ചെല്ലാനത്തിന് ഒരു കൈത്താങ്ങ്; മത്സ്യത്തൊഴിലാളികൾക്ക് സഹായവുമായി ഫ്ര​ഷ് ടു ​ഹോം


കൊ​​​ച്ചി: കേ​​​ര​​​ള പോ​​​ലീ​​​സി​​​ന്‍റെ ഭാ​​​ഗ​​​മാ​​​യ ജ​​​ന​​​മൈ​​​ത്രി പോ​​​ലീ​​​സ് ന​​​ട​​​ത്തു​​​ന്ന ‘അ​​​മൃ​​​തം’പ​​​ദ്ധ​​​തി​​​യും ഓ​​​ണ്‍​ലൈ​​ൻ മ​​​ത്സ്യ-​​​മാം​​​സ വി​​​ത​​​ര​​​ണ സ്ഥാ​​​പ​​​ന​​​മാ​​​യ ഫ്ര​​​ഷ് ടു ​​ഹോ​​​മും സം​​യു​​ക്ത​​മാ​​യി കോ​​വി​​ഡ് മ​​​ഹാ​​​മാ​​​രി മൂ​​​ലം വി​​​ഷ​​​മി​​​ക്കു​​​ന്ന ചെ​​​ല്ലാ​​​നം പ​​​ഞ്ചാ​​​യ​​​ത്തി​​​ലെ മ​​​ത്സ്യ​​​ത്തൊ​​​ഴി​​​ലാ​​​ളി കു​​​ടും​​​ബ​​​ങ്ങ​​​ള്‍​ക്ക് സൗ​​​ജ​​​ന്യ ഭ​​​ക്ഷ്യ​​​സാ​​​ധ​​​ന കി​​​റ്റു​​​ക​​​ള്‍ വി​​​ത​​​ര​​​ണം ചെ​​​യ്തു.

എ​​​റ​​​ണാ​​​കു​​​ളം സി​​​റ്റി പോ​​​ലീ​​​സ് ക​​​മ്മീ​​​ഷ​​​ണ​​​ര്‍ ഓ​​​ഫീ​​​സി​​​ല്‍ ന​​​ട​​​ന്ന ച​​​ട​​​ങ്ങി​​​ല്‍ ഫ്ര​​​ഷ് ടു ​​​ഹോം സി​​​ഒ മാ​​​ത്യു ജോ​​​സ​​​ഫി​​​ല്‍ നി​​​ന്നു സി​​​റ്റി പോ​​​ലീ​​​സ് ക​​​മ്മീ​​​ഷ​​​ണ​​​ര്‍ വി​​​ജ​​​യ് സാ​​​ഖ​​​റേ കി​​​റ്റു​​​ക​​​ള്‍ ഏ​​​റ്റു​​​വാ​​​ങ്ങി. തു​​​ട​​​ര്‍​ന്ന് ചെ​​​ല്ലാ​​​ന​​​ത്ത് വി​​​ത​​​ര​​​ണ​​​ത്തി​​​നു​​​ള്ള കി​​​റ്റു​​​ക​​​ളു​​​മാ​​​യി പോ​​​കു​​​ന്ന വാ​​​ഹ​​​ന​​​ങ്ങ​​​ളു​​​ടെ ഫ്‌​​​ളാ​​​ഗ് ഓ​​​ഫ് ക​​​മ്മീ​​​ഷ​​​ണ​​​ര്‍ നി​​​ര്‍​വ​​​ഹി​​​ച്ചു.

ചെ​​​ല്ലാ​​​നം ഹാ​​​ര്‍​ബ​​​ര്‍ ഉ​​​ള്‍​പ്പെ​​​ടു​​​ന്ന 15, 16, 17 വാ​​​ര്‍​ഡു​​​ക​​​ളി​​​ലെ താ​​​മ​​​സ​​​ക്കാ​​​രാ​​​യ എ​​​ല്ലാ കു​​​ടും​​​ബ​​​ങ്ങ​​​ള്‍​ക്കും കി​​​റ്റു​​​ക​​​ള്‍ ല​​​ഭി​​​ക്കും. 1100 രൂ​​​പ​​​യി​​​ല​​​ധി​​​കം വി​​​ല​​വ​​​രു​​​ന്ന 1400 ല്‍ ​​പ​​​രം കി​​​റ്റു​​​ക​​​ളാ​​​ണ് വി​​​ത​​​ര​​​ണം ചെ​​​യ്യു​​​ന്ന​​​തെ​​​ന്ന് ഫ്ര​​​ഷ് ടു ​​​ഹോം സി​​​ഒ മാ​​​ത്യു ജോ​​​സ​​​ഫ് പ​​​റ​​​ഞ്ഞു.

കേ​​​ര​​​ള​​​ത്തി​​​ലെ വി​​​വി​​​ധ ഹാ​​​ര്‍​ബ​​​റു​​​ക​​​ളി​​​ല്‍ നി​​​ന്നു മ​​​ത്സ്യം ശേ​​​ഖ​​​രി​​​ക്കു​​​ന്നു​​​ണ്ടെ​​​ങ്കി​​​ലും ഏ​​​റ്റ​​​വും കൂ​​​ടു​​​ത​​​ല്‍ മ​​​ത്സ്യം ശേ​​​ഖ​​​രി​​​ക്കു​​​ന്ന​​​ത് ചെ​​​ല്ലാ​​​നം ഹാ​​​ര്‍​ബ​​​റി​​​ല്‍ നി​​​ന്നാ​​​ണെ​​​ന്നാ​​​ണെ​​​ന്ന് ക​​​മ്പ​​​നി സി​​​ഇ​​​ഒ ഷാ​​​ന്‍ ക​​​ട​​​വി​​​ല്‍ പ​​​റ​​​ഞ്ഞു.

ഡി​​​സി​​​പി ജി.​ ​​പൂ​​​ങ്കു​​​ഴ​​​ലി, എ​​​സി​​​പി കെ. ​​​ലാ​​​ല്‍​ജി, പോ​​​ലീ​​​സ് ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​രാ​​​യ കെ.​​​പി. ഫി​​​ലി​​പ്, ര​​​മേ​​​ഷ്‌​​​കു​​​മാ​​​ര്‍, വി​​​ജ​​​യ്കു​​​മാ​​​ര്‍, ഫ്ര​​​ഷ് ടു ​​​ഹോം കേ​​​ര​​​ള ചീ​​​ഫ് ഓ​​​പ്പ​​​റേ​​​റ്റിം​​​ഗ് മാ​​​നേ​​​ജ​​​ര്‍ അ​​​ജി​​​ത് നാ​​​യ​​​ര്‍ എ​​​ന്നി​​​വ​​​രും ച​​​ട​​​ങ്ങി​​​ല്‍ സ​​​ന്നി​​​ഹി​​ത​​​നാ​​​യി​​​രു​​​ന്നു.

Related posts

Leave a Comment