കൊച്ചി: പെണ്ണായാല്‍ പൊന്നു വേണം… എന്ന ചൊല്ല് പണ്ടു മുതലേ മലയാളികള്‍ക്കിടയില്‍ പ്രചാരത്തിലുള്ളതാണ്. കുഞ്ഞിന്റെ ജനനം, പിറന്നാള്‍, വിവാഹം, വിവാഹ വാര്‍ഷികം തുടങ്ങിയ ആഘോഷങ്ങളിലെല്ലാം സ്വര്‍ണാഭരണങ്ങള്‍ സമ്മാനമായി നല്കുന്ന ശീലം മലയാളികള്‍ക്കിടയിലുണ്ട്.
മഞ്ഞലോഹത്തോടുള്ള ഭ്രമം പുതുതലമുറയില്‍ കുറഞ്ഞു കാണുന്നുണ്ടെ ങ്കിലും സ്വര്‍ണവില കൂടുന്നത് മലയാളികള്‍ക്ക് എന്നും ആശ ങ്കയാണ്. കൈയില്‍ ചെറിയൊരു തുക വന്നാല്‍ പോലും സുരക്ഷിത നിക്ഷേപമെന്ന നിലയി ല്‍ ഒരു ഗ്രാം സ്വര്‍ണമെങ്കിലും വാങ്ങി സൂക്ഷിക്കുന്ന ശീലമുള്ളവരുമുണ്ട്. എന്നാല്‍ സ്വര്‍ണവിലയില്‍ അടിക്കടിയുള്ള ഈ വര്‍ധന മലയാളികളുടെ വിവാഹ സങ്കല്പത്തിന് മങ്ങലേല്‍പ്പിച്ചിട്ടുണ്ട്.
ഈ വിലക്കയറ്റത്തില്‍ പകച്ചു നില്‍ക്കുകയാണ് മലയാളി സ്ത്രീകള്‍. വിവാഹ പാര്‍ട്ടികള്‍ക്കും ഉണ്ടായിട്ടുള്ള പ്രതിസന്ധി ചില്ലറയല്ല. സ്വര്‍ണവില വര്‍ധനയെക്കുറിച്ചുള്ള പ്രതികരണങ്ങളിലൂടെ….
*പെണ്മക്കളുള്ള മാതാപിതാക്കള്‍ക്ക് ആശങ്ക
ദീപ ബിന്‍ജു
വനിതാ സംരംഭക
റാംസി ബര്‍ഗേഴ്സ്, കാക്കനാട്

കൈയില്‍ പൈസ ഉള്ള വര്‍ക്കാണെങ്കില്‍ ആഭരണമായിട്ടല്ല, സ്വര്‍ണം ഒരു നിക്ഷേപം എന്ന രീതിയില്‍ വാങ്ങുന്നത് മുതല്‍ക്കൂട്ടാകും. എന്നാല്‍ പണം ഇല്ലാത്തവരെ സംബന്ധിച്ച് വില വര്‍ധന ബാധ്യതയാണ്. ഈ തലമുറയിലെ പെണ്‍കുട്ടികള്‍ സ്ത്രീധനം വേണ്ടെന്ന നിലപാട് സ്വീകരിക്കുന്നുവെങ്കിലും ഭാവിയിലേക്കൊരു കരുതല്‍ എന്ന രീതിയില്‍ മാതാപിതാക്കള്‍ സ്വര്‍ണം നല്‍കാറുണ്ട്. ആ സാഹചര്യങ്ങളില്‍ സ്വര്‍ണവില വര്‍ധന ആശങ്ക സൃഷ്ടിക്കുന്നു.
*മോഷ്ടാക്കള്‍ വര്‍ധിച്ചു
രേഷ്മ രമേശന്
സ്റ്റാഫ് നഴ്സ്
ഇന്ദിരാഗാന്ധി കോ ഓപ്പറേറ്റീവ് ഹോസ്പിറ്റല്‍
കടവന്ത്ര

സ്വര്‍ണവിലയില്‍ അനുദി നം ഉണ്ടാകുന്ന റി ക്കാര്‍ഡ് വിലക്കയ റ്റം മൂലം മോഷ്ടാ ക്കളുടെ എണ്ണ ത്തിലും വര്‍ധന യുണ്ടായിട്ടുണ്ട്. എത്ര ക്രൂരകൃ ത്യം നടത്തിയും ഒ രു തരി പൊന്നാണെ ങ്കില്‍ പോലും അത് അപഹ രിക്കുന്ന വാര്‍ത്തകളും ഇന്ന് റിപ്പോര് ട്ട് ചെയ്യപ്പെടുന്നു. അതുകൊണ്ടുതന്നെ സ്വര്‍ണാഭരണങ്ങള്‍ ധരിച്ചു പുറത്തേ ക്ക് ഇറങ്ങാന്‍ ഭയമാണ്.
സ്വര്‍ണത്തില്‍ നിക്ഷേപം നടത്താം
സ്റ്റീവ് ടോംസ്
മൂന്നാം വര്‍ഷ എല്‍ എല്‍ ബി വിദ്യാര്‍ഥി
ഗവ. ലോ കോളജ്, എറണാകുളം.

സ്വര്‍ണം പവന് ഒരു ലക്ഷം രൂപ കടന്നു എന്നു കേട്ടപ്പോള്‍ ഓര്മ വന്നത് മിഡില്‍ ക്ലാസ് കുടുംബങ്ങളെക്കുറിച്ചാണ്. ഫാമിലി ഫംഗ്ഷന് നടത്തുമ്പോള്‍ നമ്മളെല്ലാം സ്വര്‍ണം വാങ്ങിക്കുന്നവരാണ്. ഏഴു മാസം പിന്നോട്ട് നോക്കുമ്പോള്‍ വില നേര്‍പകുതിയായിരുന്നു. ഇപ്പോഴത് ഇരട്ടിച്ചു. ഇടത്തരം കുടുംബങ്ങളെ ഇത് പ്രതികൂലമായി ബാധിക്കും. അതേ സമയം യുവ നിക്ഷേപകര്‍ക്ക് സ്വര്‍ണത്തില്‍ നല്ല നിക്ഷേപം നടത്താം എന്ന സാധ്യതയും ഉണ്ട്.
*പാവങ്ങള്‍ക്കും ജീവിക്കേണ്ടേ
സോളി ജോര്‍ജ്
വീട്ടമ്മ , മൂവാറ്റുപുഴ.

എന്റെ പൊന്നെ,എങ്ങോട്ടാണ് ഈ പോകുന്നത്…. മതി… മതി…. ഇത്രയും മതി…. ഇനിയും വില കൂടിയാല്‍ ? കൈയ്യും തലയും കള്ളന് കൊണ്ടുപോകും. ഇവിടെ പാവങ്ങള്‍ക്കും ജീവിക്കേണ്ടേ.
*സ്വര്‍ണം നല്ലൊരു നിക്ഷേപമായി കാണുന്നു
രേണുക സുരേഷ്
വീട്ടമ്മ, തമ്മനം.

സ്വര്‍ണം നല്ലൊരു നി ക്ഷേപം ആയിട്ടാണ് കാണുന്നത്. ന മ്മുടെ സാമ്പത്തിക വ്യവസ്ഥയില്‍ അ നുദിനം മാറ്റമുണ്ടായിക്കൊണ്ടിരിക്കു കയാണ്. ആ സാഹചര്യത്തില്‍ സ്വര്‍ണം നല്ലൊരു നിക്ഷേപമായി വാങ്ങി വയ്ക്കുന്നത് നല്ലതു തന്നെയാണ്. എങ്കിലും റോക്കറ്റ് പോലുള്ള ഈ വില വര്‍ധന താഴേത്തട്ടിലുള്ളവരെയാണ് കൂടുതല്‍ ബാധിക്കുന്നത് എന്ന കാര്യവും വിസ്മരിക്കരുത്.
