സ്കൂളിന് സമീപം ടിപ്പർ ലോറിയും കെഎസ്ആർടിസിയും കൂട്ടിയിടിച്ചു; ഇടിയുടെ ആഘാതത്തിൽ തെറിച്ച ബസ്ഡ്രൈവറെ യാത്രക്കാരി പിടിച്ചു നിർത്തി; രണ്ടു പേർക്കു പരിക്ക്

ത​ല​യോ​ല​പ്പ​റ​ന്പ്: ടി​പ്പ​ർ ലോ​റി​യും കെഎസ്ആ​ർ​ടി​സി ബ​സും കു​ട്ടി​യി​ടി​ച്ചു​ണ്ടാ​യ അ​പ​ക​ട​ത്തി​ൽ ബ​സ് ഡ്രൈ​വ​ർ​ക്കും യാ​ത്ര​ക്കാ​രി​യ്ക്കും പ​രി​ക്കേ​റ്റു. ടി​പ്പ​ർ ലോ​റി​യു​മാ​യി കൂ​ട്ടി​യി​ടി​ച്ച​തി​ന്‍റെ ആ​ഘാ​ത​ത്തി​ൽ ബ​സി​ന്‍റെ ഡോ​ർ തു​റ​ന്നു ഡ്രൈ​വ​ർ പു​റ​ത്തേ​ക്കു തെ​റി​ച്ചു ടി​പ്പ​ർ ലോ​റി​യു​ടെ അ​ടി​യി​ൽ അ​ക​പ്പെ​ടാ​തി​രു​ന്ന​ത് ബ​സി​ലു​ണ്ടാ​യി​രു​ന്ന സ്ത്രീ ​പി​ടി​ച്ച​തു​കൊ​ണ്ടാ​യി​രു​ന്നു.

നി​സാ​ര പ​രി​ക്കേ​റ്റ ബ​സ് ഡ്രൈ​വ​റെ വൈ​ക്കം താ​ലു​ക്ക് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. ഇ​ന്നു രാ​വി​ലെ 7.30ന് ​ത​ല​യോ​ല​പ്പ​റ​ന്പ് വ​ട​യാ​ർ യു​പി സ്കൂ​ളി​നു സ​മീ​പ​ത്തെ വ​ള​വി​ലാ​യി​രു​ന്നു അ​പ​ക​ടം. അ​മി​ത വേ​ഗ​ത്തി​ൽ എ​ത്തി​യ ടി​പ്പ​ർ ലോ​റി​യി​ൽ ഇ​ടി​ക്കാ​തി​രി​ക്കാ​ൻ ബ​സ് വെ​ട്ടി​ച്ചു മാ​റ്റാ​ൻ ഡ്രൈ​വ​ർ ശ്ര​മി​ച്ചെ​ങ്കി​ലും ലോ​റി​യു​മാ​യി കൂ​ട്ടി​യി​ടി​ച്ച​ശേ​ഷം വൈ​ദ്യു​തി പോ​സ്റ്റി​ൽ ഇ​ടി​ച്ചാ​ണ് ബ​സ് നി​ന്ന​ത്.

ബ​സ് വൈ​ക്ക​ത്തു​നി​ന്നു കോ​ട്ട​യ​ത്തേ​ക്കും ടി​പ്പ​ർ ലോ​റി വൈ​ക്കം ഭാ​ഗ​ത്തേ​ക്കും വ​രി​ക​യാ​യി​രു​ന്നു. അ​പ​ക​ട​ത്തെ തു​ട​ർ​ന്ന് വൈ​ക്ക​ത്തു​നി​ന്നു ഫ​യ​ർ​ഫോ​ഴ്സെ​ത്തി വാ​ഹ​ന​ങ്ങ​ൾ നീ​ക്കി​യാ​ണ് ഗ​താ​ഗ​ത ത​ട​സ​മൊ​ഴി​വാ​ക്കി​യ​ത്. ത​ല​യോ​ല​പ്പ​റ​ന്പ് പോ​ലീ​സ് മേ​ൽ​ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ച്ചു.

Related posts

Leave a Comment