ഭൂ​മി​യ്ക്ക് ആ​ശ്വ​സി​ക്കാം ! പ്ലാ​സ്റ്റി​ക് തി​ന്നു​ന്ന ഫം​ഗ​സു​ക​ളെ ക​ണ്ടെ​ത്തി ചൈ​ന

ബെ​യ്‌​ജിം​ഗ്: പ്ലാ​സ്റ്റി​ക് കൊ​ണ്ടു പൊ​റു​തി​മു​ട്ടി​യ ഭൂ​മി​ക്ക് സ​ന്തോ​ഷ​വാ​ർ​ത്ത​യു​മാ​യി എ​ത്തി​യി​രി​ക്കു​ക​യാ​ണു ചൈ​നീ​സ് ഗ​വേ​ഷ​ക​ര്‍. പ്ലാ​സ്റ്റി​ക് ഭ​ക്ഷി​ക്കു​ന്ന ഫം​ഗ​സു​ക​ളെ ക​ണ്ടെ​ത്തി​യെ​ന്നാ​ണ് അ​വ​ർ അ​വ​കാ​ശ​പ്പെ​ടു​ന്ന​ത്.

മ​ഞ്ഞ​ക്ക​ട​ൽ തീ​ര​ത്തെ യു​നെ​സ്‌​കോ​യു​ടെ സം​ര​ക്ഷി​ത സൈ​റ്റാ​യ ചൈ​ന​യു​ടെ ഡാ​ഫെ​ങ് പ്ര​ദേ​ശ​ത്തെ ഉ​പ്പ് ച​തു​പ്പു​ക​ളി​ൽ​നി​ന്നാ​ണ് ഇ​ത്ത​ര​ത്തി​ലു​ള്ള ബാ​ക്ടീ​രി​യ​ക​ളെ​യും ഫം​ഗ​സു​ക​ളെ​യും ക​ണ്ടെ​ത്തി​യ​തെ​ന്നു ക്യൂ​വി​ലെ റോ​യ​ൽ ബൊ​ട്ടാ​ണി​ക് ഗാ​ർ​ഡ​ൻ​സ് അ​ധി​കൃ​ത​ർ പ​റ​യു​ന്നു.

പ്ലാ​സ്റ്റി​ക്കി​നെ ഇ​ല്ലാ​താ​ക്കാ​ന്‍ ശേ​ഷി​യു​ള്ള 436 ഇ​നം ഫം​ഗ​സു​ക​ളെ​യും ബാ​ക്ടീ​രി​യ​ക​ളെ​യും ഇ​തു​വ​രെ ഡാ​ഫെ​ങ് പ്ര​ദേ​ശ​ത്ത് ക​ണ്ടെ​ത്താ​ന്‍ ക​ഴി​ഞ്ഞെ​ന്നും ക്യൂ ​ഗാ​ര്‍​ഡ​ന്‍​സ് അ​വ​കാ​ശ​പ്പെ​ട്ടു.

ലോ​ക​മെ​മ്പാ​ടു​മാ​യി ഉ​ത്പാ​ദി​പ്പി​ക്ക​പ്പെ​ടു​ന്ന കോ​ടി​ക്ക​ണ​ക്കി​നു ട​ൺ പ്ലാ​സ്റ്റി​ക്കി​ൽ പ​കു​തി​യി​ല​ധി​ക​വും ഭൂ​മി​യി​ലും ക​ട​ലി​ലു​മാ​യി ഉ​പേ​ക്ഷി​ക്ക​പ്പെ​ടു​ക​യാ​ണ്. ബാ​ക്കി​യു​ള്ള​തി​ൽ കൂ​ടു​ത​ലും ക​ത്തി​ക്കു​ന്ന​തു​വ​ഴി അ​ന്ത​രീ​ക്ഷ​വും മ​ലി​ന​മാ​കു​ന്നു.

എ​വി​ടെ കി​ട​ന്നാ​ലും, എ​ന്തു ചെ​യ്താ​ലും ദ​ഹി​ക്കാ​ത്ത പ്ലാ​സ്റ്റി​ക്കി​നെ ഭ​ക്ഷി​ക്കു​ന്ന ഫം​ഗ​സു​ക​ളെ ക​ണ്ടെ​ത്തി​യെ​ന്ന വെ​ളി​പ്പെ​ടു​ത്ത​ൽ അ​തു​ക1​ണ്ടു​ത​ന്നെ ലോ​ക​ത്തി​നാ​ക​മാ​നം ആ​ശ്വാ​സ​ക​ര​മാ​ണ്.”മ​നു​ഷ്യ​നി​ർ​മി​ത പാ​രി​സ്ഥി​തി​ക കേ​ന്ദ്രം’ എ​ന്ന​നി​ല​യി​ൽ അ​റി​യ​പ്പെ​ടു​ന്ന പ്ര​ദേ​ശ​മാ​ണ് ഫം​ഗ​സു​ക​ളെ ക​ണ്ടെ​ത്തി​യ ഡാ​ഫെ​ങ്.

സ​ജീ​വ​മാ​യ തീ​ര​പ്ര​ദേ​ശ​ത്തി​ന്‍റെ സാ​ന്നി​ധ്യ​ത്തി​ൽ ജീ​വി​ക്കാ​നാ​കു​ന്ന ത​ര​ത്തി​ലേ​ക്ക് വ​ന്യ​മൃ​ഗ​ങ്ങ​ള്‍ പ​രി​ണ​മി​ച്ച ഒ​രു ആ​വാ​സ​വ്യ​വ​സ്ഥ​യാ​ണ് ഇ​വി​ടെ​യു​ള്ള​ത്. ഇ​വി​ടെ ക​ണ്ടെ​ത്തി​യ പു​തി​യ​ത​രം ഫം​ഗ​സു​ക​ളെ​ക്കു​റി​ച്ചു​ള്ള കൂ​ടു​ത​ൽ പ​ഠ​ന​ങ്ങ​ൾ ന​ട​ന്നു​വ​രി​ക​യാ​ണ്

Related posts

Leave a Comment