ഹോ​ട്ട​ലി​ല്‍ ഭ​ക്ഷ​ണം ക​ഴി​ച്ച ശേ​ഷം കാ​ശു കൊ​ടു​ക്കാ​തെ ഇ​റ്റാ​ലി​യ​ന്‍ പൗ​ര​ന്മാ​ര്‍ മു​ങ്ങി​ ! ലോ​ക​ത്തി​നു മു​മ്പി​ല്‍ നാ​ണം​കെ​ട്ട് ഇ​റ്റ​ലി

അ​ല്‍​ബേ​നി​യ സ​ന്ദ​ര്‍​ശി​ക്കാ​നെ​ത്തി​യ നാ​ല് ഇ​റ്റാ​ലി​യ​ന്‍ പൗ​ര​ന്‍​മാ​ര്‍ ഹോ​ട്ട​ല്‍​ബി​ല്ല് കൊ​ടു​ക്കാ​തെ മു​ങ്ങി​യ​തോ​ടെ ലോ​ക​ത്തി​ന് മു​ന്നി​ല്‍ നാ​ണം കെ​ട്ട് തൊ​ലി​യു​രി​ഞ്ഞ് ഇ​റ്റ​ലി.

ഇ​റ്റാ​ലി​യ​ന്‍ പ്ര​ധാ​ന​മ​ന്ത്രി ജോ​ര്‍​ജി​യ മെ​ലോ​ണി അ​ല്‍​ബേ​നി​യ​യി​ല്‍ സ​ന്ദ​ര്‍​ശ​ന​ത്തി​നെ​ത്തി​യ​പ്പോ​ഴാ​ണ് അ​ല്‍​ബേ​നി​യ​ന്‍ പ്ര​ധാ​ന​മ​ന്ത്രി, ബി​ല്ല​ട​യ്ക്കാ​തെ മു​ങ്ങി​യ വി​രു​ത​ന്‍​മാ​രെ കു​റി​ച്ച് പ​രാ​തി​പ്പെ​ട്ട​ത്.

ഉ​ട​ന്‍ ത​ന്നെ അം​ബാ​സി​ഡ​റെ വി​ളി​ച്ച ജോ​ര്‍​ജി​യ ‘ ആ ​തെ​മ്മാ​ടി​ക​ള്‍ വ​രു​ത്തി വ​ച്ച ബി​ല്ല​ട​ച്ചേ​ക്ക്’ എ​ന്ന് നി​ര്‍​ദേ​ശ​വും ന​ല്‍​കി​യെ​ന്ന് ലാ ​സ്റ്റാം​പ​യെ​ന്ന പ​ത്രം റി​പ്പോ​ര്‍​ട്ട് ചെ​യ്യു​ന്നു.

അ​ല്‍​ബേ​നി​യ​യു​മാ​യു​ള്ള ന​യ​ത​ന്ത്ര ബ​ന്ധം ത​ക​രാ​തി​രി​ക്കാ​ന്‍ ഒ​ടു​വി​ല്‍ ഇ​റ്റാ​ലി​യ​ന്‍ സ​ര്‍​ക്കാ​ര്‍ പ​ണ​മ​ട​ച്ചു.

സ​ഞ്ചാ​രി​ക​ളു​ടെ ബി​ല്ലി​ന​ത്തി​ല്‍ 80 യൂ​റോ (7245 ഇ​ന്ത്യ​ന്‍ രൂ​പ) അ​ട​ച്ചു​വെ​ന്നാ​ണ് എം​ബ​സി വെ​ളി​പ്പെ​ടു​ത്തി​യ​ത്.

വി​ദേ​ശ​ത്ത് സ​ന്ദ​ര്‍​ശ​ന​ത്തി​ന് പോ​കു​ന്ന പൗ​ര​ന്‍​മാ​ര്‍ ഇ​ത്ത​രം പ​രി​പാ​ടി​ക​ള്‍ ആ​വ​ര്‍​ത്തി​ക്ക​രു​തെ​ന്നും സ​ര്‍​ക്കാ​രി​ന് ബാ​ധ്യ​ത വ​ലി​ച്ച് വ​യ്ക്ക​രു​തെ​ന്നും വി​ദേ​ശ​കാ​ര്യ​മ​ന്ത്രാ​ല​യം ക​ര്‍​ശ​ന നി​ര്‍​ദേ​ശം ന​ല്‍​കി.

ചു​രു​ക്കം ചി​ല​ര്‍ ഉ​ത്ത​ര​വാ​ദി​ത്ത​മി​ല്ലാ​തെ പെ​രു​മാ​റു​മ്പോ​ള്‍ ത​ല​കു​നി​യു​ന്ന​ത് രാ​ജ്യ​ത്തി​ന്റെ ത​ന്നെ​യാ​ണെ​ന്ന് ഇ​റ്റാ​ലി​യ​ന്‍ കൃ​ഷി മ​ന്ത്രി​യും മെ​ലോ​ണി​യു​ടെ ബ​ന്ധു​വു​മാ​യ ഫ്രാ​ന്‍​സെ​സ്‌​കോ പ്ര​തി​ക​രി​ച്ചു.

എ​ന്നാ​ണ് ഇ​റ്റാ​ലി​യ​ന്‍ പൗ​ര​ന്‍​മാ​ര്‍ പ​ണ​മ​ട​യ്ക്കാ​തെ മു​ങ്ങി​യ​തെ​ന്ന് വ്യ​ക്ത​മ​ല്ലെ​ങ്കി​ലും നാ​ല്‍​വ​ര്‍ സം​ഘം ഭ​ക്ഷ​ണം ക​ഴി​ച്ച ശേ​ഷം ഹോ​ട്ട​ലി​ല്‍ നി​ന്ന് ഇ​റ​ങ്ങി​പ്പോ​കു​ന്ന​തി​ന്റെ വീ​ഡി​യോ സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ല്‍ വൈ​റ​ലാ​യി​രു​ന്നു.

ക​ഴി​ച്ച ഭ​ക്ഷ​ണം ന​ല്ല​താ​യി​രു​ന്നു​വെ​ന്ന് അ​ഭി​ന​ന്ദി​ച്ച ശേ​ഷ​മാ​ണ് നാ​ലു​പേ​രും പ​ണം ന​ല്‍​കാ​തെ ഇ​റ​ങ്ങി​പ്പോ​യ​തെ​ന്നും റ​സ്റ്റ​റ​ന്റി​ന്റെ ച​രി​ത്ര​ത്തി​ല്‍ ആ​ദ്യ​മാ​യാ​ണ് ഇ​ത്ത​ര​മൊ​രു അ​നു​ഭ​വം ഉ​ണ്ടാ​യ​തെ​ന്നും ഉ​ട​മ അ​ല്‍​ബേ​നി​യ​യി​ലെ ടെ​ലി​വി​ഷ​ന്‍ ചാ​ന​ലി​ന് ന​ല്‍​കി​യ അ​ഭി​മു​ഖ​ത്തി​ല്‍ വെ​ളി​പ്പെ​ടു​ത്തി​യി​രു​ന്നു. എ​ന്താ​യാ​ലും ഇ​നി ഹോ​ട്ട​ലു​ട​മ​ക​ള്‍ ഇ​റ്റാ​ലി​യ​ന്‍ ക​സ്റ്റ​മേ​ഴ്‌​സി​നെ ന​ന്നാ​യി ശ്ര​ദ്ധി​ക്കു​മെ​ന്നു​റ​പ്പ്.

Related posts

Leave a Comment