സി​ല്‍​വ​ര്‍ലൈ​ന്‍ സ​മ​രം അ​ഞ്ചാം വ​ര്‍​ഷ​ത്തി​ലേ​ക്ക്; ഊ​ര്‍​ജം പ​ക​ര്‍​ന്ന് കെ​ര​ണ്ടി​ത്ത​റ ജോ​ജി

ച​ങ്ങ​നാ​ശേ​രി: മാ​ട​പ്പ​ള്ളി​യി​ലെ സി​ല്‍​വ​ര്‍​ലൈ​ന്‍ സ​മ​രം അ​ഞ്ചാം​വ​ര്‍​ഷ​ത്തി​ലേ​ക്കു ക​ട​ക്കു​മ്പോ​ള്‍ പിന്നണിയിൽനിന്ന് സ​മ​ര​ത്തി​നു പ്രോ​ത്സാ​ഹ​ന​വും ഉ​ത്തേ​ജ​ന​വും ന​ല്‍​കു​ക​യാ​ണ് മാ​ട​പ്പ​ള്ളി കെ​ര​ണ്ടി​ത്ത​റ കെ.​പി.​തോ​മ​സ് എ​ന്ന ജോ​ജി. വെ​ങ്കോ​ട്ട സെ​ന്‍റ് മേ​രീ​സ് റീ​ത്തു​പ​ള്ളി​യോ​ടു ചേ​ര്‍​ന്നു​ള്ള ജോ​ജി​യു​ടെ പു​ര​യി​ട​ത്തി​ല്‍ അ​ദ്ദേ​ഹം നി​ര്‍​മി​ച്ചു ന​ല്‍​കി​യ സ​മ​ര​പ്പ​ന്ത​ലി​ലാ​ണ് ക​ഴി​ഞ്ഞ നാ​ലു​വ​ര്‍​ഷ​മാ​യി സി​ല്‍​വ​ര്‍​ലൈ​ന്‍ സ​മ​രം ന​ട​ന്നു​വ​രു​ന്ന​ത്.
അ​ന്നു​മു​ത​ല്‍ ഇ​ന്നോ​ളം സ​മ​ര​പ​രി​പാ​ടി​ക​ള്‍​ക്കു ജോ​ജി സാ​മ്പ​ത്തി​ക സ​ഹാ​യ​വും പി​ന്തു​ണ​യും ന​ല്‍​കു​ന്നു.

ക​ഴി​ഞ്ഞ ഏ​താ​നും വ​ര്‍​ഷ​ങ്ങ​ളാ​യി ജോ​ജി കു​ടും​ബ​സ​മേ​തം യു​കെ​യി​ലാ​ണ് ജോ​ലി​യും താ​മ​സ​വും. നി​ര്‍​ദി​ഷ്ട സി​ല്‍​വ​ര്‍​ലൈ​ന്‍ പ​ദ്ധ​തി​യു​ടെ സ​ര്‍​വേ ക​ട​ന്നു​പോ​കു​ന്ന​ത് റീ​ത്തു​പ​ള്ളി​യോ​ടു ചേ​ര്‍​ന്നു​ള്ള ജോ​ജി​യു​ടെ പു​ര​യി​ട​ത്തി​ലൂ​ടെ​യാ​ണ്. 2022 മാ​ര്‍​ച്ച് 17ന് ​മാ​ട​പ്പ​ള്ളി റീ​ത്തു​പ​ള്ളി ജം​ഗ്ഷ​നി​ല്‍ സി​ല്‍​വ​ര്‍​ലൈ​ന്‍ പ്ര​തി​ഷേ​ധ​ക്കാ​രെ പോ​ലീ​സ് ക്രൂ​ര​മാ​യി മ​ര്‍​ദി​ക്കു​ക​യും ത​ന്‍റെ സ​ഹോ​ദ​രി റോ​സി​ലി​ന്‍ ഫി​ലി​പ്പി​നെ അ​ട​ക്കം പോ​ലീ​സ് മ​ര്‍​ദി​ക്കു​ക​യും ന​ടു​റോ​ഡി​ലൂ​ടെ വ​ലി​ച്ചി​ഴ​യ്ക്കു​ക​യും ചെ​യ്യു​ന്ന ഹൃ​ദ​യ​ഭേ​ദ​ക​മാ​യ കാ​ഴ്ച യു​കെ​യി​ലാ​യി​രു​ന്ന ജോ​ജി ചാ​ന​ലു​ക​ളി​ലൂ​ടെ​യാ​ണ് ക​ണ്ട​ത്.

വൈ​കാ​തെ നാ​ട്ടി​ലെ​ത്തി​യ ജോ​ജി സ​മ​ര​ത്തി​ന് എ​ല്ലാ​വി​ധ പി​ന്തു​ണ​യും പ്ര​ഖ്യാ​പി​ച്ചു. സ​മ​ര​നേ​താ​ക്ക​ളാ​യ ബാ​ബു കു​ട്ട​ന്‍​ചി​റ​യു​ടെ​യും റോ​സി​ലി​ന്‍ ഫി​ലി​പ്പി​ന്‍റെ​യും അ​ഭി​പ്രാ​യ​പ്ര​കാ​രം ത​ന്‍റെ പു​ര​യി​ട​ത്തി​ന്‍റെ ക​ണ്ണാ​യ ഭാ​ഗം സ്ഥി​രം സ​മ​ര​പ്പ​ന്ത​ല്‍ നി​ര്‍​മി​ക്കു​ന്ന​തി​നാ​യി വി​ട്ടു​ന​ല്‍​കി. ക​ഴി​ഞ്ഞ​ദി​വ​സം ന​ട​ന്ന നാ​ലാം​വാ​ര്‍​ഷി​ക ച​ട​ങ്ങി​ല്‍ പ​ങ്കെ​ടു​ത്ത് അ​ദ്ദേ​ഹം ആ​ശം​സ​യും നേ​ര്‍​ന്നു.

അ​ധി​കാ​ര​ത്തി​ല്‍ വ​രു​ന്ന സ​ര്‍​ക്കാ​ര്‍ സി​ൽ​വ​ര്‍ ലൈ​ന്‍ പ​ദ്ധ​തി റ​ദ്ദു ചെ​യ്യു​മെ​ന്നും സ​മ​ര​ക്കാ​ര്‍​ക്കെ​തി​രേ എ​ടു​ത്തി​രി​ക്കു​ന്ന കേ​സു​ക​ള്‍ പി​ന്‍​വ​ലി​ക്കു​മെ​ന്നും ഉ​റ​ച്ചു വി​ശ്വ​സി​ക്കു​ന്ന​താ​യി ജോ​ജി​യും സ​മ​ര​നാ​യി​ക റോ​സി​ലി​ന്‍ ഫി​ലി​പ്പും പ്ര​ത്യാ​ശ പ്ര​ക​ടി​പ്പി​ച്ചു. പ​ദ്ധ​തി പി​ന്‍​വ​ലി​ച്ച​ശേ​ഷ​മേ പ​ന്ത​ല്‍ പൊ​ളി​ക്കൂ എ​ന്നും ഇ​വ​ര്‍ പ​റ​ഞ്ഞു.

  • ബെന്നി ചിറയിൽ

Related posts

Leave a Comment