ആ​റു മ​ണി​ക്കൂ​റോ​ളം ദൈ​ർ​ഘ്യം വ​രു​ന്ന 30 ഫി​ലിം റീ​ലു​കള്‍! ഗാ​ന്ധി​ജി​യു​ടെ അ​പൂ​ർ​വ ദൃ​ശ്യ​ങ്ങ​ള​ട​ങ്ങി​യ ഫി​ലിം റീ​ലു​ക​ൾ ക​ണ്ടെ​ടു​ത്തു

മ​ഹാ​ത്മാ​ഗാ​ന്ധി​യു​ടെ അ​പൂ​ർ​വ ദൃ​ശ്യ​ങ്ങ​ള​ട​ങ്ങി​യ ഫി​ലിം റീ​ലു​ക​ൾ ക​ണ്ടെ​ടു​ത്തു. ആ​റു മ​ണി​ക്കൂ​റോ​ളം ദൈ​ർ​ഘ്യം വ​രു​ന്ന 30 ഫി​ലിം റീ​ലു​ക​ളാ​ണ് നാ​ഷ​ണ​ൽ ഫി​ലിം ആ​ർ​ക്കൈ​വ്സ് (എ​ൻ​എ​ഫ്എ​ഐ) ക​ണ്ടെ​ടു​ത്ത​ത്. പാ​ര​മൗ​ണ്ട്, ബ്രി​ട്ടി​ഷ് മൂ​വി​ടോ​ൺ, വാ​ർ​ണ​ർ, യൂ​ണി​വേ​ഴ്സ​ൽ തു​ട​ങ്ങി​യ സ്റ്റൂ​ഡി​യോ​ക​ളി​ലാ​യി​രു​ന്നു വീ​ഡി​യോ​ക​ൾ ചി​ത്രീ​ക​രി​ച്ച​ത്.

വാ​ർ​ധ​യി​ലെ ആ​ശ്ര​മ​ത്തി​ൽ ക​സ്തൂ​ർ​ബ​യും ഗാ​ന്ധി​ജി​യു​മാ​യു​ള്ള നി​മി​ഷ​ങ്ങ​ളും വീ​ഡി​യോ​യി​ലു​ണ്ട്. ജ​വാ​ഹ​ർ​ലാ​ൽ നെ​ഹ്റു, സ​ർ​ദാ​ർ പ​ട്ടേ​ൽ, സ​രോ​ജി​നി നാ​യി​ഡു തു​ട​ങ്ങി​യ​വ​രും വി​വി​ധ ദൃ​ശ്യ​ങ്ങ​ളി​ലു​ണ്ട്. ഗാ​ന്ധി​ജി​യു​ടെ ചി​താ​ഭ​സ്മ​വും വ​ഹി​ച്ച് മ​ദ്രാ​സി​ൽ നി​ന്നു രാ​മേ​ശ്വ​ര​ത്തേ​ക്കു ട്രെ​യി​ൻ മാ​ർ​ഗം ന​ട​ത്തി​യ യാ​ത്ര​യു​ടെ സ​മ്പൂ​ർ​ണ ദൃ​ശ്യ​ങ്ങ​ൾ ഒ​രു റീ​ലി​ലു​ണ്ട്.

മ​ഹാ​ത്മ​ഗാ​ന്ധി​യു​ടെ 150-ാം ജ​ന്മ​വാ​ര്‍​ഷി​കം ആ​ഘോ​ഷി​ക്കു​ന്ന ഈ ​കാ​ല​ഘ​ട്ട​ത്തി​ൽ നാ​ഷ​ണ​ൽ ഫി​ലിം ആ​ർ​ക്കൈ​വ്സി​നെ സം​ബ​ന്ധി​ച്ചി​ട​ത്തോ​ളം വ​ള​രെ വ​ലി​യ ക​ണ്ടെ​ത്ത​ലാ​ണ്. റീ​ലു​ക​ൾ ഡി​ജി​റ്റ​ൽ​വ​ൽ​ക്ക​രി​ക്കാ​ൻ ശ്ര​മം ന​ട​ക്കു​ക​യാ​ണെ​ന്നും എ​ൻ​എ​ഫ്എ​ഐ ഡ​യ​റ​ക്ട​ർ പ്ര​കാ​ശ് മ​ഗ്ദും പ​റ​ഞ്ഞു

Related posts