ശി​വപു​ര​ത്ത് വാ​ഹ​ന​ങ്ങ​ൾ ക​ത്തി​ന​ശി​ച്ച സം​ഭ​വം;പോലീസ് അ​ന്വേ​ഷ​ണം തു​ട​ങ്ങി

മ​ട്ട​ന്നൂ​ർ: ശി​വ​പു​ര​ത്ത് ദു​രൂ​ഹ സാ​ഹ​ച​ര്യ​ത്തി​ൽ വാ​ഹ​ന​ങ്ങ​ൾ ക​ത്തി​ന​ശി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി​യ സം​ഭ​വ​ത്തി​ൽ മാ​ലൂ​ർ പോ​ലീ​സ് കേ​സെ​ടു​ത്ത് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു. മാ​ലൂ​ർ സ്വ​ദേ​ശി കെ.​റ​ഷീ​ദി​ന്‍റെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള ലു​വി എ​ർ​ത്ത് മൂ​വേ​ർ​സി​ന്‍റെ മി​നി​ലോ​റി​യും ഹി​റ്റാ​ച്ചി​യു​മാ​ണ് ക​ത്തി ന​ശി​ച്ച​ത്.

ജോ​ലി ക​ഴി​ഞ്ഞ​തി​ന് ശേ​ഷം വ്യാ​ഴാ​ഴ്ച രാ​ത്രി ശി​വ​പു​രം – മാ​ലൂ​ർ റോ​ഡി​ൽ ല​ക്ഷം വീ​ട് കോ​ള​നി​ക്ക് സ​മീ​പം റോ​ഡ​രി​കി​ൽ നി​ർ​ത്തി​യി​ട്ട​താ​യി​രു​ന്നു ലോ​റി​യും ഹി​റ്റാ​ച്ചി​യും. ഇ​ന്ന​ലെ പു​ല​ർ​ച്ചെ മൂ​ന്ന​ര​യോ​ടെ വാ​ഹ​നം കാ​ത്തു​ന്ന​ത് ശ്ര​ദ്ധ​യി​ൽ​പ്പെ​ട്ട സ​മീ​പ​ത്തെ ക്വാ​ർ​ട്ടേ​ഴ്സി​ൽ താ​മ​സി​ക്കു​ന്ന​വ​രാ​ണ് ഫ​യ​ർ​ഫോ​ഴ്സി​ലും മാ​ലൂ​ർ പോ​ലീ​സി​ലും വി​വ​രം ന​ൽ​കി​യ​ത്.

മ​ട്ട​ന്നൂ​രി​ൽ നി​ന്നെ​ത്തി​യ അ​ഗ്‌​നി​ശ​മ​ന വി​ഭാ​ഗ​മാ​ണ് തീ​യ​ണ​ച്ച​ത്. മി​നി ലോ​റി​യി​ൽ ക​യ​റ്റി വ​ച്ച​താ​യി​രു​ന്നു ഹി​റ്റാ​ച്ചി. ഇ​രു​വാ​ഹ​ന​ങ്ങ​ളും ഭാ​ഗി​ക​മാ​യി ക​ത്തി ന​ശി​ച്ചു. നി​ർ​ത്തി​യി​ട്ട സ്ഥ​ല​ത്ത് നി​ന്നു ലോ​റി റോ​ഡി​ലേ​ക്ക് മാ​റ്റി​യ നി​ല​യി​ലാ​യി​രു​ന്നു. വാ​ഹ​ന​ങ്ങ​ൾ ക​ത്തി​യ​താ​ണോ ക​ത്തി​ച്ച​താ​ണോ​യെ​ന്നു അ​റി​യി​ല്ലെ​ന്നും പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കി​യ​താ​യും ഉ​ട​മ റ​ഷീ​ദ് പ​റ​ഞ്ഞു. വാ​ഹ​ന​ങ്ങ​ൾ നി​ർ​ത്തി​യി​ട്ട പ്ര​ദേ​ശ​ത്തു​ള്ള സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ൾ പോ​ലീ​സ് പ​രി​ശോ​ധി​ച്ചു വ​രി​ക​യാ​ണ്.

Related posts