കു​ള​ത്തു​പ്പു​ഴ​ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലെ ഗ്രാമോത്‌സവത്തിനായി ശേഖരിച്ച തുക മു​ഖ്യ​മ​ന്ത്രി​യു​ടെ ദു​രി​താ​ശ്വാ​സ ഫ​ണ്ടി​ലേ​ക്ക് കൈ​മാ​റി 

കു​ള​ത്തു​പ്പു​ഴ: കു​ള​ത്തു​പ്പു​ഴ​ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലെ ക​ല്ലു​വെ​ട്ടാം​കു​ഴി വാ​ര്‍​ഡി​ല്‍ ഗ്രാ​മോ​ത്സ​വം സം​ഘ​ടി​പ്പി​ക്കാ​ന്‍ ശേ​ഖ​രി​ച്ച തു​ക മു​ഖ്യ​മ​ന്ത്രി​യു​ടെ ദു​രി​താ​ശ്വാ​സ ഫ​ണ്ടി​ലേ​ക്ക് കൈ​മാ​റി. വാ​ര്‍​ഡി​ലെ കു​ടും​ബ​ശ്രീ, തൊ​ഴി​ലു​റ​പ്പ് പ​ദ്ധ​തി പ്ര​വ​ര്‍​ത്ത​ക​ര്‍, ബാ​ല​സ​ഭ കു​ട്ടി​ക​ള്‍ തു​ട​ങ്ങി​യ​വ​രു​ടെ നേ​തൃ​ത്വ​ത്തി​ല്‍ സ​മാ​ഹ​രി​ച്ച അ​ര​ല​ക്ഷം രൂ​പ​യാ​ണ് മു​ഖ്യ​മ​ന്ത്രി​ദു​രി​താ​ശ്വാ​സ ഫ​ണ്ടി​ലേ​ക്ക് ന​ല്‍​കി​യ​ത്.

വാ​ര്‍​ഡ്‌ മെ​മ്പ​ര്‍ അ​നി​ല്‍​കു​മാ​ര്‍ കു​ടും​ബ​ശ്രീ എ​ഡി​എ​സ് പ്ര​സി​ഡ​ന്‍റ് സാ​റാ​മ ശ​മു​വേ​ല്‍, സെ​ക്ര​ട്ട​റി സി ​കൈ​ര​ളി, തൊ​ഴി​ലു​റ​പ്പ് പ​ദ്ധ​തി മേ​റ്റ്മാ​രാ​യ ഷീ​ജ റാ​ഫി, സി​ന്ദു, മോ​ളി രാ​ധാ​കൃ​ഷ​ണ​ന്‍ തു​ട​ങ്ങി​വ​ര്‍ ചേ​ര്‍​ന്ന് മ​ന്ത്രി അ​ഡ്വ : കെ ​രാ​ജു​വി​ന് തു​ക കൈ​മാ​റി.

കു​ള​ത്തു​പ്പു​ഴ പ​ഞ്ചാ​യ​ത്തി​ല്‍ പ്ര​ള​യ​ത്തെ തു​ട​ര്‍​ന്ന് ഏ​റ്റ​വും​കൂ​ടു​ത​ല്‍​പേ​രെ ദു​രി​താ​ശ്വാ​സ ക്യാ​മ്പി​ല്‍ പു​ന​ര​ധി​വ​സി​പ്പി​കേ​ണ്ടി വ​ന്നെ​ങ്കി​ലും ഇ​ത്ര​യ​ധി​കം തു​ക വാ​ര്‍​ഡി​ല്‍ നി​ന്നും ക​ണ്ടെ​ത്താ​ന്‍ സ​ഹാ​യി​ച്ച എ​ല്ലാ​വ​രോ​ടും ന​ന്ദി അ​റി​യി​ക്കു​ന്ന​താ​യി വാ​ര്‍​ഡ്‌ മെ​മ്പ​ര്‍ അ​നി​ല്‍​കു​മാ​ര്‍ പ​റ​ഞ്ഞു.

Related posts