ഭാ​ഗ്യ​ല​ക്ഷ്മി​യു​ടെ രാ​ജി അം​ഗീ​ക​രി​ച്ച് ഫെ​ഫ്ക

കൊ​ച്ചി: ഡ​ബ്ബിം​ഗ് ആ​ര്‍​ട്ടി​സ്റ്റ് ഭാ​ഗ്യ​ല​ക്ഷ്മി​യു​ടെ രാ​ജി അം​ഗീ​ക​രി​ച്ച് ഫെ​ഫ്ക. വ്യ​സ​ന​ത്തോ​ടെ രാ​ജി അം​ഗീ​ക​രി​ക്കു​ന്നു​വെ​ന്ന് ഡ​ബ്ബിം​ഗ് ആ​ര്‍​ട്ടി​സ്റ്റ് യൂ​ണി​യ​ന്‍ പ​റ​ഞ്ഞു. ന​ടി​യെ ആ​ക്ര​മി​ച്ച കേ​സി​ല്‍ നി​ന്നും കു​റ്റ​വി​മു​ക്ത​നാ​ക്കി​യ ദി​ലീ​പി​നെ തി​രി​കെ കൊ​ണ്ടു​വ​രാ​നു​ള്ള നീ​ക്ക​ത്തി​ല്‍ പ്ര​തി​ഷേ​ധി​ച്ചാ​ണ് ഭാ​ഗ്യ​ല​ക്ഷ്മി രാ​ജി​വ​ച്ച​ത്. ഗൂ​ഢാ​ലോ​ച​ന കു​റ്റം ഉ​ള്‍​പ്പെ​ടെ തെ​ളി​യി​ക്ക​പ്പെ​ടാ​തി​രു​ന്ന​തി​നെ തു​ട​ര്‍​ന്നാ​യി​രു​ന്നു ന​ടി ആ​ക്ര​മി​ക്ക​പ്പെ​ട്ട കേ​സി​ല്‍ നി​ന്നും എ​ട്ടാം പ്ര​തി​യാ​യ ദി​ലീ​പി​നെ കോ​ട​തി കു​റ്റ​വി​മു​ക്ത​നാ​ക്കി​യ​ത്.

ഫെ​ഫ്ക​യു​ടെ രൂ​പീ​ക​ര​ണ കാ​ലം മു​ത​ല്‍ സം​ഘ​ട​ന​യു​ടെ നേ​തൃ​നി​ര​യി​ലു​ണ്ടാ​യി​രു​ന്ന ഭാ​ഗ്യ​ല​ക്ഷ്മി നി​ല​വി​ല്‍ എ​ക്‌​സി​ക്യു​ട്ടീ​വ് ക​മ്മി​റ്റി അം​ഗ​മാ​ണ്. ന​ടി ആ​ക്ര​മി​ക്ക​പ്പെ​ട്ട കേ​സി​ല്‍ തു​ട​ക്കം മു​ത​ല്‍ ത​ന്നെ അ​തി​ശ​ക്ത​മാ​യ നി​ല​പാ​ട് സ്വീ​ക​രി​ച്ച വ്യ​ക്തി​യാ​യി​രു​ന്നു അ​വ​ര്‍. ദി​ലി​പി​നെ കു​റ്റ​വി​മു​ക്ത​നാ​ക്കി​യ കോ​ട​തി വി​ധി വ​ന്ന​തി​ന് പി​ന്നാ​ലെ​യും ത​ന്റെ വി​മ​ര്‍​ശ​നം ശ​ക്ത​മാ​യ ഭാ​ഷ​യി​ല്‍ ത​ന്നെ അ​വ​ര്‍ രേ​ഖ​പ്പെ​ടു​ത്തി. ‘വി​ധി​യി​ല്‍ ഒ​ട്ടും ഞെ​ട്ട​ലി​ല്ല. ഇ​ത് മു​ന്പേ എ​ഴു​തി​വെ​ച്ച വി​ധി​യാ​ണെ​ന്ന് താ​ന്‍ നാ​ല് വ​ര്‍​ഷം മു​ന്പ് പ​റ​ഞ്ഞി​ട്ടു​ണ്ട്’ എ​ന്നാ​യി​രു​ന്നു ഭാ​ഗ്യ​ല​ക്ഷ്മി​യു​ടെ പ്ര​തി​ക​ര​ണം.

കോ​ട​തി വി​ധി വ​ന്ന​തി​ന് പി​ന്നാ​ലെ​യാ​യി​രു​ന്നു ദി​ലീ​പി​നെ സം​ഘ​ട​ന​യി​ലേ​ക്ക് തി​രി​കെ കൊ​ണ്ടു​വ​രു​മെ​ന്ന നി​ല​പാ​ട് ബി. ​ഉ​ണ്ണി​കൃ​ഷ്ണ​ന്‍ വ്യ​ക്ത​മാ​ക്കി​യ​ത്. “ര​ണ്ട് മ​ണി​ക്കൂ​റി​നു​ള്ളി​ല്‍ ദി​ലീ​പി​നെ പു​റ​ത്താ​ക്കി​യ സം​ഘ​ട​ന​യാ​ണ് ഫെ​ഫ്ക. അ​ന്ന് വി​ശേ​ഷി​ച്ച് ഒ​രു ക​മ്മി​റ്റി​യും കൂ​ടാ​തെ​യാ​ണ് തീ​രു​മാ​നം എ​ടു​ത്ത​ത്, ഫെ​ഫ്ക​യു​ടെ ഭ​ര​ണ​ഘ​ട​ന ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി​യ്ക്ക് ന​ല്‍​കു​ന്ന അ​ധി​കാ​ര​ങ്ങ​ളെ ആ​ദ്യ​മാ​യി ഉ​പ​യോ​ഗ​പ്പെ​ടു​ത്തി​യ സ​ന്ദ​ര്‍​ഭം അ​താ​ണ്.

ട്രേ​ഡ് യൂ​ണി​യ​ന്‍ എ​ന്ന നി​ല​യി​ല്‍ ഞ​ങ്ങ​ള്‍ ദി​ലീ​പി​നെ കു​റ്റാ​രോ​പി​ത​നാ​യ സ​മ​യം അം​ഗ്വ​ത്വ​ത്തി​ല്‍ നി​ന്ന് സ​സ്‌​പെ​ന്‍​ഡ് ചെ​യ്തി​രു​ന്നു. ഇ​ന്ന് വി​ധി​യി​ലൂ​ടെ അ​ദ്ദേ​ഹം കു​റ്റ​വി​മു​ക്ത​നാ​യി. ആ ​സാ​ഹ​ച​ര്യ​ത്തി​ല്‍ തീ​ര്‍​ച്ച​യാ​യും അ​ദ്ദേ​ഹ​ത്തി​ന്‍റെ അം​ഗ​ത്വ​ത്തെ സം​ബ​ന്ധി​ച്ചു​ള്ള തു​ട​ര്‍ ന​ട​പ​ടി​ക​ള്‍ എ​ന്താ​യി​രി​ക്ക​ണ​മെ​ന്ന് ആ​ലോ​ചി​ക്കാ​ന്‍ യൂ​ണി​യ​നോ​ട് ആ​വ​ശ്യ​പ്പെ​ടു​ന്നു​ണ്ട്’- എ​ന്നാ​യി​രു​ന്നു ബി. ​ഉ​ണ്ണി​കൃ​ഷ്ണ​ന്‍റെ പ്ര​തി​ക​ര​ണം.

Related posts

Leave a Comment