ഇ​ന്ത്യ​യോ​ടു തോ​റ്റ പാ​ക് ക്രി​ക്ക​റ്റ് ടീ​മി​നെ നി​രോ​ധി​ക്ക​ണം; കോ​ട​തി​യി​ൽ വി​ചി​ത്ര ഹ​ർ​ജി

ലാ​ഹോ​ർ: ലോ​ക​ക​പ്പ് ക്രി​ക്ക​റ്റ് പോ​രാ​ട്ട​ത്തി​ൽ ഇ​ന്ത്യ​യോ​ടു പ​രാ​ജ​യ​പ്പെ​ട്ട പാ​ക്കി​സ്ഥാ​ൻ ടീ​മി​നെ നി​രോ​ധി​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ടു കോ​ട​തി​യി​ൽ ഹ​ർ​ജി. പാ​ക്കി​സ്ഥാ​നി​ലെ പ​ഞ്ചാ​ബ് പ്ര​വി​ശ്യ​യി​ലെ ഗു​ർ​ജ​ൻ​വാ​ല സി​വി​ൽ കോ​ട​തി​യി​ലാ​ണ് പ​രാ​തി​യെ​ത്തി​യ​ത്.

പ​രാ​തി​ക്കാ​ര​ന്‍റെ പേ​രു വെ​ളി​പ്പെ​ടു​ത്തി​യി​ട്ടി​ല്ല. ടീ​മി​നെ നി​രോ​ധി​ക്കു​ന്ന​തി​നു പു​റ​മേ സെ​ല​ക്ഷ​ൻ ക​മ്മി​റ്റി​യെ പു​റ​ത്താ​ക്ക​ണ​മെ​ന്നും ഹ​ർ​ജി​യി​ൽ ആ​വ​ശ്യ​പ്പെ​ടു​ന്നു.

ഞാ​യ​റാ​ഴ്ച മാ​ഞ്ച​സ്റ്റ​റി​ൽ ന​ട​ന്ന മ​ത്സ​ര​ത്തി​ൽ ഇ​ന്ത്യ​യോ​ട് 89 റ​ണ്‍​സി​നു പ​രാ​ജ​യ​പ്പെ​ട്ട പാ​ക്കി​സ്ഥാ​ൻ, ആ​രാ​ധ​ക​രി​ൽ​നി​ന്നും മു​ൻ ക​ളി​ക്കാ​രി​ൽ​നി​ന്നും ക​ടു​ത്ത വി​മ​ർ​ശ​ന​മാ​ണു നേ​രി​ടു​ന്ന​ത്. പാ​ക് ക്രി​ക്ക​റ്റ് ടീം ​പ​രി​ശീ​ല​ക​ൻ മി​ക്കി ആ​ർ​ത​റി​നെ പി​സി​ബി പു​റ​ത്താ​ക്കി​യേ​ക്കു​മെ​ന്നും റി​പ്പോ​ർ​ട്ടു​ക​ളു​ണ്ട്.

Related posts