സി​ലി​ണ്ട​റി​നാ​യി ഇ​നി കാ​ത്തി​രി​പ്പ് വേ​ണ്ട; രാ​ജ്യ​ത്ത് ആ​ദ്യ​മാ​യി 24 മ​ണി​ക്കൂ​റും പ്ര​വ​ർ​ത്തി​ക്കു​ന്ന ഗ്യാ​സ് എ​ടി​എം തു​റ​ന്ന് ബി​പി​സി​എ​ൽ

പ​ര​വൂ​ർ: പ​ശ്ചി​മേ​ഷ്യ​ൻ പ്ര​തി​സ​ന്ധി​യെ​ത്തു​ട​ർ​ന്ന് രാ​ജ്യ​ത്ത് പാ​ച​ക​വാ​ത​ക ക്ഷാ​മം തു​ട​രു​ന്ന​തി​നി​ടെ ഉ​പ​ഭോ​ക്താ​ക്ക​ൾ​ക്ക് ആ​ശ്വാ​സ​മാ​യി ‘ഗ്യാ​സ് എ​ടി​എം’ സം​വി​ധാ​നം. ഗു​രു​ഗ്രാ​മി​ലാ​ണ് ഉ​ത്ത​രേ​ന്ത്യ​യി​ലെ ആ​ദ്യ​ത്തെ എ​ൽ​പി​ജി സ്മാ​ർ​ട്ട് വെ​ൻ​ഡിം​ഗ് മെ​ഷീ​ൻ പ്ര​വ​ർ​ത്ത​നം ആ​രം​ഭി​ച്ച​ത്. ഭാ​ര​ത് പെ​ട്രോ​ളി​യം കോ​ർ​പ്പ​റേ​ഷ​ൻ ലി​മി​റ്റ​ഡ് (ബി​പി​സി​എ​ൽ) പൈ​ല​റ്റ് പ്രോ​ജ​ക്റ്റാ​യി അ​വ​ത​രി​പ്പി​ച്ച ഈ ​സം​വി​ധാ​ന​ത്തി​ലൂ​ടെ വെ​റും ര​ണ്ട് മു​ത​ൽ മൂ​ന്ന് മി​നി​റ്റി​നു​ള്ളി​ൽ ഉ​പ​ഭോ​ക്താ​ക്ക​ൾ​ക്ക് സി​ലി​ണ്ട​റു​ക​ൾ കൈ​പ്പ​റ്റാം.

പൂ​ർ​ണ​മാ​യും ഓ​ട്ടോ​മേ​റ്റ​ഡ് ആ​യ ഈ ​വെ​ൻ​ഡിം​ഗ് മെ​ഷീ​ൻ 24 മ​ണി​ക്കൂ​റും പ്ര​വ​ർ​ത്തി​ക്കും. ഉ​പ​ഭോ​ക്താ​ക്ക​ൾ​ക്ക് ത​ങ്ങ​ളു​ടെ ര​ജി​സ്റ്റ​ർ ചെ​യ്ത മൊ​ബൈ​ൽ ന​മ്പ​ർ ഉ​പ​യോ​ഗി​ച്ച് ലോ​ഗി​ൻ ചെ​യ്ത ശേ​ഷം ഒ​ടി​പി വ​ഴി വി​വ​ര​ങ്ങ​ൾ സ്ഥി​രീ​ക​രി​ക്കാം. തു​ട​ർ​ന്ന് ക്യൂ​ആ​ർ കോ​ഡ് സ്കാ​ൻ ചെ​യ്ത് ഡി​ജി​റ്റ​ൽ പേ​യ്‌​മെ​ന്‍റ് ന​ട​ത്തി​യാ​ൽ ഗ്യാസ് നിറച്ച സി​ലി​ണ്ട​ർ മെ​ഷീ​നി​ൽ നി​ന്ന് പു​റ​ത്തേ​ക്ക് വ​രും. ഒ​ഴി​ഞ്ഞ സി​ലി​ണ്ട​ർ മെ​ഷീ​നു​ള്ളി​ൽ ത​ന്നെ സൂ​ക്ഷി​ക്കാ​നു​ള്ള സൗ​ക​ര്യ​വും ഇ​തി​ലു​ണ്ട്. സോ​ഹ്ന​യി​ലെ സെ​ക്ട​ർ 22-ലാ​ണ് നി​ല​വി​ൽ ഈ ​സൗ​ക​ര്യം ഏ​ർ​പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന​ത്.

പ​ര​മ്പ​രാ​ഗ​ത ഇ​രു​മ്പ് സി​ലി​ണ്ട​റു​ക​ൾ​ക്ക് പ​ക​രം ഭാ​രം കു​റ​ഞ്ഞ​തും സു​ര​ക്ഷി​ത​വു​മാ​യ ഫൈ​ബ​ർ കോ​മ്പോ​സി​റ്റ് സി​ലി​ണ്ട​റു​ക​ളാ​ണ് ഈ ​എ​ടി​എം വ​ഴി വി​ത​ര​ണം ചെ​യ്യു​ന്ന​ത്. സാ​ധാ​ര​ണ സി​ലി​ണ്ട​റു​ക​ൾ​ക്ക് 31 കി​ലോ​ഗ്രാ​മോ​ളം ഭാ​ര​മു​ള്ള​പ്പോ​ൾ പു​തി​യ സി​ലി​ണ്ട​റു​ക​ൾ​ക്ക് 15 കി​ലോ മാ​ത്ര​മാ​ണ് ഭാ​രം.

തു​രു​മ്പെ​ടു​ക്കാ​ത്ത​തും ശു​ചി​ത്വ​മു​ള്ള​തു​മാ​യ ഈ ​സി​ലി​ണ്ട​റു​ക​ളു​ടെ സു​താ​ര്യ​മാ​യ രൂ​പ​ക​ൽ​പ്പ​ന പാ​ച​ക​വാ​ത​ക​ത്തി​ന്‍റെ അ​ള​വ് നേ​രി​ട്ട് മ​ന​സി​ലാ​ക്കാ​ൻ സ​ഹാ​യി​ക്കും. പ​ത്തു സി​ലി​ണ്ട​റു​ക​ൾ വ​രെ ഒ​രേ​സ​മ​യം സൂ​ക്ഷി​ക്കാ​ൻ ക​ഴി​യു​ന്ന മെ​ഷീ​നി​ൽ സ്റ്റോ​ക്ക് കു​റ​യു​മ്പോ​ൾ ഗ്യാ​സ് ഏ​ജ​ൻ​സി​ക്ക് സ്വ​യം സ​ന്ദേ​ശം ല​ഭി​ക്കു​ന്ന സാ​ങ്കേ​തി​ക​വി​ദ്യ​യും ഉ​ൾ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്. ഗു​രു​ഗ്രാ​മി​ലെ ഈ ​പ​രീ​ക്ഷ​ണം വി​ജ​യ​ക​ര​മാ​യാ​ൽ രാ​ജ്യ​ത്തെ മ​റ്റ് പ്ര​ധാ​ന ന​ഗ​ര​ങ്ങ​ളി​ലേ​ക്കും എ​ൽ​പി​ജി എ​ടി​എ​മ്മു​ക​ൾ വ്യാ​പി​പ്പി​ക്കാ​നാ​ണ് ബി​പി​സി​എ​ൽ ല​ക്ഷ്യ​മി​ടു​ന്ന​ത്.

  • എ​സ്.​ആ​ർ. സു​ധീ​ർ കു​മാ​ർ

Related posts

Leave a Comment