‘നല്ല ഉന്നമില്ല’… നാ​ട്ട​ക​ത്തെ പോ​ലീ​സി​ന്‍റെ വെ​ടി​വ​യ്പ് നി​ര്‍​ത്തി; ഇ​നി വെ​ടി​ അ​ടൂ​രി​ല്‍


കോ​ട്ട​യം: നാ​ട്ട​ക​ത്തെ പോ​ലീ​സി​ന്‍റെ വെ​ടി​വ​യ്പ് പ​രി​ശീ​ല​നം നി​ര്‍​ത്തി. ക​ഴി​ഞ്ഞ ശ​നി​യാ​ഴ്ച നാ​ട്ട​കം പോ​ളി​ടെ​ക്നി​ക്കി​ന് പി​ന്‍ വ​ശ​ത്തു​ള്ള ഷൂ​ട്ടിം​ഗ് പ​രി​ശീ​ല​ന കേ​ന്ദ്ര​ത്തി​ല്‍ നി​ന്നു വെ​ടി​യു​ണ്ട ഉ​ന്നം തെ​റ്റി സ​മീ​പ​ത്തെ വീ​ടി​ന്‍റെ ജ​ന​ല്‍​ചി​ല്ല് ത​ക​ര്‍​ത്തി​രു​ന്നു.

ഇ​തി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ലാ​ണ് വെ​ടി​വ​യ്പ് പ​രി​ശീ​ല​നം നി​ര്‍​ത്താ​നും വെ​ടി​യു​ണ്ട ഉ​ന്ന​തം തെ​റ്റി​യ​തു സം​ബ​ന്ധി​ച്ച് അ​ന്വേ​ഷ​ണം ന​ട​ത്താ​നും ജി​ല്ലാ​പോ​ലീ​സ് ചീ​ഫ് കെ. ​കാ​ര്‍​ത്തി​ക് തീ​രു​മാ​നി​ച്ച​ത്.

അ​ടൂ​രി​ലു​ള്ള പോ​ലീ​സ് എ.​ആ​ര്‍ ക്യാ​മ്പി​നോ​ട​നു​ബ​ന്ധി​ച്ചു​ള്ള സ്ഥ​ല​ത്ത് ഷൂ​ട്ടിം​ഗ് പ​രി​ശീ​ല​നം ന​ട​ത്താ​നും തീ​രു​മാ​ന​മാ​യി​ട്ടു​ണ്ട്.

നാ​ട്ട​ക​ത്തെ ഷൂ​ട്ടിം​ഗ് പ​രി​ശീ​ല​ന കേ​ന്ദ്ര​ത്തി​നു സ​മീ​പ​മു​ള്ള ബി​ന്ദു ന​ഗ​റി​ല്‍ സോ​ണി​യു​ടെ വീ​ടി​ന്‍റെ ജ​ന​ല്‍ ചി​ല്ലാ​ണ് ത​ക​ര്‍​ത്ത​ത്.

ഈ ​സ​മ​യം സോ​ണി​യു​ടെ മ​ക​ള്‍ മു​റി​ക്കു​ള്ളി​ല്‍ ഉ​ണ്ടാ​യി​രു​ന്നു. വ​ലി​യ ശ​ബ്ദം കേ​ട്ട് കു​ട്ടി വീ​ട്ടു​കാ​രെ വി​ളി​ച്ച​തി​നെ​ത്തു​ട​ര്‍​ന്ന് അ​മ്മ​യെ​ത്തി​യ​പ്പോ​ഴാ​ണ് വെ​ടി​യു​ണ്ട ചി​ല്ല് ത​ക​ര്‍​ത്ത് മു​റി​ക്കു​ള്ളി​ല്‍ കി​ട​ക്കു​ന്ന​ത് ക​ണ്ട​ത്.

സം​ഭ​വ​ത്തെ തു​ട​ര്‍​ന്ന് ചി​ങ്ങ​വ​നം പോ​ലീ​സി​ല്‍ വി​ളി​ച്ച​റി​യ​ച്ച​തി​നെ​ത്തു​ട​ര്‍​ന്ന് പോ​ലീ​സെ​ത്തി പ​രി​ശോ​ധ​ന ന​ട​ത്തി​യി​രു​ന്നു. ര​ണ്ട് വ​ര്‍​ഷം മു​ന്‍​പ് പ​രി​ശീ​ല​ന​ത്തി​നി​ടെ ഉ​ന്നം തെ​റ്റി വെ​ടി​യു​ണ്ട എം​സി റോ​ഡി​ല്‍ പ്ര​വ​ര്‍​ത്തി​ക്കു​ന്ന ബ​ജാ​ജ് ഷോ​റൂ​മി​ന്‍റെ വാ​തി​ലി​ലെ ഗ്ലാ​സി​ല്‍ കൊ​ണ്ടി​രു​ന്നു.

അ​ന്ന് പ​ല​രും അ​പ​ക​ട​ത്തി​ല്‍ നി​ന്നു ര​ക്ഷ​പ്പെ​ട്ട​ത് ത​ല​നാ​രി​ഴ​യ്ക്കാ​ണ്. ഇ​വി​ടു​ത്തെ പ​രി​ശീ​ല​ന കേ​ന്ദ്ര​ത്തി​നെ​തി​രെ നി​ര​വ​ധി പ​രാ​തി​ക​ള്‍ ഉ​യ​ര്‍​ന്നി​ട്ടു​ണ്ടെ​ങ്കി​ലും അ​ധി​കൃ​ത​ര്‍ അ​വ​യൊ​ക്കെ അ​വ​ഗ​ണി​ക്കു​ക​യാ​ണെ​ന്നാ​ണ് നാ​ട്ടു​കാ​രു​ടെ പ​രാ​തി.

മീ​റ്റ​റു​ക​ള്‍​ക്കു​ള്ളി​ല്‍ പോ​ളി​ടെ​ക്നി​ക്കും കോ​മ്പൗ​ണ്ടും, നി​ര​വ​ധി വീ​ടു​ക​ള്‍ തൊ​ട്ട​ടു​ത്തും സ്ഥി​തി ചെ​യ്യു​ന്ന​തി​നാ​ല്‍ അ​പ​ക​ട സാ​ധ്യ​ത ഏ​റെ​യെ​ന്നാ​ണ് നാ​ട്ടു​കാ​ര്‍ പ​റ​യു​ന്ന​ത്.

Related posts

Leave a Comment