ വൈ​റ​ലാ​യി​രു​ന്നു.

എ​ന്നാ​ല്‍ അ​തൊ​ന്നു​മ​ല്ല സ​ത്യം. വീ​ഡി​യോ​യി​ലു​ള്ള​ത് ഒ​രു ബു​ദ്ധ സ​ന്യാ​സി​യാ​ണ്. ലു​വാ​ങ് ടാ ​എ​ന്നു പേ​രു​ള്ള ഇ​ദ്ദേ​ഹ​ത്തി​ന്റെ പ്രാ​യം 109 വ​യ​സ്സാ​ണ്.

താ​യ്‌​ലാ​ന്റി​ല്‍ നി​ന്നു​ള്ള ലു​വാ​ങ് ടാ​യു​ടെ വീ​ഡി​യോ പു​റ​ത്തു​വി​ട്ട​ത് അ​ദ്ദേ​ഹ​ത്തി​ന്റെ കൊ​ച്ചു​മ​ക​ളാ​ണ്. @auyary എ​ന്ന ട്വി​റ്റ​ര്‍ അ​ക്കൗ​ണ്ടി​ലൂ​ടെ​യാ​ണ് ത​ന്റെ മു​ത്ത​ച്ഛ​ന്റെ വീ​ഡി​യോ പെ​ണ്‍​കു​ട്ടി പു​റ​ത്തു​വി​ട്ട​ത്.

മി​ല്യ​ണി​ല്‍​പ​രം കാ​ഴ്ച​ക്കാ​രെ​യാ​ണ് ലു​വാ​ങ് ടാ​യു​ടെ വീ​ഡി​യോ​ക്ക് ല​ഭി​ച്ച​ത്. എ​ന്നാ​ല്‍ വൈ​കാ​തെ വീ​ഡി​യോ പ​ല​രും അ​ടി​സ്ഥാ​ന ര​ഹി​ത​മാ​യ വാ​ദ​ങ്ങ​ളോ​ടെ പ്ര​ച​രി​പ്പി​ക്കു​ക​യാ​യി​രു​ന്നു.

നി​ല​വി​ലെ ക​ണ​ക്കു​ക​ള്‍ പ്ര​കാ​രം ലോ​ക​ത്തി​ലെ ഏ​റ്റ​വും പ്രാ​യ​മു​ള്ള​യാ​ള്‍ കെ​യ്ന്‍ ട​നാ​ങ്ക എ​ന്ന വൃ​ദ്ധ​യാ​ണ്. 119 വ​യ​സ്സാ​ണ് ട​നാ​ങ്ക​യു​ടെ പ്രാ​യം.

Related posts

Leave a Comment