കണ്‍സ്യൂമര്‍ഫെഡ് ഓണ്‍ലൈന്‍ മദ്യവ്യാപാരം തുടങ്ങിയോ? 24 മണിക്കൂറും ഓണ്‍ലൈന്‍ പേയ്‌മെന്റെ നടത്താമെന്ന്; കൊച്ചിയില്‍ നടന്ന സംഭവം ഇങ്ങനെ…

കൊ​ച്ചി: ക​ണ്‍​സ്യൂ​മ​ർ​ഫെ​ഡ് ഓ​ണ്‍​ലൈ​ൻ മ​ദ്യ​വ്യാ​പാ​രം തു​ട​ങ്ങി​യെ​ന്ന വ്യാ​ജ വാ​ർ​ത്ത​യ്ക്കെ​തി​രെ പോ​ലീ​സ് കേ​സെ​ടു​ത്തു. ക​ണ്‍​സ്യൂ​മ​ർ​ഫെ​ഡി​ന്‍റെ ഗാ​ന്ധി​ന​ഗ​റി​ലെ വി​ദേ​ശ​മ​ദ്യ ഷോ​പ്പി​ന്‍റെ ചി​ത്രം ഉ​ൾ​പ്പെ​ടു​ത്തി എ​ല്ലാ ബ്രാ​ൻ​ഡ് മ​ദ്യ​വും ഹോം ​ഡെ​ലി​വ​റി​യാ​യി ന​ൽ​കു​ന്നു​വെ​ന്നാ​യി​രു​ന്നു സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളി​ൽ പ്ര​ച​രി​ച്ച​ത്.

ഇ​തി​നെ​തി​രേ ക​ണ്‍​സ്യൂ​മ​ർ​ഫെ​ഡ് മാ​നേ​ജിം​ഗ് ഡ​യ​റ​ക്ട​ർ ന​ൽ​കി​യ പ​രാ​തി​യി​ൽ ക​ട​വ​ന്ത്ര പോ​ലീ​സ് കേ​സെ​ടു​ത്ത് അ​ന്വേ​ഷ​ണം തു​ട​ങ്ങി.

24 മ​ണി​ക്കൂ​റും ഓ​ണ്‍​ലൈ​ൻ പേ​യ്മെ​ന്‍റ് ന​ട​ത്താ​മെ​ന്ന് സൂ​ചി​പ്പി​ച്ച് ഫോ​ണ്‍ ന​ന്പ​റും ന​ൽ​കി​യാ​യി​രു​ന്നു വാ​ർ​ത്ത ന​ൽ​കി​യ​ത്. വാ​ർ​ത്ത​യു​മാ​യി ക​ണ്‍​സ്യൂ​മ​ർ​ഫെ​ഡി​ന് ബ​ന്ധ​മി​ല്ലെ​ന്നും ഇ​ത്ത​ര​ത്തി​ൽ വി​ദേ​ശ​മ​ദ്യം ഹോം ​ഡെ​ലി​വ​റി ന​ട​ത്തു​ന്ന സം​വി​ധാ​നം ആ​രം​ഭി​ച്ചി​ട്ടി​ല്ലെ​ന്നും എം​ഡി വി.​എം. മു​ഹ​മ്മ​ദ് റ​ഫീ​ഖ് വ്യ​ക്ത​മാ​ക്കി.

ഗൂ​ഢാ​ലോ​ച​ന​യു​ടെ ഭാ​ഗ​മാ​യി പ​ണാ​പ​ഹ​ര​ണം ന​ട​ത്താ​ൻ ല​ക്ഷ്യ​മി​ട്ടാ​ണ് ഇ​ത്ത​രം വ്യാ​ജ പ്ര​ചാ​ര​ണം സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളി​ൽ ന​ട​ത്തു​ന്ന​തെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

വ്യാ​ജ പ്ര​ചാ​ര​ണ​ത്തി​ൽ വ​ഞ്ചി​ത​രാ​കാ​തി​രി​ക്കാ​നും പ​ണം ന​ഷ്ട​പ്പെ​ടാ​തി​രി​ക്കാ​നും ഉ​പ​ഭോ​ക്താ​ക്ക​ൾ ശ്ര​ദ്ധി​ക്ക​ണം. വ്യാ​ജ വാ​ർ​ത്ത​യോ​ട​നു​ബ​ന്ധി​ച്ച് ന​ൽ​കി​യി​ട്ടു​ള്ള ഫോ​ണ്‍ ന​ന്പ​ർ ക​ണ്‍​സ്യൂ​മ​ർ​ഫെ​ഡി​ന്‍റെ ഔ​ദ്യോ​ഗി​ക ന​ന്പ​റോ, സ്ഥാ​പ​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ട​തോ അ​ല്ല.

കോ​വി​ഡ് 19 പ്ര​തി​രോ​ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി സ​ർ​ക്കാ​ർ പ്ര​ഖ്യാ​പി​ച്ച ലോ​ക്ക് ഡൗ​ണി​നെ തു​ട​ർ​ന്ന് മാ​ർ​ച്ച് 25 മു​ത​ൽ ക​ണ്‍​സ്യൂ​മ​ർ​ഫെ​ഡി​ന്‍റെ എ​ല്ലാ വി​ദേ​ശ​മ​ദ്യ ഷോ​പ്പു​ക​ളും പൂ​ർ​ണ​മാ​യും അ​ട​ച്ചി​ട്ടി​രി​ക്കു​ക​യാ​ണ്.

ക​ണ്‍​സ്യൂ​മ​ർ​ഫെ​ഡ് വി​ദേ​ശ​മ​ദ്യ ഷോ​പ്പു​ക​ൾ വ​ഴി വി​ദേ​ശ​മ​ദ്യം ഓ​ണ്‍​ലൈ​ൻ ആ​യോ, ഹോം ​ഡെ​ലി​വ​റി​യാ​യോ വി​ത​ര​ണം ചെ​യ്യു​ക​യോ വി​ല്പ​ന ന​ട​ത്തു​ക​യോ ചെ​യ്യു​ന്നി​ല്ല.

Related posts

Leave a Comment