ജി20 ഉ​ച്ച​കോ​ടി; ലോ​ക​നേ​താ​ക്ക​ൾ ഡ​ൽ​ഹി​യി​ലേ​ക്ക്; ഡൽഹിയിൽ  പൊതു അവധി

ന്യൂ​ഡ​ൽ​ഹി: ശ​നി​യാ​ഴ്ച ആ​രം​ഭി​ക്കു​ന്ന ജി20 ​ഉ​ച്ച​കോ​ടി​യി​ൽ പ​ങ്കെ​ടു​ക്കാ​ൻ ലോ​ക​നേ​താ​ക്ക​ൾ ഡ​ൽ​ഹി​യി​ലേ​ക്ക്. അ​മേ​രി​ക്ക​ൻ പ്ര​സി​ഡ​ന്‍റ് ജോ ​ബൈ​ഡ​ൻ, ഫ്ര​ഞ്ച് പ്ര​സി​ഡ​ന്‍റ് ഇ​മ്മാ​നു​വ​ൽ മ​ക്രോ​ൺ, ബ്രി​ട്ടീ​ഷ് പ്ര​ധാ​ന​മ​ന്ത്രി റി​ഷി സു​ന​ക് തു​ട​ങ്ങി​യ​വ​ർ ഇ​ന്നെ​ത്തും.

നൈ​ജീ​രി​യ​ൻ പ്ര​സി​ഡ​ന്‍റ് ബോ​ല അ​ഹ​മ്മ​ദ് തി​നു​ബു ഇ​ന്ന​ലെ​യെ​ത്തി. ക​ന​ത്ത സു​ര​ക്ഷ ഏ​ർ​പ്പെ​ടു​ത്തി​യ ഡ​ൽ​ഹി​യി​ൽ ഇ​ന്നു മു​ത​ൽ മൂ​ന്നു ദി​വ​സം പൊ​തു അ​വ​ധി​യാ​ണ്. ഞാ​യ​റാ​ഴ്ച​യാ​ണ് ഉ​ച്ച​കോ​ടി സ​മാ​പി​ക്കു​ന്ന​ത്.

ആ​സി​യാ​ൻ -ഇ​ന്ത്യ ഉ​ച്ച​കോ​ടി​യി​ൽ പ​ങ്കെ​ടു​ക്കു​ന്ന​തി​നാ​യി പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര​മോ​ദി ഇ​ൻ​ഡോ​നേ​ഷ്യ​യി​ലാ​ണു​ള്ള​ത്. ഇ​ന്ന് വൈ​കി​ട്ടു മോ​ദി ഇ​ന്ത്യ​യി​ലേ​ക്ക് തി​രി​ക്കും.

ചൈ​നീ​സ് പ്ര​സി​ഡ​ന്‍റ് ഷി ​ജി​ൻ​പി​ങും റ​ഷ്യ​ൻ പ്ര​സി​ഡ​ന്‍റ് വ്ളാ​ഡി​മി​ർ പു​ടി​നും ഉ​ച്ച​കോ​ടി​യി​ൽ​നി​ന്നു വി​ട്ടു​നി​ൽ​ക്കു​ക​യാ​ണ്. പ​ക്ഷേ, പ്ര​തി​നി​ധി​ക​ൾ പ​ങ്കെ​ടു​ക്കും.

ജി20 ​ഉ​ച്ച​കോ​ടി​യി​ലെ സം​യു​ക്ത​പ്ര​ഖ്യാ​ന​ത്തെ ചൊ​ല്ലി ത​ർ​ക്ക​മു​ണ്ട്. യു​ക്രെ​യി​ൻ വി​ഷ​യ​ത്തി​ൽ സ​മ​വാ​യം ഇ​ല്ലെ​ന്നാ​ണ് അ​മേ​രി​ക്ക​ൻ ദേ​ശീ​യ സു​ര​ക്ഷ ഉ​പ​ദേ​ഷ്ടാ​വ് ജാ​ക്ക് സ​ള്ളി​വ​ൻ വ്യ​ക്ത​മാ​ക്കി​യ​ത്.

രാ​ഷ്ട്രീ​യ വി​ഷ​യ​ങ്ങ​ളി​ൽ സ​മ​വാ​യ​മു​ണ്ടാ​യി​ല്ലെ​ങ്കി​ൽ കാ​ലാ​വ​സ്ഥ വ്യ​തി​യാ​നം, സ്ത്രീ ​ശാ​ക്തീ​ക​ര​ണം, ജൈ​വ ഇ​ന്ധ​ന ഉ​പ​യോ​ഗം തു​ട​ങ്ങി​യ വി​ഷ​യ​ങ്ങ​ളി​ലെ ധാ​ര​ണ​ക​ളി​ൽ ഉ​ച്ച​കോ​ടി​യി​ലെ ച​ർ​ച്ച​ക​ൾ അ​വ​സാ​നി​ച്ചേ​ക്കും.

Related posts

Leave a Comment