മൂന്ന് ശീലങ്ങൾ, ലൈഫ് അറ്റ് 111 ! ദീർഘായുസ് നേടാൻ ലൂ​യി​സ് കാ​നോയുടെ മൂന്ന് ജീവിതരഹസ്യങ്ങൾ

ത​ന്‍റെ ദീ​ർ​ഘാ​യു​സി​നും ആ​രോ​ഗ്യ​ക​ര​മാ​യ ജീ​വി​ത​ത്തി​നും സ​ഹാ​യി​ച്ച ര​ഹ​സ്യ​ങ്ങ​ൾ പ​ങ്കു​വ​ച്ച് 111കാ​ര​നാ​യ ലൂ​യി​സ് കാ​നോ. 1914 ഡി​സം​ബ‌​ർ ഒ​മ്പ​തി​ന് കൊ​ളം​ബി​യ​യി​ൽ ജ​നി​ച്ച അ​ദ്ദേ​ഹം ഇ​പ്പോ​ൾ ന്യൂ​ജേ​ഴ്സി​യി​ലെ ലി​ൻ​ഡ​നി​ലാ​ണ് താ​മ​സി​ക്കു​ന്ന​ത്. ക​ഴി​ഞ്ഞ വ​ർ​ഷം ഡി​സം​ബ​റി​ലാ​ണ് അ​ദ്ദേ​ഹ​ത്തി​ന്‍റെ പ്രാ​യം ഔ​ദ്യോ​ഗി​ക​മാ​യി പ്ര​ഖ്യാ​പി​ച്ച​ത്.
ലൂ​യി​സ് കാ​നോ ലോ​ക​ത്തെ ഏ​റ്റ​വും പ്രാ​യം കൂ​ടി​യ ആ​ളു​ക​ളി​ൽ ഒ​രാ​ളാ​ണെ​ന്നാ​ണ് റി​പ്പോ​ർ​ട്ടു​ക​ൾ.

കൊ​ളം​ബി​യ​ൻ ആ​ർ​മി​യി​ൽ സേ​വ​ന​മ​നു​ഷ്ഠി​ച്ച ലൂ​യി​സ് കാ​നോ പി​ന്നീ​ട് ഗ്രാ​മീ​ണ സ​മൂ​ഹ​ങ്ങ​ളെ ബ​ന്ധി​പ്പി​ക്കു​ന്ന ഒ​രു ബ​സ് ക​മ്പ​നി സ്ഥാ​പി​ച്ചു. അ​മേ​രി​ക്ക​യി​ൽ ഒ​രു ജീ​വി​തം കെ​ട്ടി​പ്പ​ടു​ക്കു​ക​യെ​ന്ന​താ​ണ് ത​ന്‍റെ ജീ​വി​ത​ത്തി​ലെ ഏ​റ്റ​വും വ​ലി​യ നേ​ട്ട​മാ​യി കാ​ണു​ന്നു​തെ​ന്നും അ​ദേ​ഹം വെ​ളി​പ്പെ​ടു​ത്തി. ജീ​വി​ത​ത്തി​ൽ വ‌​ർ​ഷ​ങ്ങ​ളാ​യി പി​ന്തു​ട​രു​ന്ന മൂ​ന്ന് ശീ​ല​ങ്ങ​ൾ കൊ​ണ്ടാ​ണ് ദീ​ർ​ഘാ​യു​സ് ല​ഭി​ച്ച​തെ​ന്നും ലൂ​യി​സ് കാ​നോ പ​ങ്കു​വ​ച്ചു.

മ​ദ്യം, പു​ക​യി​ല തു​ട​ങ്ങി​യ ല​ഹ​രി​പ​ദാ​ർ​ത്ഥ​ങ്ങ​ൾ ഒ​ഴി​വാ​ക്കി​യി​രു​ന്നു. ജീ​വി​ത​ത്തി​ലു​ട​നീ​ളം അ​ദ്ദേ​ഹം ഒ​രി​ക്ക​ലും പു​ക​വ​ലി​ക്കു​ക​യോ മ​ദ്യം ഉ​പ​യോ​ഗി​ക്കു​ക​യോ ചെ​യ്തി​ട്ടി​ല്ല. ഉ​റ​ക്ക​ത്തി​ന് മു​ൻ​ഗ​ണ​ന ന​ൽ​കി. ലൂ​യി​സ് കാ​നോ എ​പ്പോ​ഴും ന​ല്ല ഉ​റ​ക്ക​ത്തി​ന് പ്രാ​ധാ​ന്യം ന​ൽ​കി. എ​ല്ലാ​വ​രോ​ടും ന​ന്നാ​യി പെ​രു​മാ​റി.

ഭ​ക്ഷ​ണ​ത്തി​ൽ കൂ​ടു​ത​ലും പ​ച്ച​ക്ക​റി​ക​ളാ​ണ് ലൂ​യി​സ് കാ​നോ ഉ​ൾ​പ്പെ​ടു​ത്താ​റു​ള്ള​ത്. പ​തി​വാ​യി ബീ​ൻ​സ്, മു​ള​ക്, അ​വോ​ക്കാ​ഡോ, ഉ​ള്ളി എ​ന്നി​വ​യാ​ണ് പ്ര​ധാ​ന​മാ​യും ക​ഴി​ക്കാ​റു​ള്ള​ത്. 105 വ​യ​സു​വ​രെ അ​ദ്ദേ​ഹം പൂ​ന്തോ​ട്ട​പ​രി​പാ​ല​ന​ത്തി​ലും മീ​ൻ​പി​ടു​ത്ത​ത്തി​ലും സ​ജീ​വ​മാ​യി​രു​ന്നു. ത​ന്‍റെ ദീ​ർ​ഘാ​യു​സി​ന് കു​ടും​ബ​ത്തി​നും ഏ​റെ പ​ങ്കു​ണ്ടെ​ന്നാ​ണ് ലൂ​യി​സ് കാ​നോ പ​റ​യു​ന്ന​ത്. പ​ത്തു​മ​ക്ക​ളി​ൽ ര​ണ്ടു പേ​രു​ക്കു​ട്ടി​ക​ൾ​ക്കൊ​പ്പ​മാ​ണ് അ​ദ്ദേ​ഹം ഇ​പ്പോ​ൾ താ​മ​സി​ക്കു​ന്ന​ത്. 2004ൽ ​ആ​ണ് ലൂ​യി​സ് കാ​നോ​യു​ടെ ഭാ​ര്യ മ​രി​ച്ച​ത്.

Related posts

Leave a Comment