പെണ്‍കുട്ടികളുടെ ചന്തിയില്‍ തല്ലാന്‍ ശിവസേനക്കാര്‍ക്ക് ആരാണ് അനുവാദം നല്‍കിയത്; സാമാന്യബോധമുള്ളവര്‍ ആരും തെരുവില്‍ മുത്തില്ല; മന്ത്രി ജി. സുധാകരന്‍

sudhuuuആലപ്പുഴ: സദാചാര ഗുണ്ടായിസത്തിനെതിരേയും ചുംബനസമരത്തിനെതിരേയും ആഞ്ഞടിച്ച് മന്ത്രി ജി. സുധാകരന്‍. കുടുംബിനികള്‍ക്ക് ഭര്‍ത്താവിന്റെ മാത്രം മുത്തം മതിയെന്നും എന്നാല്‍ സ്ഥിരം മുത്തം ലഭിക്കണമെന്നില്ലെന്നും സുധാകരന്‍ വ്യക്തമാക്കി. തന്റെ ഭാര്യ കോളജിലേക്കും താന്‍ തന്റെ പണിയ്ക്കും പോകുന്നതിനാല്‍ ജനമൈത്രി പോലീസിന്റെ എല്ലാ ദിവസവും മുത്തം നല്‍കാന്‍ സാധിക്കാറില്ലെന്നും സുധാകരന്‍ പറയുന്നു. ജനമൈത്രി പോലീസിന്റെ സുരക്ഷാ പദ്ധതികള്‍ ഉദ്ഘാടനം ചെയ്യാനെത്തിയപ്പോളാണ് സുധാകരന്‍ ഇക്കാര്യം പറഞ്ഞത്. ആളുകള്‍ നിറഞ്ഞ കരഘോഷത്തോടെ സുധാകരന്റെ പ്രസ്താവനയെ സ്വീകരക്കുകയും ചെയ്തു.

മറൈന്‍ ഡ്രൈവില്‍ തടിമാടന്മാരായ ശിവസേനക്കാര്‍ പാര്‍ക്കില്‍ ഇരുന്ന ആണ്‍കുട്ടികളെയും പെണ്‍കുട്ടികളെയും ആക്രമിച്ചു. പൊലീസ് ഉടന്‍ അറസ്റ്റുചെയ്തു നീക്കണമായിരുന്നു. ചെയ്തില്ല. പെണ്‍കുട്ടികളുടെ ചന്തിയില്‍ തല്ലാന്‍ ശിവസേനക്കാര്‍ക്ക് ആര് അധികാരം നല്‍കി. തെരുവില്‍ മുത്തുന്നവര്‍ മുത്തിക്കോട്ടെ. തടസപ്പെടുത്തേണ്ട.പക്ഷെ സാമാന്യബോധമുള്ള ആരും തെരുവില്‍ മുത്തില്ല. പൊലീസ് അതില്‍ ഇടപെടേണ്ട. അപ്പോഴാണല്ലോ പ്രശ്‌നങ്ങള്‍. പക്ഷെ മുത്താനുള്ള സ്വാതന്ത്ര്യം ഹനിക്കാന്‍ പാടില്ല. സുധാകരന്‍ പറഞ്ഞു. പള്‍സര്‍ സുനിയ്‌ക്കേതിരേ എടുത്ത കേസുകള്‍ ഒന്നു കൂടി ശക്തമാക്കണമെന്നും മന്ത്രി വേദിയില്‍ അധ്യക്ഷത വഹിച്ച ഐ ജി വിജയന്‍ ഐ പി എസ്സിന് നിര്‍ദ്ദേശം നല്‍കുകയും ചെയ്തു. ഏത് കള്ളനും കൊള്ളക്കാരനും രക്ഷനേടാന്‍ ആശ്രയിക്കേണ്ടത് കോടതി മുറിയല്ല. അയാളെ ഇക്കാര്യത്തില്‍ ഉപദേശിച്ച വക്കീല്‍ മരമണ്ടനാണ്. അയാള്‍ക്കെതിരെയും കേസ് എടുക്കണം.

രാത്രിമുഴുവന്‍ മോഷണവും പിടിച്ചുപറിയും നടത്തിയ കള്ളന്മാരും സാമൂഹ്യവിരുദ്ധരും കോടതി മുറിക്കുള്ളില്‍ കയറിയിരുന്നാല്‍ രാജ്യത്തിന്റെ ഗതിയെന്തായിരിക്കും. വക്കീല്‍ കോട്ടിട്ട് പള്‍സര്‍ സുനി കോടതിക്കുള്ളില്‍ കയറിയതിന് ആള്‍മാറാട്ടത്തിന്റെ പേരില്‍ കേസ് എടുക്കണം. ഈ കൊടുംക്രിമിനല്‍ അഭിഭാഷക സമൂഹത്തെയും അതിന്റെ പാരമ്പര്യത്തെയുമാണ് കളങ്കപ്പെടുത്തിയത്.ഇയാള്‍ക്ക് കോട്ട് നല്‍കിയ വക്കീലിനെയും തുറങ്കിലടക്കണം. ജഡ്ജി ഇരിക്കുന്നിടം മാത്രമെ കോടതിയായി പരിഗണിക്കുവെന്ന സാമാന്യബോധം ഇല്ലാത്തവക്കീലന്മാര്‍ ഇപ്പോഴും ഉണ്ടെന്ന് ഓര്‍ക്കുമ്പോള്‍ നാണക്കേടാകുന്നു.പൊലീസ് ഇക്കാര്യത്തില്‍ ചെയ്തത് ശരിയാണ്. ചിലര്‍ വിമര്‍ശിച്ചെങ്കിലും അത് കാര്യമായി കേരളത്തിലെ ജനങ്ങള്‍ എടുത്തില്ല സുധാകരന്‍ പറയുന്നു. ജനങ്ങള്‍ ഭയക്കുന്ന പൊലീസില്‍ നിന്നും ജനങ്ങള്‍ ബഹുമാനിക്കുന്ന പോലീസിലേക്ക് മാറണമെന്നും സുധാകരന്‍ വ്യക്തമാക്കി.

Related posts