ഫേസ്ബുക്കിൽ കമന്‍റിട്ട സംഭവത്തിൽ കൊലപാതക ശ്രമം; ര​ണ്ടു ബി​ജെ​പി പ്ര​വ​ർ​ത്ത​ക​രെ അ​റ​സ്റ്റുചെയ്തു ; ഡിവൈഎഫ്ഐ പ്രവർത്തകന്‍റെ അമ്മയ്ക്കുനേരെയും ആക്രമണം

ഇ​രി​ങ്ങാ​ല​ക്കു​ട: ഫേ​സ്ബു​ക്കി​ൽ ക​മ​ന്‍റി​ട്ട​തി​നെ തു​ട​ർ​ന്ന് ഡി​വൈ​എ​ഫ്ഐ പ്ര​വ​ർ​ത്ത​ക​നു​നേ​രെ വ​ധി​ഭീ​ഷ​ണി ഉ​ന്ന​യി​ക്കു​ക​യും, പ്ര​വ​ർ​ത്ത​ക​രെ കാ​റി​ടി​ച്ച് കൊ​ല​പ്പെ​ടു​ത്താ​ൻ ​ശ്ര​മി​ച്ച കേ​സി​ൽ ര​ണ്ടു​ബി​ജെ​പി പ്ര​വ​ർ​ത്ത​ക​രെ അ​റ​സ്റ്റു​ചെ​യ്തു. ഇ​രി​ങ്ങാ​ല​ക്കു​ട ന​ഗ​ര​സ​ഭ മു​ൻ കൗ​ണ്‍​സി​ല​റും ബി​ജെ​പി നേ​താ​വു​മാ​യ ടി.​കെ. ഷാ​ജു, യു​വ​മോ​ർ​ച്ച ജി​ല്ലാ സെ​ക്ര​ട്ട​റി കെ.​പി. വി​ഷ്ണു എ​ന്നി​വ​രെ​യാ​ണ് പോ​ലീ​സ് അ​റ​സ്റ്റു​ചെ​യ്ത​ത്.

സം​ഭ​വ​ത്തെ​കു​റി​ച്ച് പോ​ലീ​സ് പ​റ​യു​ന്ന​തി​ങ്ങ​നെ: ഫേ​സ്ബു​ക്കി​ൽ ക​മ​ന്‍റി​ട്ട ഡി​വൈ​എ​ഫ്ഐ പ്ര​വ​ർ​ത്ത​ക​നെ​തി​രെ ബി​ജെ​പി പ്ര​വ​ർ​ത്ത​ക​ർ വ​ധ​ഭീ​ഷ​ണി മു​ഴ​ക്കി​യി​രു​ന്നു. ഇ​തി​ൽ പ്ര​തി​ഷേ​ധി​ച്ച് ഡി​വൈ​എ​ഫ്ഐ പ്ര​വ​ർ​ത്ത​ക​ർ ത​ളി​യ​ക്കോ​ണം ജം​ഗ്ഷ​നി​ൽ പ്ര​ക​ട​നം ന​ട​ത്തു​ക​യും പ്ര​ക​ട​നം ക​ഴി​ഞ്ഞ് മ​ട​ങ്ങു​ക​യാ​യി​രു​ന്ന അ​ഖീ​ഷ്, നീ​ധീ​ഷ് എ​ന്നി​വ​രെ ബി​ജെ​പി സം​ഘം കാ​റി​ടി​ച്ച് കൊ​ല​പ്പെ​ടു​ത്താ​ൻ ശ്ര​മി​ച്ചു​വെ​ന്നാ​ണ് പ​രാ​തി​യി​ൽ പ​റ​യു​ന്ന​ത്.

ഇ​തു​സാ​ധ്യ​മാ​കാ​തെ വ​ന്ന​പ്പോ​ൾ ബി​ജെ​പി പ്ര​വ​ർ​ത്ത​ർ ആ​യു​ധ​ങ്ങ​ളു​മാ​യി പി​ന്തു​ട​രു​ക​യാ​യി​രു​ന്നെ​ന്നും ഇ​വ​രി​ൽ നി​ന്നും ഓ​ടി​ര​ക്ഷ​പ്പെ​ടു​ന്ന​തി​നി​ടെ നി​ധീ​ഷ് കി​ണ​റ്റി​ൽ വീ​ഴു​ക​യാ​യി​രു​ന്നു. പി​ന്നീ​ട് ഇ​രി​ങ്ങാ​ല​ക്കു​ട​യി​ൽ നി​ന്നെ​ത്തി​യ ഫ​യ​ർ​ഫോ​ഴ്സും നാ​ട്ടു​കാ​രു​മാ​ണ് നി​ധീ​ഷി​നെ ര​ക്ഷ​പ്പെ​ടു​ത്തി​യ​ത്.

ഓ​ടി വീ​ട്ടു​മു​റ്റ​ത്തെ​ത്തി​യ അ​ഖീ​ഷി​നെ ബി​ജെ​പി സം​ഘം കൈ​യേ​റ്റം ചെ​യ്യു​ന്ന​തു​ക​ണ്ട് ര​ക്ഷ​പ്പെ​ടു​ത്താ​നെ​ത്തി​യ അ​ഖീ​ഷി​ന്‍റെ അ​മ്മ മി​നി​ക്കും മ​ർ​ദ​ന​മേ​റ്റു. പ​രി​ക്കേ​റ്റ ഇ​രു​വ​രെ​യും പി​ന്നീ​ട് മാ​പ്രാ​ണ​ത്തെ ലാ​ൽ മെ​മ്മോ​റി​യ​ൽ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ക്കു​ക​യാ​യി​രു​ന്നു.സം​ഭ​വ​മ​റി​ഞ്ഞെ​ത്തി​യ പോ​ലീ​സാ​ണ് ര​ണ്ടു ബി​ജെ​പി നേ​താ​ക്ക​ളെ ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത​ത്.

ഇ​വ​രെ അറസ്റ്റുചെയ്തതിനെ തു​ട​ർ​ന്ന് ഇ​ന്ന​ലെ രാ​ത്രി ത​ന്നെ നി​ര​വ​ധി ബി​ജെ​പി പ്ര​വ​ർ​ത്ത​ക​ർ പോ​ലീ​സ് സ്റ്റേ​ഷ​നു മു​ന്നി​ൽ ത​ടി​ച്ചു കൂ​ടി​യി​രു​ന്നു. സി​ഐ സു​രേ​ഷ്കു​മാ​ർ, എ​സ്ഐ സി.​വി. ബി​ബി​ൻ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള പോ​ലീ​സ് സം​ഘ​മാ​ണ് ഇ​വ​രെ പി​ടി​കൂ​ടി​യ​ത്. ആ​ക്ര​മ​ണ​ത്തി​ൽ ഡി​വൈ​എ​ഫ്ഐ മാ​പ്രാ​ണം മേ​ഖ​ലാ ക​മ്മി​റ്റി പ്ര​തി​ഷേ​ധി​ച്ചു.

Related posts