ലോ​​ക​​ക​​പ്പ് നേ​​ടാ​​ൻ സ​​ർ​​വ​​വും ചെ​​യ്യും: ഗ​​പ്റ്റി​​ൽ

ഏ​​ക​​ദി​​ന ലോ​​ക​​ക​​പ്പ് കി​​രീ​​ടം സ്വ​​ന്ത​​മാ​​ക്കാ​​ൻ സ​​ർ​​വ​​വും ചെ​​യ്യു​​മെ​​ന്ന് ന്യൂ​​സി​​ല​​ൻ​​ഡ് താ​​രം മാ​​ർ​​ട്ടി​​ൻ ഗ​​പ്റ്റി​​ൽ. 2015 ഫൈ​​ന​​ലി​​ൽ പ്ര​​വേ​​ശി​​ച്ചെ​​ങ്കി​​ലും കി​​രീ​​ടം കൈ​​യെ​​ത്തും ദൂ​​ര​​ത്ത് ന്യൂ​​സി​​ല​​ൻ​​ഡി​​നു ന​​ഷ്ട​​മാ​​യി​​രു​​ന്നു. ഇ​​ത്ത​​വ​​ണ ലോ​​ക​​ക​​പ്പി​​ലെ ഫേ​​വ​​റി​​റ്റു​​ക​​ളി​​ൽ ഒ​​ന്നാ​​ണ് ഞ​​ങ്ങ​​ൾ. മി​​ക​​ച്ച ക​​ളി​​ക്കാ​​രാ​​ണ് ടീ​​മി​​ലു​​ള്ള​​ത്. കി​​രീ​​ട​​ത്തി​​നാ​​യി സ​​ർ​​വ​​വും സ​​മ​​ർ​​പ്പി​​ച്ച് പോ​​രാ​​ടാ​​നൊ​​രു​​ങ്ങു​​ക​​യാ​​ണ്. ക​​ഴി​​ഞ്ഞ ത​​വ​​ണ ന​​ഷ്ട​​പ്പെ​​ട്ട കി​​രീ​​ടം ഇ​​ത്ത​​വ​​ണ സ്വ​​ന്ത​​മാ​​ക്കും- ഗ​​പ്റ്റി​​ൽ പ​​റ​​ഞ്ഞു.

കി​​വീ​​സ് ക​​ന്നി ഫൈ​​ന​​ലി​​ൽ പ്ര​​വേ​​ശി​​ച്ച​​പ്പോ​​ൾ മു​​പ്പ​​ത്തി​​ര​​ണ്ടു​​കാ​​ര​​നാ​​യ ഗ​​പ്റ്റി​​ലാ​​യി​​രു​​ന്നു ടീ​​മി​​ന്‍റെ നെ​​ടും​​തൂ​​ണ്‍. 68.37 ശ​​രാ​​ശ​​രി​​യി​​ൽ 547 റ​​ണ്‍​സ് ക​​ഴി​​ഞ്ഞ ലോ​​ക​​ക​​പ്പി​​ൽ ഗ​​പ്റ്റി​​ൽ നേ​​ടി. ലോ​​ക​​ക​​പ്പി​​ൽ ഒ​​രു താ​​രം നേ​​ടു​​ന്ന ഏ​​റ്റ​​വും ഉ​​യ​​ർ​​ന്ന സ്കോ​​റും (237- വെ​​സ്റ്റ് ഇ​​ൻ​​ഡീ​​സി​​നെ​​തി​​രേ ക്വാ​​ർ​​ട്ട​​റി​​ൽ) കി​​വീ​​സ് ഓ​​പ്പ​​ണ​​ർ 2015ൽ ​​സ്വ​​ന്ത​​മാ​​ക്കി​​യി​​രു​​ന്നു.

Related posts