ഫ​യ​ർ​ഫോ​ഴ്സി​ൽ വി​ളി​ച്ച് ക​ബ​ളി​പ്പി​ക്കു​ന്ന​താ​യി പ​രാ​തി;  ലാന്‍റ്ഫോണിൽ വിളിച്ചശേഷം മിണ്ടാതിരിക്കും; ഒരു ദിവസം  15 ല​ധി​കം ഫോ​ൺ ഇങ്ങനെ വരാറുണ്ടെന്ന് ജീവനക്കാർ

ച​വ​റ : ഫ​യ​ർ​ഫോ​ഴ്സി​ന്‍റെ ഫോ​ണി​ൽ വി​ളി​ച്ച് ക​ബ​ളി​പ്പി​ക്കു​ന്ന​താ​യി പ​രാ​തി. ച​വ​റ ഫ​യ​ർ​ഫോ​ഴ്സി​ന്‍റെ ലാ​ൻ​ഡ് ഫോ​ണി​ൽ വി​ളി​ച്ചാ​ണ് ദു​രു​പ​യോ​ഗം ചെ​യ്യു​ന്ന​ത്.  ക​ഴി​ഞ്ഞ ഒ​രാ​ഴ്ച്ച​യാ​യി പ​ക​ലും രാ​ത്രി​യും മൊ​ബൈ​ലി​ൽ നി​ന്നും ഫോ​ൺ ചെ​യ്തി​ട്ട് മി​ണ്ടാ​തി​രി​ക്കും. ഈ ​സ​മ​യ​ങ്ങ​ളി​ൽ അ​ടി​യ​ന്ത​ര ഫോ​ൺ വ​ന്നാ​ൽ എ​ടു​ക്കാ​ൻ പ​റ്റാ​ത്ത സാ​ഹ​ച​ര്യം ഉ​ണ്ടാ​കു​മെ​ന്ന് ജീ​വ​ന​ക്കാ​ർ പ​റ​യു​ന്നു.

ഒ​രേ ന​മ്പ​രി​ൽ നി​ന്നും രാ​ത്രി 11 നും ​ഒ​ന്നി​നും ഇ​ട​യി​ലും പ​ക​ൽ സ​മ​യ​ത്തു​മാ​യി 15 ല​ധി​കം ഫോ​ൺ വി​ളി​ക​ൾ ക​ബ​ളി​പ്പി​ച്ച് വി​ളി​ക്കാ​റു​ണ്ട്. വി​ളി​ച്ച ന​മ്പ​രി​ൽ തി​രി​ച്ച് വി​ളി​ച്ചാ​ൽ എ​ടു​ക്കാ​റു​മി​ല്ലെ​ന്ന് ഫ​യ​ർ​ഫോ​ഴ്സ് അ​ധി​കൃ​ത​ർ പ​റ​ഞ്ഞു. ഇ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഫ​യ​ർ​ഫോ​ഴ്സ് ച​വ​റ പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കി. പ​രാ​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ പോ​ലീ​സ് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു.

Related posts