ഗോ​ൾ​ഡ​ൻ ബൂ​ട്ടി​ന് ‘ഗോ​ൾ​ഡ​ൻ പോ​ര് ‘; അ​ഞ്ചു ഗോ​ളു​ക​ളു​മാ​യി ഫ്ര​ഞ്ച് താ​രം എം​ബ​പ്പെ​ മു​ന്നി​ല്‍​


ദോ​ഹ: ഖ​ത്ത​ർ ലോ​ക​ക​പ്പ് സെ​മി​ഫൈ​ന​ലി​ൽ എ​ത്തി​നി​ൽ​ക്കെ ഇ​തു​വ​രെ പി​റ​ന്ന​ത് 158 ഗോ​ളു​ക​ൾ. ലോ​ക​ക​പ്പി​ലെ ഗോ​ൾ​വീ​ര​ന് ല​ഭി​ക്കു​ന്ന ഗോ​ൾ​ഡ​ൻ ബൂ​ട്ടി​നാ​യി അ​ഞ്ചു ഗോ​ളു​ക​ളു​മാ​യി ഫ്ര​ഞ്ച് താ​രം കി​ലി​യ​ന്‍ എം​ബ​പ്പെ​യാ​ണ് മു​ന്നി​ല്‍.​

സെ​മി​ഫൈ​ന​ലി​ൽ ഇ​ടം പി​ടി​ച്ച അ​ര്‍​ജ​ന്‍റീ​ന, ഫ്രാ​ന്‍​സ്, ക്രൊ​യേ​ഷ്യ, മൊ​റോ​ക്കോ ടീ​മു​ക​ളി​ല്‍ ര​ണ്ട് ഗോ​ളു​ക​ളെ​ങ്കി​ലും നേ​ടി​യ ആ​റ് പേ​ര് ഗോ​ള്‍​ഡ​ന്‍ ബൂ​ട്ടി​നാ​യി രം​ഗ​ത്തു​ണ്ട്.

ര​ണ്ട് മ​ത്സ​ര​ങ്ങ​ള്‍ ശേ​ഷി​ക്കെ ഫ്ര​ഞ്ച് താ​രം കി​ലി​യ​ന്‍ എം​ബ​പ്പെ​യു​ടെ പേ​രി​ല്‍ അ​ഞ്ച് ഗോ​ളു​ക​ളു​ണ്ട്. ര​ണ്ട് അ​സി​സ്റ്റും എം​ബ​പ്പെ പേ​രി​ല്‍ ചേ​ര്‍​ത്തു. അ​ര്‍​ജ​ന്‍റീ​ന ക്യാ​പ്റ്റ​ന്‍ ലി​യ​ണ​ല്‍ മെ​സി​യാ​ണ് ര​ണ്ടാ​മ​ത്. അ​ഞ്ച് ക​ളി​യി​ല്‍ നേ​ടി​യ​ത് നാ​ല് ഗോ​ളും ര​ണ്ട് അ​സി​സ്റ്റും.

ഫ്രാ​ന്‍​സി​ന്‍റെ എ​ക്കാ​ല​ത്തെ​യും മി​ക​ച്ച ഗോ​ള്‍​വേ​ട്ട​ക്കാ​ര​നാ​യ ഒ​ളി​വി​യ​ര്‍ ജി​റൂ​ദു​മു​ണ്ട് നാ​ലു ഗോ​ളു​മാ​യി മെ​സിക്കൊ​പ്പം. ര​ണ്ട് ഗോ​ളു​ക​ള്‍ നേ​ടി​യ ക്ര​മാ​രി​ച്ചാ​ണ് ക്രൊ​യേ​ഷ്യ​ന്‍ നി​ര​യി​ലെ ഗോ​ള്‍ വേ​ട്ട​ക്കാ​ര​ന്‍.

മൊ​റോ​ക്കോ​യു​ടെ മു​ന്നേ​റ്റ​ത്തി​ല്‍ ക​രു​ത്താ​യ യൂ​സ​ഫ് അ​ന്ന​സീ​രി​ക്കും പേ​രി​ലു​ള്ള​ത് ര​ണ്ട് ഗോ​ളു​ക​ള്‍. അ​ര്‍​ജ​ന്‍റീ​ന​യു​ടെ ജൂ​ലി​യ​ന്‍ അ​ല്‍​വാ​ര​സും ര​ണ്ട് ഗോ​ള്‍ നേ​ടി.

സെ​മി​ഫൈ​ന​ലി​ല്‍ ജ​യി​ക്കു​ന്ന​വ​ര്‍​ക്ക് ഫൈ​ന​ലും തോ​ല്‍​ക്കു​ന്ന​വ​ര്‍​ക്ക് ലൂ​സേ​ഴ്‌​സ് ഫൈ​ന​ലു​മു​ള്ള​തി​നാ​ല്‍ ര​ണ്ട് ക​ളി​ക​ളാ​ണ് നാ​ല് ടീ​മു​ക​ളി​ലെ താ​ര​ങ്ങ​ള്‍​ക്കും ബാ​ക്കി​യു​ള്ള​ത്. ക​ഴി​ഞ്ഞ ലോ​ക​ക​പ്പി​ല്‍ ആ​റ് ഗോ​ളു​മാ​യി ഹാ​രി കെ​യ്‌​നാ​ണ് പു​ര​സ്‌​കാ​രം സ്വ​ന്ത​മാ​ക്കി​യ​ത്.

Related posts

Leave a Comment