ദുബായിക്ക് പോകാനെത്തിയ യുവാവിന്‍റെ ബാഗിന് ഭാരക്കൂടുതൽ; ബോംബാണെന്ന് യുവാവ്; കൊച്ചി എയർപോർട്ടിലെ സംഭവം ഇങ്ങനെ

നെ​ടു​മ്പാ​ശേ​രി വി​മാ​ന​ത്താ​വ​ള​ത്തി​ല്‍ വ്യാ​ജ ബോം​ബ് ഭീ​ഷ​ണി​മു​ഴ​ക്കി​യ യു​വാ​വ് പി​ടി​യി​ല്‍. ആ​ല​പ്പു​ഴ സ്വ​ദേ​ശി രാ​കേ​ഷ് ര​വീ​ന്ദ്ര​ന്‍ ആ​ണ് പി​ടി​യി​ലാ​യ​ത്.

സ്‌​പൈ​സ് ജെ​റ്റ് വി​മാ​ന​ത്തി​ല്‍ ഇ​ന്ന​ലെ രാ​ത്രി ദു​ബാ​യി​ക്ക് പോ​കാ​നെ​ത്തി​യ​താ​ണ് രാ​കേ​ഷ്. എ​ന്നാ​ൽ ഇ​യാ​ളു​ടെ ബാ​ഗി​ന്‍റെ ഭാ​രം അ​നു​വ​ദി​ച്ച​തി​ലും കൂ‌​ടു​ത​ലാ​യ​തി​നാ​ൽ ഭാ​രം കു​റ​യ്ക്ക​ണ​മെ​ന്ന് അ​ധി​കൃ​ത​ർ ആ​വ​ശ്യ​പ്പെ​ട്ടു. അ​പ്പോ​ഴാ​ണ് ത​ന്‍റെ ബാ​ഗി​ൽ ബോം​ബ് ഉ​ണ്ടെ​ന്ന് രാ​കേ​ഷ് പ​റ​ഞ്ഞ​ത്.

തു​ട​ര്‍​ന്ന് ബോം​ബ് സ്‌​ക്വാ​ഡ് എ​ത്തി പ​രി​ശോ​ധ​ന ന​ട​ത്തി. എ​യ​ര്‍​പോ​ര്‍​ട്ട് അ​ധി​കൃ​ത​ര്‍ രാ​കേ​ഷി​നെ നെ​ടു​മ്പാ​ശേ​രി പൊ​ലീ​സി​ന് കൈ​മാ​റി. പ​രി​ശോ​ധ​ന​ക്ക് ശേ​ഷം ര​ണ്ട് മ​ണി​ക്കൂ​ർ വെെ​കി​യാ​ണ് വി​മാ​നം പു​റ​പ്പെ​ട്ട​ത്.

Related posts

Leave a Comment