നിര്‍ഭയയെ ക്രൂരമായി ബലാല്‍സംഗം ചെയ്തവര്‍ക്കുള്ള തൂക്കുകയര്‍ നിര്‍മിക്കാന്‍ ജയില്‍ അധികൃതര്‍ക്ക് നിര്‍ദ്ദേശം ലഭിച്ചു ! പ്രതികളെ തൂക്കിലേറ്റുന്നത് നിര്‍ഭയയെ ബലാല്‍സംഗം ചെയ്ത അതേദിവസം തന്നെ…

ഇന്ത്യന്‍ ജനതയുടെ മനസാക്ഷിയെ നടുക്കിയ നിര്‍ഭയക്കേസിലെ പ്രതികളെ അടുത്തയാഴ്ച തൂക്കിലേറ്റിയേക്കുമെന്ന് സൂചന. ഡിസംബര്‍ 16 തിങ്കളാഴ്ച രാവിലെ അഞ്ച് മണിയോടെ തൂക്കിലേറ്റുമെന്നാണ് പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍. അതോടൊപ്പം തന്നെ നിര്‍ഭയ ക്രൂരമായി പീഡിപ്പിക്കപ്പെട്ടിട്ട് ഏഴ് വര്‍ഷം തികയുന്ന ദിനമാണ് തിങ്കളാഴ്ച എന്നതും നിര്‍ണായകമാവുകയാണ്.

അതോടൊപ്പം തന്നെ 10 തൂക്കുകയര്‍ തയ്യാറാക്കി ഡിസംബര്‍ 14ന് മുമ്പ് നല്‍കണമെന്ന് ഇതിനോടകം തന്നെ ബിഹാറിലെ ബക്സാര്‍ ജില്ലയിലെ ഒരു ജയില്‍ അധികൃതര്‍ക്ക് നിര്‍ദേശം ലഭിച്ചിട്ടുണ്ട്. എന്നാല്‍ ഒരു കയര്‍ തയ്യാറാക്കാന്‍ മൂന്ന് ദിവസത്തോളം വേണം. അതേസമയം ഇത് ആര്‍ക്ക് വേണ്ടിയാണെന്ന് തങ്ങള്‍ക്ക് അറിയില്ലെന്നും, കാലങ്ങളായി ഇവിടെ നിന്ന് തൂക്കുകയര്‍ നിര്‍മിച്ച് നല്‍കാറുണ്ടെന്നും ബക്സാര്‍ ജയില്‍ സൂപ്രണ്ട് വിജയ് കുമാര്‍ അറോറ പറയുകയുന്നത്. ഇതേതുടര്‍ന്ന് അവസാനമായി തയ്യാറാക്കിയ ഒരു തൂക്കു കയറിന് ലഭിച്ചത് 1725 രൂപയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഇതേതുടര്‍ന്ന് പ്രതികളുടെ ദയാഹര്‍ജി ഉടന്‍ രാഷ്ട്രപതി തള്ളിയേക്കുമെന്ന് റിപ്പോര്‍ട്ടുകള്‍ ഉണ്ട്. കേസില്‍ വധശിക്ഷയ്ക്ക് വിധിച്ച് നാല് പ്രതികള്‍ തീഹാര്‍ ജയിലിലാണ് ഉള്ളത് തന്നെ. രാംസിംഗ്, മുകേഷ് സിംഗ്, വിനയ് ശര്‍മ, പവന്‍ ഗുപ്ത, അക്ഷയ് താക്കൂര്‍, പ്രായപൂര്‍ത്തിയാകാത്ത ഒരാള്‍ എന്നിവരായിരുന്നു കേസിലെ മുഖ്യപ്രതികള്‍ എന്നത്. ഇതില്‍ വിചാരണക്കാലയളവില്‍ രാംസിംഗ് ആത്മഹത്യ ചെയ്തിരുന്നു.

പ്രായപൂര്‍ത്തിയാകാത്ത പ്രതി 2015ല്‍ മോചിതനായി. മറ്റ് നാല് പേര്‍ക്കുമാണ് കോടതി വധശിക്ഷ വിധിച്ചിട്ടുള്ളത് എന്നായിരുന്നു നില നിന്നിരുന്ന വിവരം. 2012 ഡിസംബര്‍ 16നായിരുന്നു നിര്‍ഭയ കൂട്ടമാനഭംഗത്തിന് ഇരയായത് എന്നതിനാല്‍ അതേദിവസം തന്നെ പ്രതികള്‍ തൂക്കിലേറ്റപ്പെടുമെന്നാണ് വിലയിരുത്തപ്പെടുന്നത്. പ്രതികളെ കൊല്ലാന്‍ ആരാച്ചാര്‍ ഇല്ലയെന്ന വാര്‍ത്ത പുറത്തു വന്നതിനു പിന്നാലെ ഹിമാചല്‍ പ്രദേശ് സ്വദേശിയായ രവി കുമാര്‍ എന്നയാള്‍ താന്‍ ആരാച്ചാരാകാമെന്ന് പറഞ്ഞ് രാഷ്ട്രപതിയ്്ക്ക് കത്തെഴുതിയിരുന്നു.

Related posts