2026 ഫി​ഫ ലോ​ക​ക​പ്പ്: ഇ​നി 50 ദി​ന​ങ്ങ​ള്‍ മാ​ത്രം

കാ​ല്‍​പ്പ​ന്ത് ലോ​ക​ത്തി​ലെ ഗ്ലാ​മ​ര്‍ താ​ര​ങ്ങ​ളു​ടെ സം​ഗ​മ​വേ​ദി മി​ഴി​തു​റ​ക്കാ​ന്‍ ഇ​നി​യു​ള്ള​ത് 50 പ​ക​ലി​ര​വു​ക​ളു​ടെ അ​ക​ലം. ഇ​ന്നേ​ക്ക് 50-ാനാ​ള്‍ ഫി​ഫ 2026 പു​രു​ഷ ലോ​ക​ക​പ്പ് ഫു​ട്‌​ബോ​ളി​നു പ​ന്തു​രു​ളും. തു​ട​ര്‍​ന്നു​ള്ള ദി​ന​ങ്ങ​ളി​ല്‍ ഭൂ​ഗോ​ള​ത്തി​ന്‍റെ സ്പ​ന്ദ​നം കാ​റ്റ്‌​നി​റ​ച്ച തു​ക​ല്‍​പ്പ​ന്തി​നൊ​പ്പം. ഗോ​ളി​ന്‍റെ ക​ണ​ക്കു​ക​ള്‍ അ​ന്ത​രീ​ക്ഷ​ത്തി​ല്‍ ഉ​യ​രും. അ​മേ​രി​ക്ക, മെ​ക്‌​സി​ക്കോ, കാ​ന​ഡ രാ​ജ്യ​ങ്ങ​ള്‍ സം​യു​ക്ത​മാ​യാ​ണ് 2026 ലോ​ക​ക​പ്പി​ന് ആ​തി​ഥേ​യ​ത്വം വ​ഹി​ക്കു​ന്ന​ത്. ഇ​ന്ത്യ​ന്‍ സ​മ​യം ജൂ​ണ്‍ 11 അ​ര്‍​ധ​രാ​ത്രി 12.30ന് (​ജൂ​ണ്‍ 12 പു​ല​ര്‍​ച്ചെ 12.30) ഗ്രൂ​പ്പ് എ​യി​ല്‍ മെ​ക്‌​സി​ക്കോ​യും ദ​ക്ഷി​ണാ​ഫ്രി​ക്ക​യും ത​മ്മി​ലാ​ണ് ലോ​ക​ക​പ്പി​ന്‍റെ ഉ​ദ്ഘാ​ട​ന മ​ത്സ​രം.

മെ​സി, റൊ​ണാ​ള്‍​ഡോ
2022ല്‍ ​ഖ​ത്ത​റി​ല്‍​വ​ച്ചു​ള്ള ലോ​ക​ക​പ്പ് നേ​ട്ട​ത്തി​ലൂ​ടെ ത​ന്‍റെ ക​രി​യ​ര്‍ പൂ​ര്‍​ണ​ത​യി​ലെ​ത്തി​ച്ചാ​ണ് അ​ര്‍​ജ​ന്‍റൈ​ന്‍ ഇ​തി​ഹാ​സം ല​യ​ണ​ല്‍ മെ​സി​യു​ടെ വ​ര​വ്. ലോ​ക​ക​പ്പ് കി​രീ​ട​ത്തി​ലൂ​ടെ ക​രി​യ​ര്‍ പൂ​ര്‍​ണ​ത​യി​ലെ​ത്തി​ക്കാ​നാ​യി പോ​ര്‍​ച്ചു​ഗ​ല്‍ ഇ​തി​ഹാ​സം ക്രി​സ്റ്റ്യാ​നോ റൊ​ണാ​ള്‍​ഡോ വീ​ണ്ടും എ​ത്തു​ന്നു. ക​രി​യ​റി​ല്‍ 1000 പ്ര​ഫ​ഷ​ണ​ല്‍ ഗോ​ള്‍ തി​ക​യ്ക്കു​ന്ന ആ​ദ്യ മ​നു​ഷ്യ​ന്‍ എ​ന്ന നേ​ട്ട​ത്തി​ലേ​ക്ക് അ​ടു​ക്കു​ന്ന ക്രി​സ്റ്റ്യാ​നോ റൊ​ണാ​ള്‍​ഡോ​യു​ടെ വ​ര്‍​ഷ​മാ​ണോ 2026?

ഏ​റ്റ​വും കൂ​ടു​ത​ല്‍ ഫി​ഫ ലോ​ക​ക​പ്പ് ടൂ​ര്‍​ണ​മെ​ന്‍റ് ക​ളി​ച്ച​തി​ന്‍റെ റി​ക്കാ​ര്‍​ഡ് (6) കു​റി​ക്കാ​നാ​ണ് മെ​സി​യും റൊ​ണാ​ള്‍​ഡോ​യും ഇ​ത്ത​വ​ണ എ​ത്തു​ന്ന​ത്. 2006, 2010, 2014, 2018, 2022 ലോ​ക​ക​പ്പു​ക​ളി​ല്‍ ഇ​തി​നോ​ട​കം ഇ​രു​വ​രും ക​ളി​ച്ചു. ഫി​ഫ ലോ​ക​ക​പ്പ് ച​രി​ത്ര​ത്തി​ല്‍ ഏ​റ്റ​വും കൂ​ടു​ത​ല്‍ മ​ത്സ​രം ക​ളി​ച്ച​തി​ന്‍റെ റി​ക്കാ​ര്‍​ഡ് മെ​സി​ക്കു സ്വ​ന്തം (26). റൊ​ണാ​ള്‍​ഡോ ഇ​തു​വ​രെ 22 മ​ത്സ​ര​ങ്ങ​ള്‍ ക​ളി​ച്ചു. ലോ​ക​ക​പ്പി​ല്‍ മെ​സി 13ഉം ​റൊ​ണാ​ള്‍​ഡോ എ​ട്ടും ഗോ​ള്‍ നേ​ടി​യി​ട്ടു​ണ്ട്. എ​ന്നാ​ല്‍, രാ​ജ്യാ​ന്ത​ര ഫു​ട്‌​ബോ​ളി​ല്‍ ഏ​റ്റ​വും കൂ​ടു​ത​ല്‍ മ​ത്സ​ര​വും (226) ഗോ​ളും (143) റൊ​ണാ​ള്‍​ഡോ​യു​ടെ പേ​രി​ലാ​ണ്. രാ​ജ്യാ​ന്ത​ര ഗോ​ള്‍ വേ​ട്ട​യി​ല്‍ മെ​സി​യാ​ണ് (115) ര​ണ്ടാം സ്ഥാ​ന​ത്ത്.

ഇ​വ​ര്‍ ഇ​ല്ല
തു​ട​ര്‍​ച്ച​യാ​യ മൂ​ന്നാം ലോ​ക​ക​പ്പി​ലും ഇ​റ്റ​ലി ഇ​ല്ലെ​ന്ന​താ​ണ് ശ്ര​ദ്ധേ​യം. ജി​യാ​ന്‍​ലു​യി​ജി ഡോ​ണ​റു​മ (ഇ​റ്റ​ലി), റോ​ബ​ര്‍​ട്ട് ലെ​വ​ന്‍​ഡോ​വ്‌​സ്‌​കി (പോ​ള​ണ്ട്), ഡൊ​മി​നി​ക് സോ​ബോ​സ്ലാ​യ് (ഹം​ഗ​റി), വി​ക്ട​ര്‍ ഒ​സിം​ഹെ​ന്‍ (നൈ​ജീ​രി​യ) തു​ട​ങ്ങി​യ​വ​രാ​ണ് 2026 ലോ​ക​ക​പ്പി​ല്‍ ഇ​ല്ലാ​ത്ത മി​ന്നും താ​ര​ങ്ങ​ള്‍.

ബ്ര​സീ​ല്‍, നെ​യ്മ​ര്‍
കാ​ര്‍​ലോ ആ​ന്‍​സി​ലോ​ട്ടി പ​രി​ശീ​ലി​പ്പി​ക്കു​ന്ന ബ്ര​സീ​ല്‍ ടീ​മി​ല്‍ നെ​യ്മ​ര്‍ ഉ​ണ്ടാ​കു​മോ എ​ന്ന​താ​ണ് നി​ല​വി​ല്‍ ഫു​ട്‌​ബോ​ള്‍ ലോ​കം ഉ​റ്റു​നോ​ക്കു​ന്ന​ത്. താ​ര​പ​രി​വേ​ഷ​ത്തി​ല്‍ ബ്ര​സീ​ലി​ല്‍ നെ​യ്മ​ര്‍ ക​ഴി​ഞ്ഞേ​യു​ള്ളൂ മ​റ്റേ​തൊ​രു ക​ളി​ക്കാ​ര​നും.

അ​ഞ്ച് ത​വ​ണ ലോ​ക ചാ​മ്പ്യ​ന്മാ​രാ​യ ബ്ര​സീ​ല്‍, 2002നു​ശേ​ഷ​മൊ​രു ക​പ്പ​ടി​ച്ചി​ട്ടി​ല്ല. 24 വ​ര്‍​ഷ​ത്തെ കാ​ത്തി​രി​പ്പി​നു​ശേ​ഷം വീ​ണ്ടും ലോ​ക​ക​പ്പ് നേ​ടാ​നു​ള്ള സാ​ഹ​ര്യ​മാ​ണ് ബ്ര​സീ​ലി​നു​ള്ള​തെ​ന്ന് 2002 ലോ​ക​ക​പ്പ് ക്യാ​പ്റ്റ​ന്‍ ക​ഫു പ​റ​ഞ്ഞു.

Related posts

Leave a Comment