ആം​പ്യൂ​ട്ടി ക​പ്പ് ഫു​ട്ബോൾ: ഇ​ന്ത്യ റണ്ണേഴ്സ് അപ്പ്

തൃ​​​​ശൂ​​​​ർ: ആം​​​​പ്യൂ​​​​ട്ടി ഫു​​​​ട്ബോ​​​​ൾ ആ​​​​ഫ്രി​​​​ക്ക ക​​​​പ്പ് ഓ​​​​ഫ് നേ​​​​ഷ​​​​ൻ​​​​സ് ടൂ​​​​ർ​​​​ണ​​​​മെ​​​​ന്‍റി​​​​ൽ ഇ​​​​ന്ത്യ​​​​ൻ ടീം ​​​​റ​​​​ണ്ണേ​​​​ഴ്സ് അ​​​​പ്പാ​​​​യി. ഇ​​​​താ​​​​ദ്യ​​​​മാ​​​​യാ​​​​ണ് ഇ​​​​ന്ത്യ​​​​ൻ ആം​​​​പ്യൂ​​​​ട്ടി ഫു​​​​ട്ബോ​​​​ൾ ടീം ​​​​അ​​​​ന്താ​​​​രാ​​​​ഷ്‌​​ട്ര ത​​​​ല​​​​ത്തി​​​​ൽ ഇ​​​​ത്ത​​​​രം നേ​​​​ട്ടം കൈ​​​​വ​​​​രി​​​​ക്കു​​​​ന്ന​​​​ത്. ഫൈ​​​​ന​​​​ലി​​​​ൽ ഇ​​​​ന്ത്യ കെ​​​​നി​​​​യ​​​​യോ​​​​ട് എ​​​​തി​​​​രി​​​​ല്ലാ​​​​ത്ത ര​​​​ണ്ടു​​​​ഗോ​​​​ളി​​​​നു തോ​​​​റ്റു.

കെ​​​​നി​​​​യ ആം​​​​പ്യൂ​​​​ട്ടി ഫു​​​​ട്ബോ​​​​ൾ ഫെ​​​​ഡ​​​​റേ​​​​ഷ​​​​ൻ സം​​​​ഘ​​​​ടി​​​​പ്പി​​​​ച്ച ടൂ​​​​ർ​​​​ണ​​​​മെ​​​​ന്‍റി​​​​ൽ ഘാ​​​​ന, സോ​​​​മാ​​​​ലി​​​​യ, കെ​​​​നി​​​​യ, പാ​​​​ട്‌​​​​ലാ​​​​ൻ​​​​ഡ് സ്പോ​​​​ർ​​​​ട്സ് ക്ല​​​​ബ് എ​​​​ന്നീ ടീ​​​​മു​​​​ക​​​​ളാ​​​​ണ് പ​​​​ങ്കെ​​​​ടു​​​​ത്ത​​​​ത്. ആ​​​​ദ്യ​​​​മ​​​​ത്സ​​​​ര​​​​ത്തി​​​​ൽ പാ​​​​ട്‌​​​​ലാ​​​​ൻ​​​​ഡ് സ്പോ​​​​ർ​​​​ട്സ് ക്ല​​​​ബ്ബി​​​​നെ പ​​​​രാ​​​​ജ​​​​യ​​​​പ്പെ​​​​ടു​​​​ത്തി​​​​യ ഇ​​​​ന്ത്യ​​​​, സോ​​​​മാ​​​​ലി​​​​യ​​​​യോ​​​​ടും കെ​​​​നി​​​​യ​​​​യോ​​​​ടും സ​​​​മ​​​​നി​​​​ല വ​​​​ഴ​​​​ങ്ങേ​​​​ണ്ടി​​​​വ​​​​ന്നെ​​​​ങ്കി​​​​ലും പോ​​​​യി​​​​ന്‍റ് അ​​​​ടി​​​​സ്ഥാ​​​​ന​​​​ത്തി​​​​ൽ ഫൈ​​​​ന​​​​ലി​​​​ലെത്തി.

ആ​​​​റു മ​​​​ല​​​​യാ​​​​ളി​​​​ക​​​​ൾ അ​​​​ട​​​​ങ്ങി​​​​യ​​​​താ​​​​ണ് ഇ​​​​ന്ത്യ​​​​ൻ ടീം. ​​​​എ​​​​സ്.​​​​ആ​​​​ർ. വൈ​​​​ശാ​​​​ഖ് (കോ​​​​ഴി​​​​ക്കോ​​​​ട്, പേ​​​​രാ​​​​ന്പ്ര), എ.​​​​എ​​​​സ്. അ​​​​നി​​​​ൽ​​​​കു​​​​മാ​​​​ർ (തൃ​​​​ശൂ​​​​ർ, മ​​​​തി​​​​ല​​​​കം), ബി.​​​​ബാ​​​​ഷ (ആ​​​​ല​​​​പ്പു​​​​ഴ), സ​​​​ജീ​​​​ഷ് കൃ​​​​ഷ്ണ​​​​ൻ (ക​​​​ണ്ണൂ​​​​ർ, പ​​​​യ്യ​​​​ന്നൂ​​​​ർ), വ​​​​സ​​​​ന്ത​​​​രാ​​​​ജ (ത​​​​മി​​​​ഴ്നാ​​​​ട് ), സ​​​​ബ​​​​ർ​​​​മ​​​​ൽ ബാ​​​​വ​​​​റി​​​​യ (രാ​​​​ജ​​​​സ്ഥാ​​​​ൻ), വി​​​​ജ​​​​യ് ശ​​​​ർ​​​​മ (ഡ​​​​ൽ​​​​ഹി) എ​​​​ന്നി​​​​വ​​​​രാ​​​​യി​​​​രു​​​​ന്നു ടീം ​​​​അം​​​​ഗ​​​​ങ്ങ​​​​ൾ.

Related posts