കോ​ട്ട​യം -എ​റ​ണാ​കു​ളം റോ​ഡി​ലെ‘വഴിവാണിഭം ഒഴിവാക്കണം’; ഗ​താ​ഗ​ത കു​രു​ക്കി​നും അ​പ​ക​ട​ങ്ങ​ൾ​ക്കും ഇട​യാ​ക്കു​ന്ന​താ​യി  വ്യാപക പരാതി


ത​ല​യോ​ല​പ്പ​റ​ന്പ്: കോ​ട്ട​യം -എ​റ​ണാ​കു​ളം റോ​ഡി​ൽ ത​ല​യോ​ല​പ​റ​ന്പ് പ​ള്ളി​ക്ക​വ​ല മു​ത​ൽ കാ​ർ​ണി​വ​ൽ തി​യേ​റ്റ​ർ വ​രെ​യു​ള്ള ഭാ​ഗ​ത്തെ വ​ഴി​വാ​ണി​ഭം ഗ​താ​ഗ​ത കു​രു​ക്കി​നും അ​പ​ക​ട​ങ്ങ​ൾ​ക്കു​മി​ട​യാ​ക്കു​ന്ന​താ​യി പ​രാ​തി.

ഗ​താ​ഗ​ത തി​ര​ക്കേ​റി​യ പ്ര​ധാ​ന നി​ര​ത്തി​ന്‍റെ ഓ​ര​ത്ത് ഇ​തി​ന​കം പ​ത്തോ​ളം ക​ട​ക​ളാ​ണു ഉ​യ​ർ​ന്നി​ട്ടു​ള്ള​ത്. ദി​വ​സേ​ന പു​തി​യ ക​ട​ക​ൾ ഉ​യ​ർ​ന്നു വ​രു​ന്ന​താ​യും പ്ര​ദേ​ശ​വാ​സി​ക​ൾ ആ​രോ​പി​ക്കു​ന്നു.

ക​ട​ക​ൾ​ക്ക് പു​റ​മെ ഈ ​ഭാ​ഗ​ത്ത് അ​ന​ധി​കൃ​ത വാ​ഹ​ന പാ​ർ​ക്കിം​ഗും വ​ർ​ധി​ച്ചു​വ​രി​ക​യാ​ണ്. എ​റ​ണാ​കു​ളം, തൊ​ടു​പു​ഴ, കോ​ട്ട​യം ഭാ​ഗ​ങ്ങ​ളി​ലേ​ക്കു നൂ​റു ക​ണ​ക്കി​നു വാ​ഹ​ന​ങ്ങ​ൾ ക​ട​ന്നു പോ​കു​ന്ന ഈ ​റോ​ഡി​ൽ അ​പ​ക​ട​ങ്ങ​ളും പ​തി​വാ​കു​ക​യാ​ണ്.

ഇ​ന്ന് തി​യേ​റ്റ​റു​ക​ൾ തു​റ​ക്കു​ന്ന​തോ​ടെ ഈ ​റൂ​ട്ടി​ൽ ഗ​താ​ഗ​ത തി​ര​ക്കു വ​ർ​ധി​ക്കും. തി​യേ​റ്റ​റി​ൽ വ​രു​ന്ന​വ​രി​ൽ കു​റെ​യാ​ൾ​ക്കാ​രും വാ​ഹ​ന​ങ്ങ​ൾ പാ​ത​യോ​ര​ങ്ങ​ളി​ലാ​ണ് പാ​ർ​ക്കു ചെ​യ്യു​ന്ന​ത്.

കാ​ർ​ണി​വ​ൽ തി​യേ​റ്റ​റി​നും പ​ള്ളി​ക്ക​വ​ല​യ്ക്കു​മി​ട​യി​ൽ ഉ​ണ്ടാ​യ വാ​ഹ​ന അ​പ​ക​ട​ങ്ങ​ളി​ൽ നി​ര​വ​ധി പേ​രു​ടെ ജീ​വ​ൻ പൊ​ലി​ഞ്ഞി​ട്ടു​ണ്ട്. തി​യേ​റ്റ​റി​ൽ നി​ന്നു സി​നി​മ ക​ഴി​ഞ്ഞു വാ​ഹ​ന​ത്തി​ൽ പു​റ​ത്തേ​ക്കി​റ​ങ്ങി​യ​വ​ർ ത​ന്നെ വാ​ഹ​ന അ​പ​ക​ട​ത്തി​ൽ മ​ര​ണ​പ്പെ​ട്ടി​ട്ടു​ണ്ട്.

ഏ​താ​നും വ​ർ​ഷ​ങ്ങ​ൾ​ക്കു മു​ന്പ് പു​ല​ർ​ച്ചെ പോ​ലി​സ് ജീ​പ്പ് പെ​ട്ടി​ക്ക​ട​യി​ലേ​ക്കു ഇ​ടി​ച്ചു ക​യ​റി വാ​ഹ​ന​ത്തി​നു ത​ക​രാ​റു സം​ഭ​വി​ച്ചി​രു​ന്നു.
കോ​വി​ഡി​നെ തു​ട​ർ​ന്ന് തൊ​ഴി​ൽ മേ​ഖ​ല​യി​ലു​ണ്ടാ​യ സ്തം​ഭ​ന​മാ​ണ് വ​ഴി​യോ​ര​ത്തെ​ത്തി വി​വി​ധ ക​ച്ച​വ​ട​ങ്ങ​ളി​ലേ​ർ​പ്പെ​ടാ​ൻ ആ​ളു​ക​ളെ പ്രേ​രി​പ്പി​ക്കു​ന്ന​തെ​ന്ന് പ​റ​യ​പ്പെ​ടു​ന്നു.

ഗ​താ​ഗ​ത ത​ട​സ​മൊ​ഴി​വാ​ക്കാ​ൻ വ​ഴി​വാ​ണി​ഭ​ക്കാ​രെ അ​നു​യോ​ജ്യ​മാ​യ മ​റ്റു സ്ഥ​ല​ങ്ങ​ളി​ലേ​ക്ക് മാ​റ്റാ​ൻ പ​ഞ്ചാ​യ​ത്ത് അ​ധി​കൃ​ത​ർ ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്നാ​ണ് നാ​ട്ടു​കാ​രു​ടെ ആ​വ​ശ്യം.

Related posts

Leave a Comment