ചി​കി​ത്സ​യി​ല്‍ ക​ഴി​യു​ന്ന ഭാ​ര്യാ​പി​താ​വി​നെ സ​ന്ദ​ര്‍​ശി​ക്കാ​ന്‍ ജ​ന​റ​ല്‍ ആ​ശു​പ​ത്രി​യി​ലെ​ത്തി​! നെ​റ്റ്‌​വ​ര്‍​ക്ക് റാ​ക്ക് ത​ല​യി​ൽ വീ​ണ് മ​ധ്യ​വ​യ​സ്‌​ക​നു പ​രി​ക്ക്

കൊ​ച്ചി: ചി​കി​ത്സ​യി​ല്‍ ക​ഴി​യു​ന്ന ഭാ​ര്യാ​പി​താ​വി​നെ സ​ന്ദ​ര്‍​ശി​ക്കാ​ന്‍ ജ​ന​റ​ല്‍ ആ​ശു​പ​ത്രി​യി​ലെ​ത്തി​യ മ​ധ്യ​വ​സ്‌​ക​ന്‍റെ ത​ല​യി​ല്‍ ഭി​ത്തി​യി​ല്‍ സ്ഥാ​പി​ച്ചി​രു​ന്ന നെ​റ്റ്‌​വ​ര്‍​ക്ക് റാ​ക്ക് വീ​ണു പ​രി​ക്കേ​റ്റു.

തു​റ​വൂ​ര്‍ പ​ള്ളി​ത്തോ​ട് കൊ​ടി​യ​നാ​ട് സാ​ബു(49)​വി​നാ​ണ് പ​രി​ക്കേ​റ്റ​ത്. ത​ല​യ്ക്കും ക​ഴു​ത്തി​നും പ​രി​ക്കേ​റ്റ ഇ​യാ​ളെ ജ​ന​റ​ല്‍ ആ​ശു​പ​ത്രി​യി​ല്‍ ത​ന്നെ പ്ര​വേ​ശി​പ്പി​ച്ചു. ക​ഴി​ഞ്ഞ ദി​വ​സം രാ​വി​ലെ 11.30നാ​യി​രു​ന്നു സം​ഭ​വം.

തി​മി​ര ചി​കി​ത്സ​യു​മാ​യി ബ​ന്ധ​പ്പെ​ട്ട് ആ​ശു​പ​ത്രി​യി​ല്‍ ഐ ​വാ​ര്‍​ഡി​ല്‍ ക​ഴി​യു​ന്ന ഭാ​ര്യാ​പി​താ​വി​നെ സ​ന്ദ​ര്‍​ശി​ക്കു​ന്ന​തി​നാ​ണു സാ​ബു ഇ​വി​ടെ​യെ​ത്തി​യ​ത്.

വാ​ര്‍​ഡി​നു മു​ന്നി​ല്‍ സ​ന്ദ​ര്‍​ശ​ക​ര്‍​ക്ക് വി​ശ്ര​മി​ക്കാ​നു​ള്ള സ്ഥ​ല​ത്ത് മ​റ്റു​ള്ള​വ​ര്‍​ക്കൊ​പ്പം ഇ​രി​ക്കെ ഭി​ത്തി​യു​ടെ മു​ക​ളി​ല്‍ സ്ഥാ​പി​ച്ചി​രു​ന്ന റാ​ക്ക് താ​ഴേ​ക്കു പ​തി​ക്കു​ക​യാ​യി​രു​ന്നു.

സം​ഭ​വ​മ​റി​ഞ്ഞ് സ്ഥ​ല​ത്തെ​ത്തി​യ ആ​ശു​പ​ത്രി അ​ധി​കൃ​ത​ര്‍ സാ​ബു​വി​നു ഉ​ട​ൻ പ്രാ​ഥ​മി​ക ശു​ശ്രൂ​ഷ ന​ല്കി. എ​ക്സ്‌​റേ, സി​ടി സ്‌​കാ​ന്‍ പ​രി​ശോ​ധ​ന ഉ​ള്‍​പ്പെ​ടെ ന​ട​ത്തി​യ​താ​യും ഏ​താ​നും ദി​വ​സ​ങ്ങ​ള്‍ ചി​കി​ത്സ​യി​ല്‍ ക​ഴി​യേ​ണ്ടി​വ​രു​മെ​ന്നും ആ​ശു​പ​ത്രി അ​ധി​കൃ​ത​ര്‍ അ​റി​യി​ച്ച​താ​യി ബ​ന്ധു​ക്ക​ള്‍ പ​റ​ഞ്ഞു.

ഇ ​ഹെ​ല്‍​ത്ത് പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യു​ള്ള പ്ര​വ​ര്‍​ത്തി​ക​ളോ​ട​നു​ബ​ന്ധി​ച്ച് സ്ഥാ​പി​ച്ച റാ​ക്കു​ക​ളി​ലൊ​ന്നാ​ണു താ​ഴെ വീ​ണ​തെ​ന്ന് ആ​ശു​പ​ത്രി അ​ധി​കൃ​ത​ര്‍ വ്യ​ക്ത​മാ​ക്കി.

Related posts

Leave a Comment