Set us Home Page

അന്ന് ഷൂട്ടിംഗ് നടക്കില്ലെന്നാണ് കരുതിയത്. എല്ലാവരും ആകെ ടെന്‍ഷനിലായി; പക്ഷേ മമ്മൂക്ക പറഞ്ഞു, ഷൂട്ടിംഗ് മുടങ്ങണ്ട, നമുക്ക് തുടരാമെന്ന്; ആ സമയത്തെ മമ്മുക്കയുടെ മനസ്സാന്നിധ്യം അത്ഭുതപ്പെടുത്തിയെന്ന് സേതു…

സേതു സംവിധാനം ചെയ്യുന്ന മമ്മൂട്ടിയുടെ ഏറ്റവും പുതിയചിത്രമാണ് കുട്ടനാടന്‍ ബ്ലോഗ്. ചിത്രത്തിന്റെ രസകരമായ വിശേഷങ്ങള്‍ ഒരു പ്രമുഖ മാധ്യമത്തോട് സംവിധായകന്‍ പങ്കുവച്ചിരിക്കുകയാണ് ഇപ്പോള്‍. ഷൂട്ടിംഗിനിടെ ഉണ്ടായ അപകടത്തെ കുറിച്ചും സേതു വ്യക്തമാക്കി. ഷൂട്ടിംഗിനിടെയുണ്ടായ അപകടത്തില്‍ മമ്മൂക്കയുടെ മനസ്സാന്നിധ്യം അത്ഭുതപ്പെടുത്തിയെന്നും സേതു പറയുന്നു.

”മമ്മൂക്ക ബുള്ളറ്റില്‍ വരുന്ന രംഗം ചിത്രീകരിക്കുകയാണ്. ഷാഹിന്‍ സിദ്ദിഖ്, ഗ്രിഗറി എന്നിവര്‍ മമ്മൂക്കക്ക് പിന്നില്‍ മറ്റൊരു ബൈക്കില്‍. പെട്ടെന്ന് ഇവരുടെ ബൈക്ക് അപകടത്തില്‍പ്പെട്ടു. ഇരുവരും റോഡില്‍ വീണു. മമ്മൂക്ക ഇറങ്ങിച്ചെന്ന് ഇരുവരെയും പിടിച്ചെഴുന്നേല്‍പ്പിച്ചു. ആശുപത്രിയില്‍ കൊണ്ടുപോകാന്‍ പറഞ്ഞു. അന്ന് ഷൂട്ടിങ് നടക്കില്ലെന്നാണ് കരുതിയത്. എല്ലാവരും ആകെ ടെന്‍ഷനിലായി. പക്ഷേ മമ്മൂക്ക പറഞ്ഞു, ഷൂട്ടിംഗ് മുടങ്ങണ്ട, നമുക്ക് തുടരാമെന്ന്. ആ സമയത്തെ മമ്മൂക്കയുടെ മനസ്സാന്നിധ്യം അത്ഭുതപ്പെടുത്തി. പിന്നീട് ഷാഹിനെയും ഗ്രിഗറിയെയും ഒഴിവാക്കി ആ സീന്‍ മാറ്റിയെഴുതിയാണ് ചിത്രീകരിച്ചത്.”

”വള്ളത്തിലും ബോട്ടിലുമൊക്കെയായി നിരവധി രംഗങ്ങളുണ്ടായിരുന്നു. ഷര്‍ട്ടിടാതെ മമ്മൂക്കയെ വെള്ളത്തിലിറക്കണമെന്ന് വലിയ ആഗ്രഹമായിരുന്നു. പക്ഷേ പറയാന്‍ പേടിയായിരുന്നു, അതുകൊണ്ട് പറഞ്ഞില്ല.” പെട്ടെന്നൊരു ദിവസം മമ്മൂക്ക പറഞ്ഞു,”കുട്ടനാട് ആയതുകൊണ്ട് ഒന്ന് വെള്ളത്തിലിറങ്ങാം എന്നൊക്കെ കരുതിയതാണ്. ഇതിപ്പോ വള്ളത്തിലും ബോട്ടിലും മാത്രമാണല്ലോ”. മമ്മൂക്ക മനസ്സ് വായിച്ചപോലെയാണ് തോന്നിയത്. പറയാന്‍ പേടിച്ച ആ രംഗങ്ങള്‍ ഒടുവില്‍ മമ്മൂക്കയുടെ ആവശ്യപ്രകാരം ചിത്രീകരിക്കുകയായിരുന്നു.” സേതു പറഞ്ഞു. കുടുംബപ്രേക്ഷകരെയാണ് സിനിമ മുഖ്യമായും ലക്ഷ്യം വയ്ക്കുന്നത്.

രാഷ്ട്രദീപിക വാര്‍ത്തകള്‍ ഫേസ്ബുക്കില്‍ പിന്തുടരാന്‍ ഞങ്ങളുടെ പേജ് ലൈക്ക് ചെയ്യൂ...

https://www.facebook.com/RashtraDeepika/

LATEST NEWS