പ​ശ്ചി​മേ​ഷ്യ​ൻ യു​ദ്ധം: കു​പ്പി വെ​ള്ള​ത്തി​ന് വി​ല​യേ​റും

ന്യൂ​ഡ​ൽ​ഹി: പ​ശ്ചി​മേ​ഷ്യ​ൻ യു​ദ്ധം രാ​ജ്യ​ത്ത് വി​ല​ക്ക​യ​റ്റ​ത്തി​ന് വ​ഴി​യൊ​രു​ക്കു​മെ​ന്ന സൂ​ച​ന​ക​ൾ ന​ല്കി​ത്തു​ട​ങ്ങി. യു​ദ്ധ​ത്തെ​ത്തു​ട​ർ​ന്ന് പ്ലാ​സ്റ്റി​ക് കു​പ്പി​ക​ളു​ടെ​യും അ​ട​പ്പു​ക​ളു​ടെ​യും വി​ല കു​ത്ത​നെ ഉ​യ​ർ​ന്ന​തോ​ടെ ഇ​ന്ത്യ​യി​ൽ കു​പ്പി​വെ​ള്ള​ത്തി​ന്‍റെ വി​ല വ​ർ​ധി​ച്ചു.

കു​പ്പി​വെ​ള്ള​ത്തി​ന് 11 ശ​ത​മാ​നം വി​ല വ​ർ​ധി​ച്ചു. ഇ​തോ​ടെ ജി​എ​സ്ടി പ​രി​ഷ്ക​രി​ച്ച​പ്പോ​ൾ കു​പ്പി​വെ​ള്ള​ത്തി​ന്‍റെ ജി​എ​സ്ടി 18 ശ​ത​മാ​ന​ത്തി​ൽ നി​ന്ന് 5 ശ​ത​മാ​ന​മാ​യി കു​റ​ച്ചി​രു​ന്നു. യു​ദ്ധ പ​ശ്ചാ​ത്ത​ല​ത്തി​ൽ ജി​എ​സ്ടി​യി​ൽ ഉ​ണ്ടാ​യ വി​ല​ക്കു​റ​വി​ന്‍റെ നേ​ട്ടം ഇ​ല്ലാ​താ​കും.

അ​ഞ്ചു ബി​ല്യ​ണ്‍ ഡോ​ള​ർ മൂ​ല്യ​മു​ള്ള ഇ​ന്ത്യ​ൻ കു​പ്പി​വെ​ള്ള വി​പ​ണി​യി​ൽ ബി​സ്‌​ലേ​രി, കൊ​ക്ക​ക്കോ​ള, പെ​പ്സി, റി​ല​യ​ൻ​സ്, ടാ​റ്റ എ​ന്നീ ക​ന്പ​നി​ക​ൾ ത​മ്മി​ലു​ള്ള മ​ത്സ​ര​മാ​ണ്. പ്ലാ​സ്റ്റി​ക് കു​പ്പി​ക​ൾ നി​ർ​മി​ക്കാ​ൻ ആ​വ​ശ്യ​മാ​യ പോ​ളി​മ​റു​ക​ളു​ടെ വി​ല പ​ശ്ചി​മേ​ഷ്യ​ൻ യു​ദ്ധം തു​ട​ങ്ങി​യ ശേ​ഷം ഉ​യ​ർ​ന്ന​താ​ണ് കു​പ്പി​വെ​ള്ള വി​പ​ണി​യെ പ്ര​തി​സ​ന്ധി​യി​ലാ​ക്കി​യ​ത്.

രാ​ജ്യ​ത്തെ കു​പ്പി​വെ​ള്ള മാ​ർ​ക്ക​റ്റി​ന്‍റെ മൂ​ന്നി​ലൊ​ന്ന് സ്വ​ന്ത​മാ​യു​ള്ള ബി​സ‌്‌‌​ലേ​രി 12 ബോ​ട്ടി​ലു​ക​ളു​ള്ള ഒ​രു ലി​റ്റ​റി​ന്‍റെ ബോ​ക്സി​ന്‍റെ വി​ല 216 രൂ​പ​യി​ൽ നി​ന്ന് 240 രൂ​പ​യാ​യി വ​ർ​ധി​പ്പി​ച്ചു. മ​റ്റ് മു​ൻ​നി​ര ക​ന്പ​നി​ക​ളും സ​മാ​ന പാ​ത​യി​ലാ​ണ്.

യു​ദ്ധ​ത്തെ​ത്തു​ട​ർ​ന്ന് എ​ണ്ണ​വി​ല വ​ർ​ധി​ച്ച​ത് പ്ലാ​സ്റ്റി​ക് കു​പ്പി നി​ർ​മി​ക്കാ​ൻ ആ​വ​ശ്യ​മാ​യ വ​സ്തു​ക്ക​ളു​ടെ വി​ല 50 ശ​ത​മാ​നം വ​ർ​ധി​ച്ച് കി​ലോ​യ്ക്ക് 170 രൂ​പ​യാ​യി ഉ​യ​ർ​ന്നു. കു​പ്പി​യു​ടെ അ​ട​പ്പു​ക​ളു​ടെ വി​ല ഇ​ര​ട്ടി​യ​ല​ധി​കം വ​ർ​ധി​ച്ച് ഒ​ന്നി​ന് 0.45 രൂ​പ​യി​ലെ​ത്തി. കൂ​ടാ​തെ കാ​ർ​ഡ്ബോ​ർ​ഡ് ബോ​ക്സു​ക​ൾ, ലേ​ബ​ലു​ക​ൾ, ഒ​ട്ടി​ക്കാ​ൻ ഉ​പ​യോ​ഗി​ക്കു​ന്ന ടേ​പ്പു​ക​ൾ എ്ന്നി​വ​യ്ക്കും ചെ​ല​വ് വ​ർ​ധി​ച്ചു.

Related posts

Leave a Comment