ന​​മ്പ​​ര്‍ 35; ബ​​യേ​​ണ്‍

മ്യൂ​ണി​ക്: ജ​ര്‍​മ​ന്‍ ബു​ണ്ട​സ് ലി​ഗ ഫു​ട്‌​ബോ​ള്‍ 2025-26 സീ​സ​ണ്‍ കി​രീ​ടം ഉ​റ​പ്പി​ച്ച് ക​രു​ത്ത​രാ​യ എ​ഫ്‌​സി ബ​യേ​ണ്‍ മ്യൂ​ണി​ക്. സീ​സ​ണി​ല്‍ നാ​ല് മ​ത്സ​ര​ങ്ങ​ള്‍​ശേ​ഷി​ക്കേ​യാ​ണ് ബ​യേ​ണ്‍ കി​രീ​ടം ഉ​റ​പ്പി​ച്ച​ത്. ബ​യേ​ണി​ന്‍റെ 35-ാം ബു​ണ്ട​സ് ലി​ഗ ട്രോ​ഫി​യാ​ണ്, ക​ഴി​ഞ്ഞ 14 സീ​സ​ണി​നി​ടെ 13-ാമ​തേ​ത്തും.

ഹോം ​ഗ്രൗ​ണ്ടി​ല്‍ വി​എ​ഫ്ബി സ്റ്റ​ഡ്ഗ​ഡി​നെ 2-4നു ​കീ​ഴ​ട​ക്കി​യ​തോ​ടെ​യാ​ണ് ബ​യേ​ണ്‍ കി​രീ​ടം ഉ​റ​പ്പി​ച്ച​ത്. 30 മ​ത്സ​ര​ങ്ങ​ള്‍ പൂ​ര്‍​ത്തി​യാ​ക്കി​യ ബ​യേ​ണി​ന് 79 പോ​യി​ന്‍റാ​യി. ര​ണ്ടാം സ്ഥാ​ന​ത്തു​ള്ള ഡോ​ര്‍​ട്ട്മു​ണ്ടി​ന് 64 പോ​യി​ന്‍റ് മാ​ത്ര​മാ​ണു​ള്ള​ത്. ലീ​ഗി​ല്‍ ശേ​ഷി​ക്കു​ന്ന നാ​ലു മ​ത്സ​ര​ങ്ങ​ളി​ല്‍ ബ​യേ​ണ്‍ പ​രാ​ജ​യ​പ്പെ​ട്ടാ​ല്‍​പോ​ലും ഡോ​ര്‍​ട്ട്മു​ണ്ടി​നു പ​ര​മാ​വ​ധി 76 പോ​യി​ന്‍റി​ല്‍ എ​ത്താ​നേ സാ​ധി​ക്കൂ.

സ്റ്റ​ഡ്ഗ​ഡി​നെ​തി​രേ​യും ഗോ​ള്‍ നേ​ടി​യ​തോ​ടെ ബ​യേ​ണി​ന്‍റെ ഇം​ഗ്ലീ​ഷ് സ്‌​ട്രൈ​ക്ക​ര്‍ ഹാ​രി കെ​യ്ന്‍ സീ​സ​ണി​ല്‍ 32 ഗോ​ളി​ലെ​ത്തി. ഒ​രു ബു​ണ്ട​സ് ലി​ഗ സീ​സ​ണി​ല്‍ ഏ​റ്റ​വും കൂ​ടു​ത​ല്‍ ഗോ​ള്‍ എ​ന്ന സ്വ​ന്തം റി​ക്കാ​ര്‍​ഡും ബ​യേ​ണ്‍ മ്യൂ​ണി​ക് ഇ​ത്ത​വ​ണ തി​രു​ത്തി. 1971-72ല്‍ 101 ​ഗോ​ള്‍ നേ​ടി​യ​താ​യി​രു​ന്നു റി​ക്കാ​ര്‍​ഡ്. സീ​സ​ണി​ല്‍ നാ​ലു മ​ത്സ​ര​ങ്ങ​ള്‍​ശേ​ഷി​ക്കേ നി​ല​വി​ല്‍ 109 ഗോ​ള്‍ ബ​യേ​ണ്‍ നേ​ടി​ക്ക​ഴി​ഞ്ഞു.

Related posts

Leave a Comment